Monday, June 10, 2013

വെളിച്ചം........


ഇനിയൊരു പുലരി വിരിയുമ്പോഴുമുണ്ടാവണം, 

ആ കണ്ണുകളില് ഒരു നൂറു സ്വപ്നങ്ങള്, 

തളിരിടാന് വെമ്പുന്ന ഒരായിരം പ്രതീക്ഷകള്, 

താണ്ടാനുണ്ടൊരുപാട് കാതമിനിയും മുന്നോട്ട്, 

മിഴികളൊരായിരമാവറ്ത്തി നിറഞ്ഞേക്കാം, 

ഉള്ളമേറെ തകറ്ന്നേക്കാം, 

എന്നിരുന്നാലുമതൊക്കെ മുന്നോട്ടുള്ള ചവിട്ട് പടികളാവണം, 

ഓടി തളരുമ്പോ ഓറ്ക്കണമാ സ്വപ്നങ്ങള് ഒന്നു കൂടെ,

കാലിടറുമ്പോ സ്മരിക്കണം, 

ആ പ്രതീക്ഷകളൊക്കെയും, 

മൊഴിയണം തന്നോട് തന്നൊരു നൂറു വട്ടം, 

ഇതൊക്കെ എനിക്ക് വേണ്ടി, 

എനിക്ക് ചുറ്റുമുള്ള മുഖങ്ങള്ക്ക് വേണ്ടി, 

എന്നില് വിശ്വാസമറ്പ്പിച്ചവറ്ക്ക് വേണ്ടി,

എന്നെയൊരുപാട് സ്നേഹിക്കുന്നവറ്ക്ക് വേണ്ടി, 

വിരിയട്ടെ ഒരായിരം പൂ മൊട്ടുകള് ഇനിയും, 

പുത്തന് സ്വപ്നങ്ങളുടെ ഒരായിരം പൂ മൊട്ടുകള്.

No comments:

Post a Comment