Wednesday, October 8, 2014

സൃഷ്ടി...

ഇതാണ് സൃഷ്ടി
തേഞ്ഞുതീറ്ന്ന പെന്സിലാല്
കടലാസ് തുണ്ടുകളില് ...
ആരൊക്കെയോ വരച്ചു വച്ച ചിത്രങ്ങള്ക്ക്
അടിക്കുറിപ്പായി
മനോഹരമെന്നെഴുതുന്നതല്ല
അതിനുമൊരുപാടുമപ്പുറം
ഗണിച്ചു നോക്കാനാവാത്തതിനും ദൂരെ
സൃഷ്ടിക്കുതകുവാന് വിധത്തിലൊന്നിനെ
സൃഷ്ടിച്ചവന് കലാകാരന്
മഷി മുക്കിയ തൂവല് കൊണ്ടോ
വിയറ്പ്പ് ചേറ്ത്ത് കുഴച്ചെടുത്ത
കളിമണ്ണ്കൊണ്ടോ അല്ല
പച്ച ജീവന് കൊടുത്തൊന്നിനെ
സൃഷ്ടിച്ചവന് കലാകാരന്
ദൂരവും പാതയും തോല്പ്പിക്കാന്
പാദങ്ങള് ചേറ്ന്ന കാലുകള്
എല്ലാം വാരിപ്പിടിക്കാനാവും വിധം
വിരലുകളലങ്കാരമാക്കി കൈകള്
ദുഷിക്കാനും ദുഷിപ്പിക്കാനും
ചിന്തകള് നെയ്തെടുക്കാന്
ഒരാവരണത്തിനുള്ളില് തലച്ചോറ്
മരിച്ചു മണ്ണടിയും മുന്നെ
ചോരയും നീരും കൊടുത്ത്
ഒരു ജീവന് സൃഷ്ടിക്കാനുതകും വിധം
ഒരു ജനനേന്ദ്രിയം
ഇതാണ് സൃഷ്ടി
ഇത് സാധ്യമാക്കിയവനാരോ
അവന് കലാകാരന്
ഈ സൃഷ്ടിയോറ്ത്തിന്നവന്
സ്വന്തം നെഞ്ചില് കഠാരയിറക്കാം
കാലുകള്ക്കിടയില് ചതഞ്ഞമരുന്ന സഹജീവികള്
കൈകളാല് ഞെരിഞ് വീഴുന്ന ജീവിതങ്ങള്
ചുടു ചോര തന് ഗന്ധമുള്ള
ചിന്തകള് നിറഞ്ഞ തലച്ചോറ്
വിയറ്പ്പൊഴുക്കി രതിവേഴ്ച്ചയ്ക്കൊടുവില്
ഇണയുടെ ജീവന്റെയവസാന തുടിപ്പും
മംഗളം പാടി നിലയ്ക്കുമ്പോള് മാത്രം
ദാഹം ശമിക്കുന്ന ജനനേന്ദ്രിയം
ഇവന് പേരാണ് മനുജന്
ഈ സൃഷ്ടിയോറ്ത്തിവനെ സൃഷ്ടിച്ചവന്
തന് നെഞ്ചില് ഇനി
കഠാര കുത്തിയിറക്കാം സൃഷ്ടി


                                                                                ദീപക് ദേവദാസ്.....

No comments:

Post a Comment