Monday, June 10, 2013

നനഞ്ഞ ചിത്രങ്ങള്‍...

 

ഒത്തിരി ചിത്രങ്ങള്‍ ഞാന്‍ വരച്ചു
ചന്തം നിറഞ്ഞവയായിരുന്നു
പൂവ്‌ പൂമ്പാറ്റ പുല്‍ച്ചാടി പൂമുല്ല
പുഴയിലൊഴുകുന്ന കൊച്ചുവള്ളം
കുന്നിന്‍പിറകിലൊളിച്ചുകളിക്കുന്ന
തീക്കനല്‍ക്കട്ടയും ഞാന്‍ വരച്ചു
പുതുമഴ പെയ്തു
കനത്ത മഴ
ചിത്രങ്ങളെല്ലാം നനഞ്ഞൊലിച്ചു
എന്റെ ജലച്ചായം ഇളകിപ്പരന്നു
കള്ളക്കാറ്റ്‌ അവ കൊണ്ടുപോയി
കാറ്റിന്‍ മുഖത്തൊരു കള്ളച്ചിരി
എന്റെ കണ്ണിലൊരുതുള്ളി നീരും

No comments:

Post a Comment