അറവുശാലയില്‍ തൊലി പൊളിച്ച്
തൂക്കിയിട്ടിരിക്കുന്ന ഇറച്ചിക്കൂനകള്‍ പോലെ ...
മണ്ണു മാന്തിയ കുന്നുകള്‍ ...!
ചോര പുരണ്ട വാരിയെല്ലുകള്‍ പോലെ
ചിതല്‍ കയറിയ മരകുറ്റികള്‍...!
ചത്തു മലച്ച കണ്ണുകള്‍ പോലെ
വറ്റിയൊടുങ്ങിയ ജലാശയങ്ങള്‍..!
പിച്ചി ചീന്തിയ വസ്ത്രങ്ങള്‍ പോലെ ...
ഉണങ്ങി വരണ്ട പുല്‍മേടുകള്‍ ...!
കാലന്റെ കൈകള്‍ പോലെ..
മണ്ണുമാന്തി യന്ത്രങ്ങള്‍ ..!
നിര്‍ഭയാ ...നീ എന്നെ എന്റെ നാടിനെ ഓര്‍മിപ്പിക്കുന്നു..
ഒരു പക്ഷെ നിന്നെക്കാള്‍ മുന്‍പേ നീയായി ..
ഒരഗ്നി ഗോളമായി വെന്തുരുകിയവള്‍ ....
പക്ഷെ ആര്‍ക്കും വേണ്ടാതെ ..
മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാതെ...
സോഷ്യല്‍ നെറ്റ് വര്കുകളില്‍ ആരവങ്ങള്‍ മുഴക്കാതെ ...
നിശബ്ദം , എരിഞ്ഞു തീരുന്നവള്‍ ..
No comments:
Post a Comment