നാം ചെയ്ത കൊടും പാതകങ്ങള്,
ഈ പുതുമഴയില് ഒലിച്ചു പോവട്ടെ,
ഒരു കൌതുകത്തിനാ കുഞ്ഞു പക്ഷി തന്,
കൂടെറിഞ്ഞു വീഴ്ത്തുമ്പോള്,
ഓറ്ത്തില്ലാ കിളിക്കുഞ്ഞുമൊരു ജീവനാണെന്ന്,
അമ്മതന് അമ്മിഞ്ഞ നുകരാന്
തുടിക്കുന്നൊരുള്ളം അതിനുമുണ്ടെന്ന്,
ആരോ പറഞ്ഞുതന്നെനിക്കന്നു ഞാന് ചെയ്തതോരപരാധമായിരുന്നെന്ന്,
ഓടിച്ചെന്നാക്കിളിക്കൂടെടുത്തു,
നിസ്സഹായമായൊരു കുഞ്ഞു വദനം,
അതെന്നെ തന്നെ നോക്കി,
പാതിയടഞ്ഞൊരാ കണ്ണുകളില് ഞാന്,
ഭീതിയുടെ നാളങ്ങള് കണ്ടു,
ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ,
ഞാന് നോക്കി,
പതിയെ തലോടിയാ കൊച്ചു ജീവനില്,
ഞാനെന് ചുണ്ടുകള് ചേറ്ത്തു,
ഉമ്മ...
പാതിയുടഞ്ഞയാ കൂടു മെനഞ്ഞു ഞാന്,
പതിയെയാ വൃക്ഷത്തിന് ചോട്ടിലെത്തി,
ഒരു കയ്യിലാ കുഞ്ഞും കൂടുമായന്നു ഞാന്,
അള്ളപ്പിടിച്ചതിന് മോളിലെത്തി,
ഒന്നുകൂടാ കൊച്ചു ജീവനില് കൈ വച്ചാ,
കിളിയെയും കൂടും പൊത്തില് വച്ചു,
ഇനി ചെയ്യില്ലിമ്മാതിരിപ്പാതകങ്ങള് അവസാന ശ്വാസം നിലയ്ക്കുന്നിടത്തോളം....
No comments:
Post a Comment