Monday, June 10, 2013

മനസ്സിലൊരു മഴവില്ല്...........



ആദ്യമായാ വറ്ണ വിസ്മയം,

 
നഗ്നനേത്രങ്ങളാല് നുകറ്ന്നൊരാ നിമിഷം,

 
ഏഴ് വറ്ണങ്ങളാലൊരു ചിത്രം,

 
കണ്ട് മതിവരാതെ വീണ്ടും വീണ്ടും,


അതില് തന്നെ തുറിച്ച് നോക്കിയ ബാല്യം

,
ആരോ പറഞ്ഞുതന്നതിന് പേര്, 


മഴവില്ലാണെന്ന്, 


ഒരു മഴയോടത് മാഞ്ഞു പോയി, 


പിന്നെ കാത്തിരിപ്പായിരുന്നു, 


നീണ്ട കാത്തിരിപ്പ്, 


ആ മഴ പെയ്തു തോരും വരെ, 


അറ്ക്ക രശ്മികള് ഭൂമിയെ തലോടും വരെ, 


ആ കാത്തിരിപ്പിനൊടുവില്, 


ആ മഴ മാഞ്ഞ് പോയി, 


സറ്വവും അലിയിച്ച് കളഞ്ഞ്, 


ഭൂമീദേവിയെ കുളിപ്പിച്ച്, 


ആ മഴ പെയ്തൊഴിഞ്ഞു, 


വീണ്ടും ആ ബാല്യം ഇറയത്തേക്കോടി, 


കാറ്മേഘങ്ങള് വിട വാങ്ങിയിരുന്നു, 


അങ്ങകലെ വാനനീലിമയില്, 


അവന് നോക്കിയിരുന്നു, 


ഇമ ചിമ്മാതെ കാത്തിരുന്നു, 


മറനീക്കിയാ മഴവില്ല് വരുന്നതും കാത്ത്......

No comments:

Post a Comment