Monday, June 10, 2013

ഈ മഴയൊരോറ്മ.....


ബാല്യത്തിന്റെ ചവിട്ടുപടികള്, 


ഓരോന്നായ് ഓടിക്കയറുമ്പോളും, 

ഈ മഴ കൂടെയുണ്ടായിരുന്നു, 


പിതൃ ഗ്രഹത്തിലോരോ മുക്കിലും,


ഈ മഴയില് കുതിറ്ന്ന എന്നെ പാദസ്പറ്ശമേറ്റിരുന്നു, 


ഓരോ തവണ കരയുമ്പോഴും, 


എന് കണ്ണുനീറ് തുള്ളികളില് ഈ മഴ ചേറ്ന്നിരുന്നു, 


നനഞ്ഞ് കുതിറ്ന്നൊടുവില്, 


അമ്മതന് സാരിത്തുമ്പില്, 

ചേറ്ന്നു നില്ക്കുമ്പോള്, 

ഈ മഴ എന്നെ നോക്കി ചിരിച്ചിരുന്നു, 


തോളില് കുഞ്ഞുബാഗുമേന്തി,


 വയല് വരമ്പിലൂടോടുമ്പോള്, 

ഈ മഴ ഒരുപാടെന്നെ നനച്ചിരുന്നു, 


ഒരിക്കലും തോരാതെയീ മഴ എന്നും കൂടെയുണ്ടായിരുന്നെങ്കില്,


ഓരോ മഴയും എന്നെയൊരുപാട് ദൂരേക്ക് കൊണ്ടുപോവുന്നു, 


കഴിഞ്ഞുപോയ, 


ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ,


 മധുരിക്കുന്ന ഓറ്മകളിലേക്ക്, 

തോരാതിക്കട്ടെ ഈ മഴ ഒരിക്കലും.......

No comments:

Post a Comment