ഇനിയും വ്യക്തമല്ലാത്ത
എന്തിനോ പിറകെ
നേര്ത്ത തെന്നലിന് തേരില് ...
എന്തോ മുറുകെ പിടിച്ചിനിയും
ചിരിച്ചു നോക്കി
വീണ്ടും വീണ്ടും കരഞ്ഞു നോക്കി
കണ്ണീരു കൊണ്ടാ
ചിത്രം വരഞ്ഞു നോക്കാന്
ഒരു പുഞ്ചിരിയുടെ കാൻവാസില്
മങ്ങിയ ചായക്കൂട്ടുകലാല്
ഒന്നുടെ ശ്രമിച്ചു നോക്കി
മൂടി പൊട്ടിചൊഴിച്ചൊരു
ചവറ്പ്പേറിയ ദ്രാവകത്തിനുള്ളിലൂടെയും
വലിച്ചൂതിയ പുക മറയ്ക്കുള്ളിലൂടെയും
സിരകളില് പതഞ്ഞൊഴുകിയ
ലഹരിയ്ക്കുമപ്പുറം
മമ ചിത്തത്തിന് കാണാക്കയങ്ങളില്
ഇനിയും അവ്യക്തമായെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതാവാം
ലഹരിയാല് സ്വബോധമറ്റ മനസ്സിനും
കരഞ്ഞു കലങ്ങിയ കണ്ണിനും
പൊട്ടിച്ചിരിയുടെ ചിലമ്പലിനും
വ്യകതത തരാനാവാത്തതെന്തോ
തീരെ മങ്ങിപ്പോയവയൊക്കെയും
മറനീക്കി പുറത്തെടുക്കാന്
ഇനിയുമായിട്ടില്ല
കാത്തിരിക്കാമിനിയും
ഉത്തരം കണ്ടെത്തുവോളം...
ദീപക് ദേവദാസ് ....
No comments:
Post a Comment