Sunday, November 23, 2014

മനസ്സിലെ മുറിപ്പാടുകൾ ......

എന്റെ സ്വപ്നങ്ങളിൽ ഇന്ന് നിറക്കൂട്ടുകളില്ല  
ചായം പൂശിയ ഓര്മകളില്ല
 ചേർത്ത് താലോലിക്കാനും
 തഴുകാനും
നിറം മങ്ങിയ ഇത്തിരി
 നൊമ്പരങ്ങൾ മാത്രം
 ഓരോ തവണ അവ
മനസ്സിന്റെ ഓർമ്മചെപ്പിൽ നിന്നു പുറതെക്കൊഴുകുമ്പോൾ  ആകെയൊരു നനവ്‌ പടരുന്നത്‌ 
ഞാൻ അറിയാറുണ്ട്
കവിളിലൂടെ ആ നൊമ്പരങ്ങൾ കണ്ണീർതുള്ളികളായ് ഒലിച്ചിറങ്ങുമ്പോ ഞാൻ ഓർക്കും അവ്യക്തമായ പലതും ഒരു മിന്നായം പോലെ
ഓടി മറയുന്ന മുഖങ്ങളിൽ
 കാലം പലതും എഴുതി വച്ചിട്ടുണ്ടായിരുന്നു
ആകെ നനച്ചു കൊണ്ട് അന്നൊരുനാൾ  മഴ പെയ്തിരുന്നു
 അറിയാതെ ആ മഴയിൽ
  ഞാനും നനഞ്ഞുപോയി  പോടുന്നെനെ മഴതുള്ളികൾക്ക് പകരം കണ്നുനീർ തുള്ളികൾ വച്ച് നീട്ടി
 ആ മഴ പെയ്തു തോർന്നു അവസാനത്തെ മഴത്തുള്ളിയും മണ്ണിൽ  വീണു ഇല്ലാതാവുന്നത്
 ഒരു നൊമ്പരത്തോടെ
ഞാൻ നോക്കി നിന്ന് 
ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു
ആ മഴയെ
 ഒരിക്കലെന്റെ  കണ്ണുകളിൽ
 കണ്ണീർ പടർത്തി
 അത് മണ്ണിലലിഞ്ഞു ചേർന്നു
ഇനി ഒന്നൂടെ നനയാൻ എനിക്ക് വയ്യ അതിൽ നിന്ന് ഞാൻ ഒരുപാടകന്നു  ഞാൻ എന്നെ അടർത്തി  മാറ്റി ...



ദീപക് ദേവദാസ് ....

Friday, November 21, 2014

ഒരുപാട് കാലങ്ങൾക്കു  ശേഷം ഹൃദയ സ്പർശിയായ  ഒരു അനുഭവ കഥ വായിച്ചു തീർത്തു രവീന്ദർ സിങ്ങ്  എഴുതിയ i too had a love story കേവലം വാക്കുകളുടെ വരമ്പുകൾക്കു ഉള്ളിലൂടെ പറഞ്ഞൊതുക്കാൻ  കഴിയുമോ എന്ന് അറിയില്ല അനശ്വര പ്രണയത്തിന്റെ തുടിപ്പുകൾ ഈ പുസ്തകത്തിൽ  അങ്ങോളം ഇങ്ങോളം എനിക്ക് കാണാൻ സാധിച്ചു പരസ്പരം ശരീരങ്ങൾ കൂട്ടി മുട്ടിച്ചു ഇന്ന് പലരും കാണിക്കുന്ന ആഭാസത്തരമല്ല  നല്ല അന്തസ്സുള്ള പ്രണയം ഒരു ദുരന്ത പര്യവസായി ആയതു കൊണ്ടാവാം വായിച്ച താളുകളിലെവിടെയൊക്കെയോ  കണ്ണുനീരിന്റെ നനവ്‌ പതിഞ്ഞ പോലെ
ഒരുപാട് ദിവസങ്ങള് ആയി ഓരോ സ്കൂളുകളില് പരീക്ഷ ഡ്യൂട്ടി ആയി ഓടി നടക്കുന്നു പുതിയ പുതിയ സ്കൂളുകൾ അദ്ധ്യാപകർ  കുട്ടികൾ  ഇത്തരം തിരക്കുകളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നത് കൊണ്ടാവാം നൊമ്പരപ്പെടുത്തുന്ന പല ഓർമകളും  എന്നെ വേട്ടയാടാത്തത്‌ ഒന്നിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ല ഈ തിരക്കുകളായിരിക്കാം  പല നൊമ്പരങ്ങളെയും അകറ്റി നിരത്തുന്നത്  .....

Tuesday, November 18, 2014

  നേരം ഒരുപാട് വൈകിയെന്നു തോന്നുന്നു കൂട്ടുകാരോട് സൊറ പറഞ്ഞിരുന്നു അൽപ നേരം ബാക്കി നേരം വെറുതെ ഇരുന്നു ഇപ്പൊ എന്തോ കുറച്ചായിട്ടു  പഴയ പോലെ എഴുതാൻ പറ്റാറില്ല ചിന്തകൾക്കൊന്നും പഴയ പോലെ ഓജസ്സില്ല സങ്കൽപ്പിച്ചെടുക്കാൻ  മനസ്സ് വഴങ്ങി തരാത്ത  പോലെ ചിലപ്പോ വല്ലാതെ ചിന്തകൾക്ക്  ചൂട് പിടിക്കും ചിലപ്പോ ശാന്തമായ കടല് പോലെ എന്റെ സ്വത്വത്തെ എനിക്ക് കൈമോശം വരുന്നതാണോ അതോ ........

Sunday, November 16, 2014

ഇന്ന് വൃശ്ചികം ഒന്ന് ആയോണ്ട് എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ  പോയി പ്രാർഥിച്ചു പ്രസാദം വാങ്ങി പോന്നു വൃശ്ചികം ഒന്ന് ആയതു കൊണ്ട്   മാത്രമാണ് കുളിച്ചതെന്നും അമ്പലത്തിൽ പോയതെന്നും ഇതിനു അർത്ഥമില്ല കേട്ടോ ഹ ഹ
  ഈ ആഴ്ച നാട്ടിൽ  പോവാൻ പറ്റിയില്ല ഇന്നലെയും ഇന്നും കൊയിലാണ്ടി സ്കൂളും താമരശ്ശേരി സ്കൂളും പുതിയ asap  ബാച്ചിന്റെ orientation ഡ്യൂട്ടി ആയിരുന്നു ..അലക്കാനുള്ളവ കൂട്ടിയിട്ടിട്ടുണ്ട് ഇനി ഇപ്പൊ നാളെ രാവിലെ നേരത്തെ എഴുന്നേറ്റു അലക്കാം ..ചിലപ്പോ അലക്കാനും ഫുഡ്‌ ഉണ്ടാക്കാനുമൊക്കെ നല്ല താല്പര്യം ആയിരിക്കും ചിലപ്പോ വട്ടു പിടിക്കും രണ്ടു ദിവസങ്ങൾ ആയി ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് നേരം വെളുക്കും മുന്നേ ഇറങ്ങി ഓടുന്നു അതോണ്ട് നാളെ നേരം വൈകുന്ന വരെ കെടന്നു സുഗായിട്ടു  ഒരങ്ങണം
ദീപക് ദേവദാസ്

Saturday, November 15, 2014

കടും ചായങ്ങൾ...

 ഞാനൊരു ചിത്രം വരച്ചു
 ശ്വാസവും ജീവനും
സ്വപ്നവും
 ചേർത്തൊരു  ചിത്രം
 പുഞ്ചിരി ചാലിച്ചതിൽ
 ചായം പൂശാൻ
  നിറക്കൂട്ടുകൾ
  ഞാൻ മറ്റൊരാൾക്ക്‌  നല്കി
അതെന്റെ തെറ്റ്
കടും നിറങ്ങൾ
അയാൾ എന്റെ ചിത്രത്തിൽ
 വാരി തൂവി
സ്തബ്ധനായി നോക്കി നിൽക്കാനേ  കഴിഞ്ഞുള്ളൂ
ചിത്രത്തെ കടും നിറങ്ങൾ
  മറച്ചു കളഞ്ഞു
കണ്ണീർ  തുള്ളികൾ കൊണ്ട് ഞാനവയെ
 മായ്ച്ചു കളയാൻ ശ്രമിച്ചു
 വരച്ച കാൻവാസ്  ആകെ കുതിർന്നു  അപ്പോഴും ഒരു നേർത്ത  പുഞ്ചിരിയോടെ
അയാളെന്റെ നേരെ
കണ്ണുകൾ  പായിച്ചു
 എന്നെയതു ദഹിപ്പിച്ചു കളഞ്ഞു നിറക്കൂട്ടുകൾ ഞാൻ
  തിരികെ വാങ്ങിച്ചു
അത് ഞാൻ ദൂരെ കളഞ്ഞു അർഹിക്കാത്തത്‌ കൊടുത്തത്
എന്റെ തെറ്റ്
  വരച്ച ചിത്രം
 എന്റെ മനസ്സില് എനിക്ക്
 വളരെ  വലുതായിരുന്നു
 കടും നിറങ്ങൾ 
അതിൽ തൂവിയപ്പോൾ
  അത് ഞാൻ മറന്നു കളഞ്ഞു 
ഒരുപാട് വേദനയോടെ  ......


