Monday, June 10, 2013

എന്റെ ഹ്രിദയം.......


മനോഹരമായിരുന്നു എന്റെ ഹ്രിദയം,


ഒരു പളുങ്കുശില്പം പോലെ,


സ്നേഹമാകുന്ന പ്രകാശത്തില്‍,


അതു വെട്ടിത്തിളങ്ങിയിരുന്നു,


ഒടുവില്‍ ഞാന്‍ സ്നേഹം,


പകുത്തു നല്‍കിയവരാല്‍ത്തന്നെ,


അതു വലിച്ചെറിയപ്പെട്ടു,


പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം,


കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു,


ആര്‍ക്കോ വേണ്ടി,


ആരുടെയോ വരവും പ്രതീക്ഷിച്ചു,


പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം,


ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി,


തറയില്‍ ചിതറിക്കിടന്നു,


കടന്നു വന്നവരാല്‍ പിന്നെയും,


നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു,


അപ്പോഴും കരഞ്ഞില്ല,


കണ്ണുകള്‍ തുളുമ്പിയില്ല,

പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും,


തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം 


ആര്‍ക്കുവേണം,


വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു,


വരും ഒരുന്നാള്‍ ആരെങ്കിലും,


ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍,


അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും,


ഈ വഴി വരുന്നവര്‍ക്കായി,


അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി,


അവസാനമിടിപ്പ് നില്‍ക്കും വരെയും......

No comments:

Post a Comment