അകലെയെവിടെയോ കണ്പാറ്ത്തിരിക്കുമ്പോള്
എന്നുള്ളിലെന്നുമൊരു പുഷ്പം തളിരിടും
പൂമൊട്ട് മെല്ലെ ഉണരുന്ന മാത്രയില് ...
ഒരു തുള്ളി കണ്ണുനീരിറ്റു വീഴും
കാത്തിരിപ്പെന്നൊരു വാക്കിന് മറയ്ക്കുള്ളിലായിരം
ചോദ്യങ്ങള് കാണാതൊളിച്ചുവോ
ഉത്തരമില്ലാത്തൊരായിരം ചോദ്യങ്ങള്ക്കുത്തരം തേടുവാന്
കാത്തിരിപ്പിന്നു ഞാന്
തിരികെനോക്കാതെയന്നൊരുനാളിലകലേയ്ക്ക്
മാഞ്ഞു മറഞ്ഞതല്ല എന്നിലെ ഞാന്
എന്നെ നോക്കും കണ്ണിലൂടെയന്നായിരം
പൂത്തിരി കത്തിച്ച് വച്ചതല്ലേ
അന്നുമിന്നും എന്നുമൊന്നേ പറഞ്ഞുള്ളു
കാത്തിരിപ്പെന്നാലൊരുപാടകലമുണ്ടെന്നുള്ളതെന്നും അറിഞ്ഞിടേണം
ശങ്കയും ദേഷ്യവും സ്നേഹവും കൊണ്ടുനിന്
കണ്ണുനീരെന്തേ ചുവന്നു പോയോ
കാത്തിരിപ്പെന്നൊരു വാക്ക് മൊഴിഞ്ഞെങ്കില്
ശങ്കിച്ചിടേണ്ടതിന്നറ്ത്ഥം ഗ്രഹിക്ക നീ....
ദീപക് ദേവദാസ് ....
No comments:
Post a Comment