Monday, June 10, 2013

പോയ്പോയ വസന്തകാലത്തിന്റെ,
 മധുരിക്കും ഓറ്മകളിലൂടെ, 
അകലെ അകലേക്ക് 
നടന്ന് നീങ്ങുമ്പോള്,
 മനസിലെ മൈന തേങ്ങുന്നുണ്ടായിരുന്നോ,
 അതിന്റെ കണ്ണുനീര് ഹ്രദയത്തെ നനച്ചിരുന്നോ,
 തേടി നടന്ന ഏകാന്തത പലപ്പോഴും, 
ഭജ്ഞിക്കപ്പെട്ടപ്പോള്, 
മനസ് പലപ്പോഴും ഭ്രാന്തമായിരുന്നു, 
ചങ്ങല പൊട്ടിച്ച പുറത്തേക്കോടിയ, 
ഒരു ഭ്രാന്തനെപ്പോലെ,
ആ ഭ്രാന്തമായ മനസില് സ്വപ്നങ്ങളുണ്ടായിരുന്നോ,

പ്രതീക്ഷകള്ക്ക് വെളിച്ചമുണ്ടായിരുന്നോ, 
ആ ഭ്രാന്തമായ മനസ് ശാന്തമാകും,
ഒരുനാള്, അതെപ്പോഴെന്നോ,

 ഒരുപിടി ചാരമായി തെക്കേതൊടിയില് എരിഞ്ഞമരുമ്പോള്,
 മനസിലെ മൈന അപ്പോഴും കണ്ടുനീറ് പൊഴിക്കും,
ആ കണ്ണുനീര് പല ജീവിതങ്ങളെയും ആഴത്തില് മുറിവേല്പ്പിക്കും......

No comments:

Post a Comment