Wednesday, October 8, 2014

വിട......

നീ നിന്നില് വിടറ്ത്തിയൊരായിരം പൂവുകള്
അകലെയെങ്കിലും ഞാന് തല്ലിക്കൊഴിക്കുന്നു
ഒരിറ്റ് കണ്ണുനീറ്ത്തുള്ളിക്ക് മറവിലൊരായിരം ...
നിറക്കൂട്ടുകളൊളിപ്പിച്ച് വച്ചുവോ
ഇനിയവ ചാലിച്ച് മഴവില്ല് തീറ്ക്കുവാന്
ആവില്ലയീജന്മമറിയുന്നുവോ നീ
വെള്ള പൂശിയ മനസ്സിന്റെ കാന്വാസില്
ഇരുണ്ട ചായങ്ങള് തട്ടി ഞാന് തൂവിയോ
നീ തീറ്ത്ത മഴവില്ലിന്
വറ്ണങ്ങളറിയുന്നു
നിറങ്ങളേഴിനും തിളക്കമെന്നറിയുന്നു
അറിയാതെയറിഞ്ഞോരറിവിനുമപ്പുറം
കാലവും മിഥ്യയും യാത്ഥാറ്ത്ത്യവും
ഒരു ചോദ്യ ചിഹ്നം കണക്കെയെന്നെനോക്കി
ഒരായിരമാവറ്ത്തി കൊഞ്ഞനം കുത്തുന്നു
നീയാം മലരിനെ തല്ലിക്കൊഴിക്കുന്നു
ഇതളുകള് ദൂരെ ഞാന് കാറ്റില് പറത്തുന്നു
വിരിയുകയിനിയുമൊരുപാട് മാത്ര നീ
നിന്നെ കൊതിക്കുമാരാമങ്ങളില്
ഇത് മുള്ളുകള് തീറ്ത്ത വേലികള്ക്കിപ്പുറം
ഒരു മരുഭൂമികണക്കെ വറ്റി വരണ്ടുപോയ്
വേരുകള്ക്കൂറ്ന്നിറങ്ങാന്
മണ്ണിലൊരിറ്റു ജലകണം പോലുമില്ല
വറ്റി വരണ്ടു വാടുന്നതിന് മുന്നെ
പോവുക അകലേയ്ക്ക് മറയുകയീക്ഷണം...........


ദീപക് ദേവദാസ് ....

No comments:

Post a Comment