Monday, June 10, 2013

രാഗാറ്ദ്രമായ ഈ മഴ....


ഇന്നലെവരെ മഴയെന്നതൊരോറ്മയായിരുന്നു, 

എന്നാല് ഇന്നെനിക്കതൊരോറ്മയല്ല 

ഇരുണ്ടു കൂടിയ കാറ്മേഘങ്ങളെ, 

ഇന്നലെ വരെ കൊതിയോടെ നോക്കിയിരുന്നു, 

ഇന്നീ മഴയില് നനയുമ്പോള് മനസാകെ കുളിരുന്നു, 

ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളികള്ക്കും, 

ഒരുപാട് പറയാനുള്ളത് പോലെ, 

ഒരു പക്ഷേ അതെന്നെ പഴി പറയുന്നതാവാം, 

അല്ലെങ്കില് കളിയെന്തോ മൊഴിയുന്നതാവാം, 

പുതുമഴ നനഞ്ഞീ കിളികളും ചെടികളും, 

എന്തോ രഹസ്യം പറയുന്നതാവാം, 

പെയ്തു വീഴട്ടെയീ മഴയിനിയുമൊരുപാട്, 

പലവുരിയെന്നമ്മയെന്നോട് മൊഴിഞ്ഞാലും, 

കുടയെ കയ്യില് കരുതാറേ ഇല്ല ഞാന്,

അതുകൊണ്ട് തന്നെയീ മഴയെന്നുമെന്നെ, 

അടിമുടിയെന്നും നനയ്ക്കാറുമുണ്ട്, 

എന്നിരുന്നാലമീ മഴയെയൊരുപാട് ഞാന്, 

എന്നുടെ ചിത്തത്തില് സ്നേഹിച്ചിടുന്നു...

No comments:

Post a Comment