ദീപക് ദേവദാസ്...

Thursday, November 13, 2014

ഒരു തല വാചകം ചേർക്കാൻ പറ്റിയില്ല വരികളിലും വരികള്ക്കിടയിലെ അക്ഷരങ്ങളിലും ഒരുപാട് അർഥങ്ങൾ മറഞ്ഞിരിക്കുന്ന പോലെ ....വരികളിലൂടെ എനിക്ക് എന്നെ കാണാം എന്റെ മനസ്സ് കാണാം എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വേദനകളും കാണാം ....

 ഒരിക്കൽ ഒരു ചെടിയിൽ
 ഒരു ചുവന്ന പൂ വിരിഞ്ഞു 
അന്ന് പോടുന്നെനെ പെയ്ത മഴയിൽ  കിളിർത്തു പൊങ്ങിയ ഒരു ചെടി മൊട്ടിട്ടത് പതിയെ വിരിഞ്ഞു
കടും ചുവപ്പ് 
ഞാൻ അല്പം നീരൊഴിച്ചു
 മേല്ലെയത് വളർന്നു
  നല്ല മണമുള്ള ഒരു ചുവന്ന പുഷ്പം അതിനു ഞാൻ തടമൊരുക്കി
 വേലി പാകി
 അതിൽ തലോടി
 ഒരിത്തിരി സ്വപ്‌നങ്ങൾ കണ്ടു പോടുന്നെനെ ഒരിക്കൽ
 മുള്ള് കൊണ്ടെന്റെ കൈകളിൽ അത് ചുവന്ന രക്തത്തുള്ളികൾ പടര്ത്തിയപ്പോൾ
  ഞാൻ അറിഞ്ഞു
 അതൊരു ചുവന്ന
പനിനീർ  പുഷ്പമായിരുന്നെന്നു
 വീണ്ടും അതിനെ തലോടാൻ
 എനിക്ക് പേടിയായിരുന്നു
 ഒരുപക്ഷെ ഇനി അതെന്നിൽ
 വലിയ മുറിവുകൾ  ഉണ്ടാക്കിയാലോ ഒരിത്തിരി വേദനയോടെ
ഒരിറ്റു കണ്ണുനീർ  ചേർത്ത്
 ഞാൻ അതിനെ അടർത്തി മാറ്റുന്നു .....



. ദീപക് ദേവദാസ് ........

Wednesday, November 12, 2014

എന്റെ പ്രിയപ്പെട്ട ചങ്ങാതിക്ക് വേണ്ടി ഉറ്റ സുഹൃത്തിനു വേണ്ടി വെറുതെ നാല് വരികൾ കുത്തിക്കുറിച്ചപ്പോൾ അത് ഇങ്ങനെ ഇത്രത്തോളം ആവും എന്ന് ഞാൻ നിരീചില്ല്യാട്ടോ ....ഹ ഹ ഹ ...



                                                                                                             ദീപക് ദേവദാസ്....

ഇപ്പൊ ഒരു ഫോട്ടോ എടുത്തു താടാ എന്ന് പറഞ്ഞാൽ അനിയൻ എന്നെ കൊല്ലും...എട്ടനെപ്പോഴും ഇതിന്റെ പ്രാന്താണോ എന്നൊരു ചോദ്യോം കാണും.....




                                                                                                               ദീപക് ദേവദാസ്....

ഈ കഴിഞ്ഞ ഓണക്കാലത്തിന്റെ ഓര്മയ്ക്ക്...



                                                                                                         ദീപക് ദേവദാസ്...

ഒരു പരീക്ഷാ കാലത്തിന്റെ ഓര്മയ്ക്ക്.....




                                                                                                ദീപക് ദേവദാസ്...

ഈ വരികളോട് തോന്നിയ പ്രണയം മാത്രം ...മറ്റൊന്നും തെറ്റിദ്ധരിക്കല്ലേ കൂട്ടുകാരെ...


മ ാധ്യമപ്പടയും തല പെരുപ്പിച്ചു ബുദ്ധി ജീവികളും അലറി വിളിക്കുന്നു പോലും നമ്മുടെ സ്വന്തം കൊച്ചിയിൽ നടന്ന kiss of love   പരിപാടിക്ക് എതിരായിട്ടു ...ഒരു ഭാര്യയ്ക്കും ഭർത്താവിനും അല്ലെങ്കിൽ ഒരു കാമുകനും കാമുകിയ്ക്കും അല്ലെങ്കിൽ ഒരു സഹോദരനും സഹോദരിക്കും ഒരുമിച്ചു യാത്ര ചെയ്യാനും അല്ലെങ്കിൽ ഒന്ന് കൈ ചേർത്ത് പിടിച്ചു നടക്കാനും പറ്റാത്തൊരു അവസ്ഥ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ  ഉണ്ടായപ്പോ ഒരു കൂട്ടം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഇങ്ങനെയൊരു കൈ വിട്ട കളിക്ക് ഒരുങ്ങിയത്തിൽ ഒരു തെറ്റും പറയാനില്ല സ്വകാര്യത മറയില്ലാതെ പൊതുമദ്യതിൽ  ചെയ്തതിനെ ന്യായീകരിക്കുകയല്ല എന്നിരുന്നാലും ഇങ്ങനൊരു പ്രകടനതിലേക്ക് പുതിയ തലമുറയെ കൊണ്ടെത്തിച്ചത് ഈ ദുഷിച്ച സമൂഹം തന്നെയാ അത് കൊണ്ട് തന്നെ വിമർഷിക്കനൊ കുരിശിൽ കയറ്റാനും ഒന്നും മാന്യതയുടെ മൂട് പടം ധരിച്ചവരൊന്നും മെനക്കെടേണ്ട .....


                                                                                            ദീപക് ദേവദാസ്....
iലbജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട് പഠനം അമ്മ അച്ഛൻ അനിയൻ ജോലി അങ്ങനെ എല്ലാം ...pg കഴിഞ്ഞു ഈശ്വരൻ  സഹായിച്ചു വേറെ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ  ഒരു b.ed അല്ലെങ്കിൽ  ഒരു m.phil ചെയ്യണം ...asap തുടരണം ഒരു പങ്കാളിയെ സ്വയം കണ്ടെത്തണം എന്നായിരുന്നു ആഗ്രഹം ഒരു ചെറിയ കുടുംബത്തിലെ വിദ്യാഭ്യാസമുള്ള ഒരു പാവം നാടൻ പെണ്‍കുട്ടിയെ സ്വയം   കണ്ടെത്തി പൊന്നും പണവും ഒന്നും വാങ്ങിക്കാതെ നല്ല രീതിയിൽ വിവാഹം ചെയ്യണം എന്നായിരുന്നു ആഗ്രഹം അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് വീട്ടുകാര് പക്ഷെ അത്തരം ആഗ്രഹങ്ങളൊക്കെ ഞാൻ വേണ്ടാന്ന് വച്ചു ഇന്നിപ്പോ എന്റെ വീട്ടുകാരും എന്റെ പഠനവും എന്റെ ജോലിയും മാത്രമേ എന്റെ മുന്നിലുള്ളൂ  എഴുതി പൂർത്തിയാവാത്ത ഒരു കവിത പോലെ പ്രാസമൊക്കാത്ത അക്ഷരങ്ങൾ  പോലെ ഞാൻ ആ ആഗ്രഹങ്ങളൊക്കെ മായ്ച്ചു കളഞ്ഞു വീട്ടുകാര് കണ്ടെത്തുന്ന ഒരു കുട്ടിയെ സ്വീകരിച്ചേക്കാം  എന്നൊരു തീരുമാനത്തിൽ എത്തിയിട്ട് വളരെ കുറച്ചു നാളുകൾ  ആയിട്ടെ ഉള്ളു എനിക്ക് വേണ്ടി എന്തും നല്ലതേ അവർ  തിരഞ്ഞെടുക്കു എന്ന് എനിക്ക് വിശ്വാസമുണ്ട്‌ എന്നെ വേഗം കെട്ടിക്കണം എന്ന് വീട്ടുകാരും കുടുംബക്കാരും ആദ്യമേ തീരുമാനിച്ചിട്ടുണ്ട് പോലും എന്റെ കുടുംബത്തിലെ തന്നെ ഒരു കുട്ടിയുമായി എന്റെ ഉറപ്പു നടത്താൻ ഉള്ള ഒരു ഗൂഡാലോചന നടക്കുന്നുണ്ട് എന്നൊരു കാര്യം ഈയിടെ ഞാൻ അറിഞ്ഞു ആ അതൊക്കെ എന്തോ ആവട്ടെ നിർത്തി വച്ച സംഗീത പഠനം തുടരണം എഴുതിയ രചനകൾ  ഒരു കുഞ്ഞു ബുക്ക്‌ ആക്കണം ആ അങ്ങനെ അങ്ങനെ പോവുന്നു എന്റെ ഈ ജീവിത സ്വപ്‌നങ്ങൾ അപ്പോൾ തല്കാലം നിര്ത്തുന്നു കൂട്ടരേ .......

