Monday, June 10, 2013

നമ്മളെ വിട്ടു പോയ മലയാളത്തിന്റെ പ്രിയ കവി വിനയചന്ദ്രൻ സാറിന്റെ ഓർമകൾക്ക് മുന്നില് അദേഹം എഴുതിയ ഈ കവിത സമര്പ്പിക്കുന്നു......

ഒരു ഗീതമെന്റെ മനസ്സില്‍വരുന്ന­ുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞുനീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
ഇരുളില്‍ നിന്‍ സ്നേഹസുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതേ വെറുതെ നീ കിനാവില്‍ കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും
പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രിയതമേ നിന്‍ സ്പര്‍ശമില്ലാതെ യെങ്ങനെന്‍
വ്യഥിതമാം ജീവന്‍ ഇന്നമൃതമാകും
ഹരിതമാണെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായ് വീശിടുമ്പോള്‍
സരളമാമൊരുഗാനമാകുമീ ഭൂമിയാ -
മരണവുമതു കേട്ട് നില്‍ക്കുമല്ലോ
ഹൃദയമേ നീ പുണര്‍ന്നീ നിഴല്‍ക്കുത്തിന­െ
നിറ ജീവദീപമാണദീപ്തമാക്കൂ.
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞുനീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി

No comments:

Post a Comment