Monday, June 10, 2013

ഭ്രാന്തി............



ചവറു കൂനകള്ക്കിടയില് ജീവിതം ഹോമിച്ചവള്,
ബോധമില്ലാതെന്നും എന്തൊക്കെയോ,
പിറുപിറുത്ത് നടന്നോരുവള്,
ഭ്രാന്തിയെപ്പോലും വെറുതെ വിടാതെ,
കടിച്ചു കുടഞ്ഞവറ് തന് കൂട്ടത്തിലൊരുവന്,
ഒരുനാള് കനിഞ്ഞു നല്കിയതാണവള് തന്,
ഉദരത്തിലൊരു തുള്ളി ബീജം,
ഇടത് വലത് പക്ഷങ്ങളോ,
മാധ്യമ പ്രഭുക്കരോ കണ്ടില്ല,
അവള്തന് ഉദരത്തിലാരംഭിച്ച രാസമാറ്റം,
ഒരു കുഞ്ഞു ജീവന് തന്നുള്ളിലുണ്ടായതറിയാതെ,
ചപ്പു ചവറുകള്ക്കിടയില് ചികഞ്ഞു നടന്നവള്,
ഉറക്കം തീരെ വരാഞ്ഞൊരു രാത്രിയില്,
മങ്ങിയ സ്ട്രീറ്റ് ലൈറ്റിന് വെളിച്ചത്തിലൂടെ,
ഞാന് നടന്നു,
ഒരു ഞരങ്ങല് കേട്ട് ഞാന് പകച്ചു നോക്കി,
ഇരുണ്ട വെളിച്ചത്തില് ഞാന് കണ്ടു ആ കാഴ്ച,
ഒരു പീടികത്തിണ്ണയില് ആ ഭ്രാന്തി,
പാതി മയക്കത്തിലെന്ന പോലവള് എന്തോ പറഞ്ഞു ,
ഒന്നൂടെ ഞരങ്ങിയ അവള് തന് തുടകള്ക്കിടയില്,
ചോരയില് മുങ്ങി ഒരു ചോരക്കുഞ്ഞ്,
അതിന് മുഖം പോലും കാണാതെ,
ആ ഭ്രാന്തി അവസാന ശ്വാസം വലിച്ചു,
ഒരനാദനെക്കൂടി ലോകത്തിന് സമ്മാനിച്ച്........

No comments:

Post a Comment