                                                                                                    ദീപക് ദേവദാസ്....

Wednesday, October 8, 2014

ആശ അഥവാ പൂതി...





ആശ അഥവാ പൂതി...


ഇറ്റു വീണ ഓരോ തുള്ളിയിലും
വേദനച്ചാറ് കലങ്ങിയിരുന്നെങ്കിലും
അതിന് മധുരമുണ്ടായിരുന്നു
നോവിന്റെ നീരില് കുതിറ്ന്ന്
നെല്ക്കതിരുകള് ഉണ്ടായിരുന്നു
പണ്ടെങ്ങോ കണ്ട് മറന്ന കറ്റയും നെല്ലും
ഇന്നതൊന്നൂടെ കണ്ടപ്പോള്
പഴകിപ്പോയ ഓറ്മകള്
പൂവിട്ട പോലെ അറിയില്ലെങ്കിലും ആശ തീറ്ക്കാന്
അതെടുത്ത് ആഞ്ഞൊന്ന്
പ്രയോഗിച്ചു നോക്കി
തട്ടിത്തെറിച്ചൊരു നെന്മണി
കണ്ണിലേക്ക് ഓടിവന്ന് കയറിയപ്പോള്
നന്നായൊന്ന് പുകഞ്ഞു
മരുന്നു വച്ചു കെട്ടിയ
വൈദ്യന് ഓറ്ത്തു കാണും
ഇന്നെവിടെ കറ്റയും നെല്ലും??
കണ്ണില് കയറി ഇറങ്ങിപ്പോയ
ആ നെന്മണി
എന്നെ കളിയാക്കുന്നുണ്ടാവാം...



                                                              ദീപക് ദേവദാസ് ....

സൃഷ്ടി....





                                                                                                ദീപക് ദേവദാസ് ....

സൃഷ്ടി...

ഇതാണ് സൃഷ്ടി
തേഞ്ഞുതീറ്ന്ന പെന്സിലാല്
കടലാസ് തുണ്ടുകളില് ...
ആരൊക്കെയോ വരച്ചു വച്ച ചിത്രങ്ങള്ക്ക്
അടിക്കുറിപ്പായി
മനോഹരമെന്നെഴുതുന്നതല്ല
അതിനുമൊരുപാടുമപ്പുറം
ഗണിച്ചു നോക്കാനാവാത്തതിനും ദൂരെ
സൃഷ്ടിക്കുതകുവാന് വിധത്തിലൊന്നിനെ
സൃഷ്ടിച്ചവന് കലാകാരന്
മഷി മുക്കിയ തൂവല് കൊണ്ടോ
വിയറ്പ്പ് ചേറ്ത്ത് കുഴച്ചെടുത്ത
കളിമണ്ണ്കൊണ്ടോ അല്ല
പച്ച ജീവന് കൊടുത്തൊന്നിനെ
സൃഷ്ടിച്ചവന് കലാകാരന്
ദൂരവും പാതയും തോല്പ്പിക്കാന്
പാദങ്ങള് ചേറ്ന്ന കാലുകള്
എല്ലാം വാരിപ്പിടിക്കാനാവും വിധം
വിരലുകളലങ്കാരമാക്കി കൈകള്
ദുഷിക്കാനും ദുഷിപ്പിക്കാനും
ചിന്തകള് നെയ്തെടുക്കാന്
ഒരാവരണത്തിനുള്ളില് തലച്ചോറ്
മരിച്ചു മണ്ണടിയും മുന്നെ
ചോരയും നീരും കൊടുത്ത്
ഒരു ജീവന് സൃഷ്ടിക്കാനുതകും വിധം
ഒരു ജനനേന്ദ്രിയം
ഇതാണ് സൃഷ്ടി
ഇത് സാധ്യമാക്കിയവനാരോ
അവന് കലാകാരന്
ഈ സൃഷ്ടിയോറ്ത്തിന്നവന്
സ്വന്തം നെഞ്ചില് കഠാരയിറക്കാം
കാലുകള്ക്കിടയില് ചതഞ്ഞമരുന്ന സഹജീവികള്
കൈകളാല് ഞെരിഞ് വീഴുന്ന ജീവിതങ്ങള്
ചുടു ചോര തന് ഗന്ധമുള്ള
ചിന്തകള് നിറഞ്ഞ തലച്ചോറ്
വിയറ്പ്പൊഴുക്കി രതിവേഴ്ച്ചയ്ക്കൊടുവില്
ഇണയുടെ ജീവന്റെയവസാന തുടിപ്പും
മംഗളം പാടി നിലയ്ക്കുമ്പോള് മാത്രം
ദാഹം ശമിക്കുന്ന ജനനേന്ദ്രിയം
ഇവന് പേരാണ് മനുജന്
ഈ സൃഷ്ടിയോറ്ത്തിവനെ സൃഷ്ടിച്ചവന്
തന് നെഞ്ചില് ഇനി
കഠാര കുത്തിയിറക്കാം സൃഷ്ടി


                                                                                ദീപക് ദേവദാസ്.....

കവിത .....




യാഥാറ്ത്ഥ്യത്തിനും സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും വികാരങ്ങള്ക്കും ഇടയിലെ അന്തരം ഒരുപാട് കൂടുന്ന മാത്രയില് ,അത് തിരിച്ചറിയുന്നതെവിടെയോ അവിടെ അക്ഷരങ്ങള് മഞ്ഞുതുള്ളി പോലെ ഇറ്റി വീഴുന്നു ..ഒരു കവിത പിറക്കുന്നു, നിറക്കൂട്ടുകള് ചാലിച്ച് ചേറ്ത്ത് വരികള്ക്ക് ജീവന് കൊടുത്ത് ഒടുവിലത് പൂറ്ണതയിലെത്തുമ്പോള് അതില് തിരഞ്ഞ് നോക്കിയാല് ഇടയില് അവ്യക്തമായിപ്പോലും വരികള് പിറക്കുമ്പോള് ജീവാത്മാവും പരമാത്മാവുമായിരുന്ന യാഥാറ്ത്ഥ്യമോ സ്വപ്നമോ ഉണ്ടാവണമെന്നില്ല, വരികളിലെ വാക്കുകള്ക്കിടയില് അവയെല്ലാം സ്വയം അലിഞ്ഞ് ചേറ്ന്ന് ഇല്ലാതാവുന്നതായിരിക്കാം...

                                                                                                   ദീപക് ദേവദാസ് ....

വിട......

നീ നിന്നില് വിടറ്ത്തിയൊരായിരം പൂവുകള്
അകലെയെങ്കിലും ഞാന് തല്ലിക്കൊഴിക്കുന്നു
ഒരിറ്റ് കണ്ണുനീറ്ത്തുള്ളിക്ക് മറവിലൊരായിരം ...
നിറക്കൂട്ടുകളൊളിപ്പിച്ച് വച്ചുവോ
ഇനിയവ ചാലിച്ച് മഴവില്ല് തീറ്ക്കുവാന്
ആവില്ലയീജന്മമറിയുന്നുവോ നീ
വെള്ള പൂശിയ മനസ്സിന്റെ കാന്വാസില്
ഇരുണ്ട ചായങ്ങള് തട്ടി ഞാന് തൂവിയോ
നീ തീറ്ത്ത മഴവില്ലിന്
വറ്ണങ്ങളറിയുന്നു
നിറങ്ങളേഴിനും തിളക്കമെന്നറിയുന്നു
അറിയാതെയറിഞ്ഞോരറിവിനുമപ്പുറം
കാലവും മിഥ്യയും യാത്ഥാറ്ത്ത്യവും
ഒരു ചോദ്യ ചിഹ്നം കണക്കെയെന്നെനോക്കി
ഒരായിരമാവറ്ത്തി കൊഞ്ഞനം കുത്തുന്നു
നീയാം മലരിനെ തല്ലിക്കൊഴിക്കുന്നു
ഇതളുകള് ദൂരെ ഞാന് കാറ്റില് പറത്തുന്നു
വിരിയുകയിനിയുമൊരുപാട് മാത്ര നീ
നിന്നെ കൊതിക്കുമാരാമങ്ങളില്
ഇത് മുള്ളുകള് തീറ്ത്ത വേലികള്ക്കിപ്പുറം
ഒരു മരുഭൂമികണക്കെ വറ്റി വരണ്ടുപോയ്
വേരുകള്ക്കൂറ്ന്നിറങ്ങാന്
മണ്ണിലൊരിറ്റു ജലകണം പോലുമില്ല
വറ്റി വരണ്ടു വാടുന്നതിന് മുന്നെ
പോവുക അകലേയ്ക്ക് മറയുകയീക്ഷണം...........


