@സന്തോഷത്തിന്റെ സമാധാനത്തിന്റെ ഒരു വിഷുക്കാലം ആശംസിക്കുന്നു@...
മനസിലൊരായിരം കൊന്നകള് പൂക്കുന്ന,
തൊടിയിലെങ്ങോ വിഷുപ്പക്ഷി പാടുന്ന,
മണ്ണിലും മനസിലും പുഞ്ചിരി വിടരുന്ന,
വിഷുനാളിതാ മാടി വിളിക്കുന്നു ,
കണികണ്ട് കോടി ചുറ്റി തൊടിയിലും പാടത്തും
കൂട്ടരോടൊത്തോടി കളിച്ചിടാന്,
മമ ചിത്തം ഇന്നും തുടിക്കുന്നു,
പഴമയിലേക്ക് തിരിച്ചു പോവാന്,
പുതിയതെല്ലാം തിരസ്കരിക്കാന്,
ആവുമോ ഇനിയെന്നെങ്കിലും,
കാലമെത്ര കഴിഞ്ഞാലും,
കോലമെങ്ങനെയാലും,
മറക്കാതിരിക്കുക മണ്ണും മനസും,
അതില് വിരിയുന്ന ബന്ധങ്ങളും...
No comments:
Post a Comment