ഞങ്ങളുടെ കൂടുകള്‍
ഇന്നലെകളുടെ വഴിമരങ്ങളിലായിരുന്നു..
ഇലകളുടെ നനുത്ത പച്ചപ്പില്‍
പൂക്കളുടെ ചിരികള്‍ കണി കണ്ട പ്രഭാതങ്ങള്‍..
തീപോലുരുകിയ മദ്ധ്യാന്ഹങ്ങള്‍
ഇലകളുടെ പച്ച ഞരമ്പുകളില്‍
ദൈന്യതയുടെ മഞ്ഞളിപ്പ് പടര്‍ത്തേ ..
ചക്രവാളം നോക്കി
ഞങ്ങള്‍ ചിറകുകള്‍ നീര്‍ത്തി...
ദേശാടനക്കിളികളായ് ...
സായന്തങ്ങളിലേക്ക്
ഓര്‍മ്മകളുടെ തണുത്ത കാറ്റ്..
ചിറകൊതുക്കി പതുങ്ങിയിരിക്കാന്‍
കൂടുകള്‍ തേടവേ..
വേരുകള്‍ പോലുമന്യമായ
വഴിമരങ്ങളുടെ
സ്മൃതി മണ്ഡപങ്ങള്‍
പല്ലിളിക്കുന്നു...
വളരുന്ന മെട്രോയുടെ പരസ്യചിഹ്നങ്ങളായ്
No comments:
Post a Comment