ദീപക് ദേവദാസ് ....

കാത്തിരിപ്പ്......


അകലെയെവിടെയോ കണ്പാറ്ത്തിരിക്കുമ്പോള്
എന്നുള്ളിലെന്നുമൊരു പുഷ്പം തളിരിടും
പൂമൊട്ട് മെല്ലെ ഉണരുന്ന മാത്രയില് ...
ഒരു തുള്ളി കണ്ണുനീരിറ്റു വീഴും
കാത്തിരിപ്പെന്നൊരു വാക്കിന് മറയ്ക്കുള്ളിലായിരം
ചോദ്യങ്ങള് കാണാതൊളിച്ചുവോ
ഉത്തരമില്ലാത്തൊരായിരം ചോദ്യങ്ങള്ക്കുത്തരം തേടുവാന്
കാത്തിരിപ്പിന്നു ഞാന്
തിരികെനോക്കാതെയന്നൊരുനാളിലകലേയ്ക്ക്
മാഞ്ഞു മറഞ്ഞതല്ല എന്നിലെ ഞാന്
എന്നെ നോക്കും കണ്ണിലൂടെയന്നായിരം
പൂത്തിരി കത്തിച്ച് വച്ചതല്ലേ
അന്നുമിന്നും എന്നുമൊന്നേ പറഞ്ഞുള്ളു
കാത്തിരിപ്പെന്നാലൊരുപാടകലമുണ്ടെന്നുള്ളതെന്നും അറിഞ്ഞിടേണം
ശങ്കയും ദേഷ്യവും സ്നേഹവും കൊണ്ടുനിന്
കണ്ണുനീരെന്തേ ചുവന്നു പോയോ
കാത്തിരിപ്പെന്നൊരു വാക്ക് മൊഴിഞ്ഞെങ്കില്
ശങ്കിച്ചിടേണ്ടതിന്നറ്ത്ഥം ഗ്രഹിക്ക നീ....


                                                                                              ദീപക് ദേവദാസ് ....

ഉത്തരം.......


ഇനിയും വ്യക്തമല്ലാത്ത
എന്തിനോ പിറകെ
നേര്ത്ത തെന്നലിന് തേരില് ...
എന്തോ മുറുകെ പിടിച്ചിനിയും
ചിരിച്ചു നോക്കി
വീണ്ടും വീണ്ടും കരഞ്ഞു നോക്കി
കണ്ണീരു കൊണ്ടാ
ചിത്രം വരഞ്ഞു നോക്കാന്
ഒരു പുഞ്ചിരിയുടെ കാൻവാസില്
മങ്ങിയ ചായക്കൂട്ടുകലാല്
ഒന്നുടെ ശ്രമിച്ചു നോക്കി
മൂടി പൊട്ടിചൊഴിച്ചൊരു
ചവറ്പ്പേറിയ ദ്രാവകത്തിനുള്ളിലൂടെയും
വലിച്ചൂതിയ പുക മറയ്ക്കുള്ളിലൂടെയും
സിരകളില് പതഞ്ഞൊഴുകിയ
ലഹരിയ്ക്കുമപ്പുറം
മമ ചിത്തത്തിന് കാണാക്കയങ്ങളില്
ഇനിയും അവ്യക്തമായെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതാവാം
ലഹരിയാല് സ്വബോധമറ്റ മനസ്സിനും
കരഞ്ഞു കലങ്ങിയ കണ്ണിനും
പൊട്ടിച്ചിരിയുടെ ചിലമ്പലിനും
വ്യകതത തരാനാവാത്തതെന്തോ
തീരെ മങ്ങിപ്പോയവയൊക്കെയും
മറനീക്കി പുറത്തെടുക്കാന്
ഇനിയുമായിട്ടില്ല
കാത്തിരിക്കാമിനിയും
ഉത്തരം കണ്ടെത്തുവോളം...


                                                                                      ദീപക് ദേവദാസ് ....

ഓണക്കാലം ...

എല്ലാവറ്ക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു, അങ്ങനെ വീണ്ടുമൊരു ഓണക്കാലം കൂടി ഇങ്ങെത്തി, പാടത്തും തൊടിയിലും പൂക്കള് തേടി നടക്കാനും,പൂക്കളം തീറ്ക്കാനും ഒക്കെ ആറ്ക്കാ ഇപ്പൊ നേരം ,സദാ സമയോം തിരക്ക് തന്നെ ,ആരെയും കുറ്റം പറയാനും പറ്റൂല്ല ,കാലം അങ്ങനെയായിപ്പോയി, ചിലപ്പോ തോന്നും കുട്ടിക്കാലം തന്നെ മതിയായിരുന്നു എപ്പോഴുംന്ന് ,അന്ന് പരിമിതികളും നിബന്ധനകളും ഒരുപാടുണ്ടായിരുന്നു, അതുപോലെ തന്നെ ചിലവഴിക്കാന് ഒരുപാട് സമയവും ,പക്ഷേ ഇന്നിപ്പോ നിബന്ധനകളും പരിമിതികളും കുറവാണ്, അത്പോലെ തന്നെ ച...ിലവഴിക്കാന് കിട്ടുന്ന സമയവും, ഇങ്ങനെ ചുമ്മാ പറയാം എന്നല്ലാണ്ട് എന്തു ചെയ്യാനാ അല്ലേ, കാലത്തിനെയും സമയത്തിനേം പിടിച്ചു വെയ്ക്കാന് പറ്റൂല്ലല്ലോ അല്ലേ ,പറ്റുമായിരുന്നെങ്കില് ശ്യാമള ടീച്ചറിന്റെ കൂരാറ സ്കൂളിലെ രണ്ടാം ക്ളാസിലെ അറ്റത്തെ ബെഞ്ചില്, ഇടയ്ക്കിടെ ബാബു മാഷ് കളാസിലേക്ക് വരുന്നുണ്ടോന്നും നോക്കി ഞാന് ഇരുന്നേനെ, ഓണക്കാലത്ത് സ്കൂള് വിട്ട് കൂരാറ വയലിലൂടെ വരുമ്പോള് വെള്ളത്തില് ഇറങ്ങി ചെളിയിലാറാടി പൊട്യേരി പറിച്ച് വീട്ടിലേക്ക് നടന്നേനെ, പക്ഷേ എന്തു ചെയ്യാനാപ്പാ, കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ എന്ന് മൂളിക്കൊണ്ട് നടക്കാനല്ലേ ഇപ്പൊ പറ്റു....
ഈ ഓറ്മകളുടെ നിറവില് , മനസ്സില് ഓറ്മകള് സൂക്ഷിക്കുന്ന എല്ലാവറ്ക്കും ,ഞാനും എന്റെ കുടുമ്പവും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു ....

                                                                                                          ദീപക് ദേവദാസ് .......

Wednesday, August 20, 2014

അനുഭവങ്ങള് .....


തുറക്കാനാവാത്ത
പുസ്തകത്തിന്റെ താളുകളില്
അനുഭവങ്ങളെല്ലാം ഭദ്രം
അവയുടെ കയ്പ്പും
മധുരവും രുചിച്ചറിയാന് ഇത് വരെ
ചിതലുക്കൂട്ടങ്ങള് എത്തിയിട്ടില്ല
ആ മുഷിഞ്ഞ താളുകളിലെ
മടുപ്പിക്കുന്ന ഗന്ധം
അവയെ അകറ്റുന്നതാവാം
എന്നിരുന്നാലുമവ
ആ വലിയ പുസ്തക താളികളില്
ഭദ്രമായിരിക്കുമെന്ന് ആശ്വസിക്കാം
വീണ്ടുമാലോചിച്ചു
ഈ തുറക്കാത്ത പുസ്തകവും
താളുകളിലെ അനുഭവങ്ങളും
ചിലപ്പോഴെങ്കിലും കവിളിലൂടെ ഒലിചിറങ്ങാറില്ലെ
ഇവയ്ക്കു പലപ്പോഴും
നേര്ത്ത ഉപ്പു രസമല്ലേ
അളന്നു നോക്കാനിനി
തുലാശി തേടാന് വയ്യ
തേടി ഒടുവിലത് കണ്ടെത്തിയാലും
ഇവ അളക്കാന്
ഒരു ജന്മം മുഴുവന് വേണ്ടി വന്നേക്കാം......


                                                                                                  ദീപക് ദേവദാസ് .......

ലഹരി ....


