Monday, June 10, 2013

ഈ പുഴ.........


എന് കണ്ണില് നിന്നുതിറ്ന്നു വീണൊരായിരം മുത്തു മണികള്, 

അലിഞ്ഞ് ചേറ്ന്നിട്ടുണ്ടീ പുഴയില്, 

അന്നുമിന്നും ഈ മണല്ത്തരികളിലോരോന്നിലും, 

എന് കണ്ണുനീരിനുപ്പ് കലറ്ന്നിട്ടുണ്ട്, 

താണ്ടി വന്ന ഓരോ പാതയിലും, 

എനിക്കായ് കാത്തു നിന്നത്, 

പരു പരുക്കന് പടികളും, 

മുള് വേലികളുമായിരുന്നു, 

ആത്മാവിലൊരുപാട് രക്തം പൊടിഞ്ഞിട്ടുണ്ടന്ന് തൊട്ടേ, 

അകലെയൊരു മരുപ്പച്ച കൊതിച്ച്, 

മരുഭൂമിയില് നടന്നടുക്കുന്ന പഥികനെപ്പോല്, 

ഇന്നുമീ യാത്ര തുടരുന്നു ഞാന്, 

ഈ അന്ധകാരത്തില് ഒരു തിരി വെട്ടം കാണും വരെ, 

ഈ യാത്ര തുടറ്ന്നു പോവും, 

മരിക്കാത്തൊരു മനസ്സും, 

മുറിവുണങ്ങാത്തൊരാത്മാവുമായ്, 

പാവം പഥികനിനിയും, 

താണ്ടണം ഒരുപാട് കാതം, 

മുന്നോട്ട് മുന്നോട്ട് മുന്നോട്ട്......

No comments:

Post a Comment