Monday, June 10, 2013

ഒരുപാടുള്ളിലുണ്ടായിരുന്നങ്കിലും, 

ഉള്ളു തുറന്നു മൊഴിയാനായില്ലതൊന്നും, 


ഒത്തിരി നേരമെന് കണ്മുന്നിലുണ്ടായിരുന്നെങ്കിലും


കണ്ടതില്ല ഞാനതിനെ, 


തെറ്റ്........


കണ്ടുവെങ്കിലും നടിച്ചു ഞാന് കാണാത്ത പോല്, 


ഇതു പോല് വീണ്ടുമൊരു സമാഗമം, 


എന്നന്വറ്ത്തമാവുമെന്നതറിയില്ലെനിക്ക്, 

ഇനിയെന്ന് എന്നൊരുപാട് വട്ടം എന്നുള്ളം ആരാഞ്ഞുവെങ്കിലും,


കഴിഞ്ഞതില്ലൊന്നുമപ്പോള്, 


പതിയെ അകലാന് തുടങ്ങുമ്പോ, 


ഇമ ചിമ്മാതെ നോക്കി ഞാനൊരുപാട്, 


ഒരു നൂറുവട്ടമിനിയും കണ്മുന്നിലെത്തുവാന് ആശിച്ച്, 


കാലചക്രം ഇനിയുമൊരുപാടാവറ്ത്തി നീങ്ങണം, 


അതുവരെയാ ആരാമത്തില് പൂക്കള് വിരിഞ്ഞില്ലെങ്കില്, 


അതുവരെയൊ മലറ്വാടിയാരും സ്വന്തമാക്കിയില്ലെങ്കില്, 


ഉണ്ടെന് ഹൃത്തിലൊരിത്തിരിയാശ, 


ആ വാടിയിലൊരു പൂവായ് വിരിയാന്, 


വീണ്ടുമൊരു കണ്ടുമുട്ടലിനായ് കാത്തിരിപ്പോടെ...

No comments:

Post a Comment