എന്റെ നാടീ ഞരമ്പുകളെ
ത്രസിപ്പിക്കും വിധം
എന്തോ ഒന്ന് തുളഞ്ഞു കയറുന്നു 
എന്നും സ്വയം ആരായുംപോലെ
ഒരുപാടാവര്തി ചോദിച്ചു
ഈ സമസ്യക്കുത്തരം ഏകാന്
എന്തെ എനിക്കാവുന്നില്ല
ഒരു ലഹരിയാം വിധം
എന്നെ ഇങ്ങനെ രസിപ്പിക്കുന്നതെന്തു
ഉറ്റ തോഴന് എനിക്കായി നീട്ടിയ
സ്ഫടിക കോപ്പയിലെ മദ്യമാണോ
അല്ല
അതിനിത്ര ലഹരിയില്ല
ചിന്തകളിലൂടെ ഞരമ്പുകളില്
തീ കോരിയിടുന്ന
കാമമാണോ ഇനി അത്
അല്ല ആ പ്രായം താണ്ടിയിരിക്കുന്നു
ഇപ്പൊ ഞാനറിയുന്നു
ആ ലഹരി
അതെന്റെ തൂലികയാല്
ഞാന് പതിപ്പിക്കുന്ന അക്ഷരങ്ങളാവുന്നു
ആ അക്ഷരങ്ങളില് ഞാന് കാണുന്ന
സ്വപ്നങ്ങളാവുന്നു
ആ സ്വപ്നങ്ങളിലെ
നിരക്കൂട്ടുകള് ആവുന്നു....


                                                                               ദീപക് ദേവദാസ് ......

താലിച്ചരട് ....

ഒരു നേര്ത്ത ചരടിന്മേല് 
ഒരായുസ്സിന് സാഫല്യം കോര്തിനക്കി
ഒരു ജന്മ പുണ്യം പോല് 
നെഞ്ചോടു ചേര്ത് വയ്ക്കുന്ന നാള്
ഒരായിരം സ്വപ്നങ്ങള് തന് പൂത്തിരികള്
നേത്രങ്ങളില് കത്തി നില്ക്കുമ്പോള്
ഇരു കൈകള് ചേര്ത്
ജീവിതം വലം വയ്ക്കുന്ന നാള്
തമ്മില് അറിയാന്
തമ്മില് അലിയാന്
ഇരു ഹൃദയങ്ങള് വെമ്പല് കൊള്ളുമ്പോള്
ഒരു നിശ്വാസത്തിന്റെ അകലത്തില്
കണ്ണുകള് പലതും കൈമാറുന്നു
ഇത് വരെ നടന്നു നീങ്ങിയ
പാത ഇടുങ്ങിയതായിരുന്നു
തനിച്ചു താണ്ടിയ വഴികളില്
ഇരുട്ട് പടര്ന്നിരുന്നു
ഇനിയാ വഴികളില്
വീണ്ടും നടക്കുമ്പോള്
സ്നേഹത്തിന് വെളിച്ചമായി
കൂടെയൊരു കൂട്ടുണ്ട്
ഒരു നേര്ത്ത ചരടിന്മേല്
ഒരിറ്റു പൊന്നാല്
താലി കോര്തിനക്കി ചാര്ത്തി
സ്വന്തമാകിയോരാള്...


                                                              ദീപക് ദേവദാസ് ......

അധപതനം ....


ഒരുപാട് സ്വപ്നങ്ങള് പേറി
കലാലയത്തിന് പടികള് കയറുമ്പോള്
മുന്നില് കാണുന്ന മുഖങ്ങളെല്ലാം 
മഹത്തരം ഉള്ളതാണ്
ആദ്യാക്ഷരങ്ങള് മന്ത്രങ്ങളായി
ചുണ്ടില് ചൊല്ലിപ്പടിപ്പിക്കും അധ്യാപകനെ
ദൈവ തുല്യം കാണുന്ന ബാല്യങ്ങള്
തന്നെ നോക്കും മുഖങ്ങളെ
സ്നേഹാക്ഷരങ്ങളാല് താലോലിച്ചു
അനുഗ്രഹം വാരി ചൊരിയെണ്ടവന്
ഇന്നവന്റെ അധപതനം
അക്ഷരങ്ങള് തന് മധുരം നുണയുവാന്
തന്നെ നോക്കും ബാല്യങ്ങളെ
കാമത്തിന്റെ കഴുകന് കണ്ണുകളാല്
തന്നിലേക്ക് ആവാഹിക്കുന്നവന്
കുഞ്ഞു പൈതങ്ങള് തന് മാറില്
കാമക്കറപൂണ്ട കൈകളാല്
ഞെക്കി ഞെരിക്കുന്നവന്
ഇനിയുമീ ഭൂമിക്കുമേല്
അധ്യാപനത്തിന് കളഞ്ഗം ആയി
ഒരു ജീവനവന് വേണ്ട
മക്കളായി കണ്ടു സ്നേഹിക്കേണ്ട ബാല്യങ്ങളെ
പ്രാപിക്കാന് നോക്കിയവന്റെ വിധി
ഈശ്വരന് എഴുതട്ടെ....


                                                                                    ദീപക് ദേവദാസ് ....

എന്നെപ്പറ്റി ഒരു രണ്ടു വാക്ക് ഞാൻ പറയാം...

എന്നെപ്പറ്റി ഒരു രണ്ടു വാക്ക് ഞാൻ പറയാം
 എന്റെ പേര് ദീപക് ദേവദാസ്
 സ്വദേശം കണ്ണൂര് ജില്ലയിലെ കൂരാറ എന്ന ഒരു കൊച്ചു ഗ്രാമം ..അച്ഛൻ,അമ്മ,അനിയൻ,ഞാൻ...
വീടിനടുത്തെ വിമല ടീച്ചറിന്റെ അങ്കനവാടിയില് ഞാൻ എന്റെ വിദ്യാഭ്യാസം ആരംഭിച്ചു..സരസു ടീച്ചറിന്റെ കഞ്ഞിയും പയറും റവയും കഴിച്ചു...ശേഷം കൂരാറ എല്  പി സ്കൂളില് ഒന്നാം തരത്തില് ചേർന്നു ജീവിതത്തിലെ ഏറ്റവും നല്ല കാലം അവിടെ ആയിരുന്നു ഒരുപാട് കൂട്ടുകാരും കുരുത്തക്കേടുകളും ചെറുപ്പം തൊട്ടേ നന്നായി പാടുമായിരുന്നു ബാബു മാസ്റ്റർ ഒരുപാട് പാട്ട് പഠിപ്പിച്ചു തന്നു ഒരുപാട് മത്സരങ്ങളില് പങ്കെടുത്തു സമ്മാനങ്ങള് വാങ്ങി ,നാടന്പാട്ട് മാപ്പിളപ്പാട്ട് സങ്കഗാനം ദേശഭക്തിഗാനം ചെറു നാടകം കുട നിര്മ്മാണം അങ്ങനെ അങ്ങനെ...എന്റെ പ്രിയപ്പെട്ട മറ്റു അദ്യാപകരായിരുന്നു റഷീദ് മാഷ്‌ ശ്യാമള ടീച്ചര് സരള ടീച്ചര് സീന ടീച്ചര് സനില ടീച്ചര് ചാതൂട്ടി മാഷ്‌ ശ്രീധരന് മാഷ്‌ ഇവരൊക്കെ..അഞ്ചാം തരം പാസ് ആയി ഞാൻ പിന്നെ ചോതാവൂര് ഹൈ സ്കൂളില് പോയി ചേർന്നു അവിടേം അത്യാവശ്യം കുരുതക്കെടുകളൊക്കെ കാണിച്ചു...കുരുതക്കെടുകളൊക്കെ ഉണ്ടായിരുന്നെങ്ങിലും എന്നെ എന്റെ അദ്യാപകർക്കും കൂട്ടുകാര്ക്കും ഇഷ്ട്ടായിരുന്നു ...അങ്ങനെ ആരും മോശം പറയാത്തൊരു നല്ല മാർക്കു വാങ്ങി ഞാൻ പത്താം തരം പാസ് ആയി ...പിന്നെ  പതിനൊന്നാം ക്ലാസ്സിലേക്ക് എനിക്ക് കതിരൂര് ഹയർ സെക്കന്ററി സ്കൂളിലേക്ക് പ്രവേശനം കിട്ടി,പിന്നെ രണ്ടു കൊല്ലം അവിടെ..തീരെ ഇഷ്ട്ടമല്ലാതിരുന്ന ആംഗലേയ  ഭാഷയെ ഞാന് പ്രണയിച്ച് തുടങ്ങുന്നത് അവിടെ വച്ചാണ്...എന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു ശ്വേത ടീച്ചര് ...രണ്ടു കൊല്ലത്തെ പഠനത്തിനു ശേഷം ഞാൻ ആ സ്കൂളിനോട് വിട പറഞ്ഞു...ആംഗലേയ ഭാഷയോടുള്ള പ്രണയം കാരണം മട്ടന്നൂര് പഴശ്ശിരാജാ ഏന് എസ്  എസ് കൊല്ലെജില് ആംഗലേയ ബിരുദത്തിനു ചേർന്നു...പഠനം രാഷ്ട്രീയം അടിച്ചു പൊളി ഒക്കെയായി മൂന്നു കൊല്ലം അവിടെ...ഒരുപാട് കൂട്ടുകാര് ഉണ്ടായിരുന്നു അവിടെ ...ക്ലാസ്സു കട്ട്‌ ചെയ്തു കോളേജ് പറമ്പിലെ മാങ്ങയും കശുവണ്ടിയും പറിച്ചു തിന്നു അവിടേം ഇവിടേം ഒക്കെ ഇരുന്നു സൊറ 
പറയലായിരുന്നു പ്രധാന പരിപാടി...ആദ്യ വര്ഷം നല്ല കുട്ടിയായി നടന്നു...പിന്നെയുള്ള  രണ്ടു കൊല്ലം ക്ലാസ്സിന്റെ പരിസരത്തോട്ട്‌ പോവാരെ ഇല്ല....ടീചെര്സിന്റെ നോട്ടപ്പുള്ളിയായിരുന്നു ഞാന്...പരീക്ഷകളില് ആരും മോശം പറയാത്ത മാർക്ക്‌ വാങ്ങിക്കരുള്ളത് കൊണ്ട് അവര്ക്കെന്നെ ഇഷ്ട്ടായിരുന്നു ...കോളേജ്  പഠന കാലത്താണ് ഞാന് കവിതകള് എഴുതാനു തുടങ്ങിയത്...എന്റെ പ്രിയപ്പെട്ട ടീച്ചര് ആയിരുന്നു ഞങ്ങടെ എച്ച് ഓ ഡി ശ്രീദേവി ടീച്ചര് ...ടീച്ചര് ഒരുപാടെന്നെ വഴക്ക് പറയും...പിന്നെ സുഗത ടീച്ചര് ലീലാമ്മ ടീച്ചര് രാഖി ടീച്ചര് ശോഭ  ടീച്ചര് മീന ടീച്ചര് പപ്പൻ മാഷ്‌ നിജില് മാഷ്‌ ജീവ മാഷ്‌ ,അങ്ങനെ അങ്ങനെ ..ടൂര് പോവാൻ സമ്മതിക്കില്ല എന്ന് കോളേജ് പറഞ്ഞിട്ടും അടിപിടി ഉണ്ടാക്കി ഞങ്ങള് ടൂര് പോയി...അങ്ങനെ സംഭവ ബഹുലമായ മൂന്നു കൊല്ലത്തെ ബിരുദ പഠനം കഴിഞ്ഞു...
ഇപ്പോൾ കോഴിക്കോട് ശ്രീ നാരായണ ഗുരു കോളേജ്   ഇംഗ്ലീഷ് സാഹിത്യത്തില്  PG 
 ചെയ്യുന്നു.ഞാൻ ഒരു വിദ്യാർത്ഥി മാത്രമല്ല കേട്ടോ...ഒരു ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ കൂടെ ആണ് .ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  ASAP  എന്നൊരു പുതിയ പ്രോജെക്ടില് ഒരു അദ്യാപകാനായി ജോലി ചെയ്യുന്നു...പഠിപ്പിക്കുന്നത്‌ ബാലുശ്ശേരി പൂവംബായി ഹയർ സെക്കന്ററി സ്കൂളില്...
എഴുത്താണ് എന്റെ പ്രധാന ഹോബി ...നേരം കിട്ടുമ്പോ കവിതകള് എഴുതും..വല്ലപ്പോഴും മാസികകളിലും എഴുതാറുണ്ട്..എഴുതിയവ ഈണം കൊടുത്തു ഞാൻ തന്നെ പാടാറും  ഉണ്ട്...2 വർഷം കർണാടിക് മ്യൂസിക്‌ പഠിച്ചു...
ഈശ്വരൻ സഹായിച്ചു ഒരു കോളേജ് ആദ്യപകാൻ ആവണം എന്നാണ് ആഗ്രഹം ....ഇതാണ് ഞാൻ...

                                                                                                        ദീപക് ദേവദാസ് ....

Tuesday, August 12, 2014

മിഴി..........


നീ നിന് മിഴികളാല്
തീര്ക്കുമാഗ്നിയില്
പലവുരി പിടഞ്ഞു
വീഴുന്നുവെങ്ങിലും
അതില് ദഹിക്കാതെ
ഈ പാവം പതികനിനിയും
താണ്ടണം ഒരുപാടു കാതം
എന്നിലേക്കെതുവാന് ഉള്ളൊരു പാതയില്
പലവുരി തപ്പി തടഞ്ഞിട്ടും
അന്ധകാരം നിനക്കുമേല് ഒരായിരമാവര്തി
കരിമ്പടം പുതച്ചു എങ്കിലും
മറ നീക്കി
അടുക്കാന് ശ്രമിക്കുന്നതെന്തിനാണ്
പാഴ് ശ്രമമാനെന്നറിഞ്ഞിട്ടും
കണ്ണീരിനുപ്പു നീ വീണ്ടും വീണ്ടും
നുണയുവതെന്തിനു
ഒന്ന് നീ അറിയുക
പിറക്കാനിരിക്കുന്നോരായിരം പുലരികള്
നിന്നിലെ നിനക്കുള്ളതാണ്
അത് നീ തിരിച്ചറിയുക
നീ നോക്കും കണ്ണുകളിലല്ല
നിന്നെ നോക്കും കണ്ണുകളെ നീ തേടുക
നിന്നെ നോക്കും കണ്ണുകളെ നീ നേടുക



                                                                                         ദീപക് ദേവദാസ് ....

Saturday, July 5, 2014

മൌനം....


മൌനം മറയാക്കി ഞാന്
എന്നില് തന്നെ മറയവെ
ഒരായിരമാവറ്ത്തിയെന് മനം
എന്നോട് തന്നെ മൊഴിഞ്ഞു
ആരാഞ്ഞു പഴകിയൊരാ സമസ്യതന്
ഉത്തരം കിട്ടാതെയെന്
ഹൃത്തിലാകെയൊരു നൊമ്പരം നിറഞ്ഞു
നിശബ്ദതയുടെ താഴ്വാരങ്ങളില്
എന്നെ ഉറ്റുനോക്കും മുഖങ്ങളില്
നിരാശ പടറ്ത്തി അലയുന്നതെന്തേ
ആത്മാവിന്റെ പോലും കലമ്പലുകളില്ലാതെ
ഇത്ര നിശബ്ദമായി
പറഞ്ഞു പഴകിയ വാക്കുകള് തന് മറവില്
ഞാന് സ്വയം ഒളിച്ചു പാറ്ക്കുന്നു
എന്നെ ഉറ്റുനോക്കും നേത്രങ്ങളിലെ പ്രണയത്തെ
മൌനത്താല് കീറിമുറിച്ച്
നടന്ന് നീങ്ങുന്നു
ശബ്ദങ്ങള് ശൂന്യതയില്
മുങ്ങി താഴുന്നത് അറിഞ്ഞിട്ടും
അറിയാത്തപോലെ
തോന്നലുകളുടെ തടവറയില്
ഇനിയും വാഴണം
കാഴ്ചകളുടെ ഇത്തിരി വെട്ടത്തിലെങ്കിലും
എന്നെയും വരച്ചു ചേറ്ക്കൂ എന്ന്
പറയുന്ന മുഖങ്ങളെ
അന്ധകാരത്തിന് പുതപ്പിനാല് മൂടി
ഞാന് ഈ മൌനത്തിലലിഞ്ഞു ചേരുന്നു.....
ദീപക് ദേവദാസ്......


നീല മിഴികള് ....


ഇനിയൊരു കവിതയെന്നുള്ളില്
പിറക്കുമ്പോള്
വരികളായി കൂടെ 
നീയും പിറക്കണം
നിശ്വാസ ഗന്ധത്തില്
താളമുണ്ടാവനം
വാക്കുകള് സ്വപ്നത്തിന്
തൂലികയാവണം
ഒടുവിലാ കവിതയൊരു
പൂർണതയിലെതുമ്പോള്
തന്ത്രികള് മീടുവാൻ
കൂടെ നീ വേണം
ഇന്നോളം കാണാത്ത
സ്വപ്ന കഥയിലെ
പാതി മയക്കതിലെന്നും
ഞാന് കാണുന്ന
നീല മിഴിയുള്ള രാജകുമാരി
ഒരുനാലീതെരിനു
ചാരത്തിരിക്കാന്
അറ്റമില്ലാതൊരു
ആകാശ വീധിയില്
കൂടെ നടക്കാന്
കൂടെ ഇരിക്കാന്
മറനീക്കിയോരുനാളില് വരുമെന്നതറിയാം...


                                                                                ദീപക് ദേവദാസ് ....




                                                                                                 ദീപക് ദേവദാസ് ....

ചന്ദനക്കുറി ……………………


നീ അന്നെന് നെറ്റിതടത്തില്
നിന് വിരലാല് തൊട്ടു തന്ന ചന്ദനക്കുറി
അതില് നിന് നെടുവീര്പ്പും
നിന് തേങ്ങലുമുണ്ടായിരുന്നു
അത് ചാലിക്കാൻ
നീ എടുത്ത ജല കണികകള്
നിന് കണ്ണിൽ നിന്നിറ്റി വീണ
കണ്ണുനീര് തുള്ളികലാണെന്ന്
ഒരു നെടുവീര്പ്പോടെ ഞാന്
തിരിച്ചറിയുന്നു പ്രിയേ
അന്ന് നീ എനിക്കായൊഴുക്കിയ കണ്ണുനീര്
മമ ചിത്തതിലൊരു മുറിവായി
അവസാന ശ്വാസം വരെ എന്നിലുണ്ടാവും
അതിന്റെ നോവ് പേറി
ഞാന് പതിയെ നടന്നു നീങ്ങുന്നു
തിരിഞ്ഞു നോക്കില്ല ഞാന്
നിന് ഇമകളില് ഒരു നൂറു സ്വപ്നങ്ങളുമായി
നിന് മോഹങ്ങളുടെ താഴ്വരയില്
ഒരു കുഞ്ഞു പൂക്കാലവുമായി
ഇനി ഞാൻ വരില്ല
നടന്നു നീങ്ങുമ്പോള് ഞാൻ അറിയുന്നു
എനീക്കായ് മിടിക്കുന്ന നിന് ഹൃദയത്തെ
അതെന് നിശ്വാസത്തോട് ചേർത്ത് വയ്ക്കാന്
ഉള്ളിലോരുപാട് കൊതിക്കുന്നു
എന്നിരുന്നാലും എല്ലാമെന്നില് കുഴിച്ചു മൂടി
നിറഞ്ഞ കണ്ണുകളോടെ ഞാൻ
നീ നിന് കണ്ണീരിനാല് തീർത്ത മഴയില്
നടന്നു നീങ്ങുന്നു
ദീപക് ദേവദാസ്.....

Saturday, May 24, 2014




                                                                                          ദീപക് ദേവദാസ് ....

Saturday, March 22, 2014

മഴതുള്ളി ……….


നീ തുള്ളിയായീ ഭൂവില് പെയ്തിരങ്ങിയാലും
ഞാൻ അതിലൊന്ന് നനയട്ടെ 
എന്നെ ഞാൻ അതിലൊന്ന് തിരയട്ടെ 
കാലമെന്നിൽ നിന്നകത്തിമാറ്റിയ 
ബല്യകാല സ്മരനകളിലെന്നും
നിന്നെ ഞാന് തേടിയിരുന്നു
അന്നും നിനച്ചിരിക്കാതെ പെയ്തു
നീ എന്നെ സ്ഥബ്ധനാക്കി
ഇന്ന് പുലര് മഴയില് കുതിര്ന്ന
നാട്ടിട വഴിയിലൂടെ
നഗ്നപാദനായി നടക്കുമ്പോള്
ഞാന് തേടിയത്
എന്നോ എന്നിൽ നിന്നകന്നു പോയ ബാല്യമായിരുന്നു
നീ എന്റെ പ്രണയമാനിന്നും
ഒരു സ്നേഹകാലത്തിന്റെ ഒര്മ്മപ്പെടുതലാണ്
നീ നിന് തുള്ളികലാല് നനച്ചതില് ഓരോന്നിലുമാണ്
ഞാനെന് മോഹങ്ങളെല്ലാം മറന്നു വച്ചത്
നീ പെയ്തു തോരരുത്
നിന്നിലെന്റെ സ്വപ്നവും പ്രണയവുമുണ്ട്
നീ മണ്ണില് വീണലിയരുത്
നിന്നില് ഞാൻ ജീവിച്ചു കൊള്ളട്ടെ .......
                                                                            ദീപക് ദേവദാസ് ...






                                                                                                    ദീപക് ദേവദാസ് ....

Friday, March 21, 2014







                                                                      ദീപക് ദേവദാസ് ....





                                                               ദീപക് ദേവദാസ് ....





                                                                      ദീപക് ദേവദാസ് ....

Tuesday, March 18, 2014

ക്ലാസ്സ് മുറി......


സ്കൂൾ വിദ്യാഭ്യാസത്തിന്റെ 
അവസാന പടികള് ഇറങ്ങിയിട്ട് 
വര്ഷങ്ങള് അഞ്ചു കഴിഞ്ഞു 
മനസ്സിന്റെ ചെപ്പിനുള്ളിൽ ആ ഓര്മകള് 
ഇന്നും മായാതിരിപ്പുണ്ട്
ചെപ്പിലടച്ചു വച്ച
മഞ്ചാടി മണികള് പോലെ
ചെയ്ത കുസൃതികലോരോന്നും
ഒര്തോര്തെൻ മനം
ഇന്നും ചിരിക്കാറുണ്ട്
അത് പോലൊരു കലാലയത്തില്
അധ്യാപനത്തിന്റെ ആദ്യാക്ഷരങ്ങൾ
ഉരുവിടാൻ തുടങ്ങിയപ്പോ
ക്ലാസ്സ് മുറിയില് കണ്ട
എന്റെ കുട്ടികള് തൻ മുഖങ്ങളില്
പല തവണ ഞാൻ തിരഞ്ഞു നോക്കി എന്നെ
ഇന്നെന്റെ കുട്ടികൾ ഓരോ തവണ
ചോദ്യ ശരങ്ങള് എന നേരെ പായിക്കുമ്പോഴും
ഞാൻ ഓര്ക്കും
കഴിഞ്ഞു പോയ എന്റെ ആ കാലം
പാടിയും പറഞ്ഞും
ചാടിയും ചിരിച്ചും
ആ അങ്കനതിൻ ഇടനാഴികളില് നടന്ന നാള്
ഇന്നോരധ്യാപകനായി
എന്റെ കുട്ടികളുടെ മുന്നില് നില്ക്കുമ്പോള്
വിദ്യ പകരുമ്പോള്
മനസ്സോരുപാട് സന്തോഷിക്കാറുണ്ട്…………..


                                                       ദീപക് ദേവദാസ് ....



                                                                            ദീപക് ദേവദാസ് ....

Monday, March 17, 2014

മരണം…………


ആടിതിമിർത്ത വേഷങ്ങളും
തേച്ചു വച്ച ചായങ്ങളും 
ഇവിടെയീ ഭൂവില് അഴിച്ചു വച്ച്
ഇന്നോളം കാണാത്ത
ഇന്നോളം അറിയാത്ത
മറ്റൊരു ലോകതിലെക്കൊരു യാത്ര
ഒന്ന് തിരിഞ്ഞു നോക്ക്
കൈകളില് പാപക്കറ പുരണ്ടിട്ടുണ്ടാവം
എല്ലാം മറക്കുക
ജനിച്ചതും വളര്ന്നതും
പറഞ്ഞതും മറന്നതും
നിന്നെ നീ മറക്കുക
ഇനിയിവിടെ നീ ഇല്ല
നിന്നില് അലങ്ഗാരങ്ങൾ ഒന്നുമേ ഇല്ല
ഓർമകൾക്ക് മീതെ ഇനി
അന്ധകാരത്തിന്റെ മറയിടാം
വികാര വിചാരങ്ങൽക്കെല്ലാം
പതിയെ മംഗളം പാടാം
കാമവും ലോഭവും
മണ്ണോടു ചേര്ക്കാം
സർവം വെടിഞ്ഞീ ഭൂമിക്കു മീതെ
ഒരു തുള്ളി കണ്ണുനീർ തുള്ളിയും നല്കി
ഇനി നീ പോവുക
അകലേക്ക് മറയുക
                                                 ദീപക് ദേവദാസ് ......





                                                                                       ദീപക് ദേവദാസ് ....





                                                               ദീപക് ദേവദാസ് ....

Wednesday, March 5, 2014


ഒരു പേമാരിയായി....


 നിനക്ക് മീതെ ഒരു പേമാരിയായി
ഞാൻ പെയ്തൊഴിയാം
നീ എനിക്ക് തന്ന സ്നേഹത്തില്
 കാപട്യത്തിന് ചുടു നിശ്വാസമില്ലെങ്കില്
 ഉതിര്ന്നു വീണ കണ്നീർക്കനങ്ങളില്
കലർപ്പൊരു തരി പോലും
ഇല്ലായിരുന്നെങ്കില്
ഒരു നാളെന് വിരൽ സ്പര്ശം   നിന്നെ
തഴുകി തലോടാൻ എത്തിയില്ലെങ്കില്
ഒരു സത്യം നീ അറിയുക
കാലമാം കാൻവാസില്
സ്വപ്ന കൂട്ടുകളാല്
ഞാൻ വരച്ച ചിത്രങ്ങൾ എമ്പാടും
 വിധി ഒരു തമാശയെന്നോണം
മായ്ച്ചു കളഞ്ഞെന്ന്
ആ യാഥാർത്ഥ്യം നിന്നിലെ നീ
തിരിച്ചറിയുന്ന മാത്രയില്
നിന് നേത്രങ്ങളില് നിന്നുതിരുന്ന കണ്ണുനീര്
 എന്നാത്മാവിനെ നനചേക്കാം
അത് തൊട്ടറിയാൻ
കൂടെ ഉണ്ടായില്ലെന്ന് വരാം .............
.ദീപക് ദേവദാസ്

Sunday, March 2, 2014







പ്രണയദിനം ........


ഒരുമിച്ചൊരു പൂവിനിതളായി വിരിയുവാന്
ഒരായുസ്സിൻ മധുരം ഒരുമിച്ചു നുകരുവാന്
ഒരായിരം മലരുകള് ആശിക്കുമാ ദിനം
കണ്ണുകള് തമ്മില് കഥ പറയും ദിനം
കൈ കോർത്ത്
തൊടിയിലൂടവിടെയും ഇവിടെയും
കാതങ്ങൾ താണ്ടുവാനാശിക്കുമാദിനം
ഒരു കുടക്കീഴില് തോളോട് തോൾ ചേർന്ന്
ഒരായിരം സ്വപ്നങ്ങൾ കൈമാറുമാദിനം
പറയാൻ മറന്നതും പറയാതെ പോയതും
കേള്ക്കാൻ കൊതിച്ചതും കേള്ക്കാതെ പോയതും
തമ്മില് പറഞ്ഞുകൊണ്ടോരുപാട് മിധുനങ്ങൾ
കണ്ണും കരളും കൈമാറുമാദിനം
അവസാനശ്വാസം നിലയ്ക്കുന്നിടം വരെ
ഒരുമിച്ചു സ്നേഹിക്കാം
മരണത്തിലായാലും കൂടെ വരാം
കണ്ണീരിനുപ്പും പുഞ്ചിരി തൻ മാധുര്യവും
ഒന്നിച്ചീ ജന്മം ആസ്വദിക്കാം
ഇത്തരം വാക്കുകള് അങ്ങോട്ടും ഇങ്ങോട്ടും
സ്നേഹത്തില് ചാലിച്ച് കൈമാറുമാദിനം .......
പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ പോവുന്നവര്ക്കും പ്രണയത്തെ സ്നേഹിക്കുന്നവര്ക്കും ഒരായിരം VALENTINES DAY ആശംസകള്…

ചോറ്റുപാത്രം ……....


നിറ പുന്ജിരിയാലെൻ നേരെ
ഒരു ചോറ്റുപാത്രം വച്ച് നീട്ടുമ്പോ
വായിച്ചെടുക്കുവാൻ ആവാത്തതെന്തോ
ആ നേത്രങ്ങളില് കണ്ടതില്ല ഞാൻ
നെർതൊരാ പുന്ജിരിക്കുള്ളിൽ
മൌനത്തിൻ മറയിട്ടു
കണ്ണുനീര് തുള്ളികള്
ഒളിച്ചു വച്ചുവോ എന്നറിയില്ല
ഒരു കൊച്ചു കുഞ്ഞിന് വാശിയെന്നോണം
നിര്ബന്ധിച്ചു കഴിപ്പിക്കുമ്പോ
സാരമല്ലാതൊരൊന്നിനും
തമ്മിലെന്നും വഴക്കിടുമ്പോ
ഒടുവിലത് പറഞ്ഞു തീർത്ത് വീണ്ടും
അടുത്തതിനു കോപ്പ് കൂട്ടുമ്പോ
ഒരു മഴ പെയ്തൊഴിഞ്ഞ പോൽ
സാഹിത്യത്തിന് പ്രഹരമെൻ ശിരസ്സിൽ
വീണ്ടും വീണ്ടും വന്നു വീഴുമ്പോൾ
മടുപ്പെന്നെ തഴുകിതലോടുമ്പോ
കൊതിക്കും ഒരയിരമാവർത്തി
വഴക്കടിക്കുവാനേലും ആ കൂട്ട്
തേടി വന്നിരുന്നെലെന്നു
ചിലപ്പോള് പ്രതീക്ഷയ്ക്ക് വക നല്കി
ആ മുഖം മിന്നി മറയുമ്പോ
പെട്ടെന്ന് ഞാനോര്ക്കും
വഴക്കടിക്കാനൊരു കാരണം
അതിനിയും കണ്ടെത്തിയിട്ടില്ല
സ്നേഹത്തിൻ പരമമാം ഭാവം
ദ്വേഷമെന്ന പോൽ
കാര്യ കാരണ വിശകലനമില്ലാതെ
ഇനിയുമൊരുപാട് ശന്ടകൾ......
ഈ പലാശിലകത്തിൽ
പതിയെ പതിപ്പിക്കാം
ഒരു മഞ്ഞുതുള്ളി തൻ
കുളിരും നിലാവും
ഒടുവിലീ വസ്തുവീ
ക്ലാസീന്ന് പോവുമ്പോ
ഒരു തുള്ളി കണ്ണീരു
പൊഴിച്ച് നില്ക്കാം
ഒരുപാടോര്മകൾ
പിറവി കൊണ്ടീ മുറി
മംഗളം പാടി
അകലുന്ന വേളയിൽ
നെടുവീര്പ്പിനൊരു തരി
കണ്ണീരില് ചാലിച്ചു
ഈ മുറിയ്ക്കുള്ളിൽ
മറച്ചു വയ്ക്കാം....

Wednesday, February 5, 2014

ഇനിയുമൊരു ജന്മമീ 

ഭൂവില് ജനിക്കുകില് 

ഒരു പൂവിനിതളായ് മാറുവാനായെങ്കില് 

ഇതളിനെ എന്നും തലോടിയുണറ്ത്തുന്ന

ഒരു മഞ്ഞു തുള്ളിയായ്

മാറാന് കഴിഞ്ഞെങ്കില്

ഒടുവിലാ പുഷ്പം ഒളിഞ്ഞിരിക്കുന്നേതോ

കാറ്കൂന്തലിഴകളില് ഒന്നേലുമാകുവാന്

ഭൂമിതന് പാപങ്ങള് കഴുകിക്കളയുന്ന

മഴയിലൊരു തുള്ളിയായ്

പൊഴിയാന് കഴിഞ്ഞെങ്കില്

ആഴമളക്കുവാന് ആവാത്തൊരാഴിയില്

ഒരു കുഞ്ഞു മീനായി

ഒഴുകുവാനായെങ്കില്

മേഘങ്ങള്ക്കിടയിലൂടെന്നും പറക്കുന്ന

ഒരു കുഞ്ഞു പറവയായ്

പാറാന് കഴിഞ്ഞെങ്കില്

ഇനിയുമൊരു ജന്മമീ

ഭൂവില് ജനിക്കുകില്

ഒരു പൂവിനിതളായ് മാറുവാനായെങ്കില്......

ജീവിതത്തിലാദ്യമായി ഒരു അധ്യാപകനായി പടികള് കയറിയത് ഈ ഹയറ് സെക്കണ്ടറി സ്കൂളില് .... me working here in this school as a skill development executive ...


ഇറ്റു വീഴുന്ന മഴത്തുള്ളികളില് ഒളിഞ്ഞ് കിടപ്പുണ്ട് ഒരായിരം അക്ഷരങ്ങള്... അവ നനുത്ത മണ്ണിന് കാന് വാസില് പകറ്ത്താന് ഒരു തൂലിക മാത്രമേ വേണ്ടൂ ഇനി....



ദീപക് ദേവദാസ്..........


ദീപക് ദേവദാസ്..........

Thursday, January 16, 2014

ചടുല താളങ്ങൽക്കിടയില്

വേർപെട്ടു പോയ സ്വരങ്ങളെ

ചികഞ്ഞെടുക്കാൻ

ഒരു പാഴ് ശ്രമം നടത്തി നോക്കി

ചിക്കി ചികഞ്ഞെടുത്ത സ്വരങ്ങളെ

വീണ്ടും വീണ്ടും

ഒരു നൂറാവർത്തി ഒതുക്കി വച്ചു

എന്നിട്ടും പാടി മറന്ന

ആ രാഗം സൃഷ്ട്ടിക്കാനായില്ല

സ്വരങ്ങൾ മന്ത്രങ്ങളാക്കി

നിശ്വാസം പോലും താളമായി

അതിൽ ജീവ രാഗം തീർത്ത

നാളുകൾ ഉണ്ടായിരുന്നു ഹൃത്തിൽ

സര്വവും അലിയിച്ചു കളയുന്ന മഴ

ആ നാളുകളും കവര്ന്നെടുത്തു

ചുണ്ടിൽ സ്വരങ്ങൾ ചേർത്ത് തന്ന

ഗുരു നാഥൻ തൻ പാദങ്ങൾ

മനസ്സിൽ തൊട്ടുഴിഞ്ഞു

മാതാ പിതാ ഗുരു ദൈവമെന്നൊതി

ഒന്നൂടാ സ്വരങ്ങൾ ചേർത്ത് വച്ചു

പൂർണമായോ ......?

അത് ശ്രുതി ചേർത്തൊന്നു മൂളി നോക്കി

മാഞ്ഞു പൊയതെന്തൊക്കെയൊ തിരിച്ചു കിട്ടി

ഇനി കളയതെയാ സ്വരങ്ങളെ

ഹൃതിലെടുത്തു വയ്ക്കാം.......