Thursday, January 16, 2014

ചടുല താളങ്ങൽക്കിടയില്

വേർപെട്ടു പോയ സ്വരങ്ങളെ

ചികഞ്ഞെടുക്കാൻ

ഒരു പാഴ് ശ്രമം നടത്തി നോക്കി

ചിക്കി ചികഞ്ഞെടുത്ത സ്വരങ്ങളെ

വീണ്ടും വീണ്ടും

ഒരു നൂറാവർത്തി ഒതുക്കി വച്ചു

എന്നിട്ടും പാടി മറന്ന

ആ രാഗം സൃഷ്ട്ടിക്കാനായില്ല

സ്വരങ്ങൾ മന്ത്രങ്ങളാക്കി

നിശ്വാസം പോലും താളമായി

അതിൽ ജീവ രാഗം തീർത്ത

നാളുകൾ ഉണ്ടായിരുന്നു ഹൃത്തിൽ

സര്വവും അലിയിച്ചു കളയുന്ന മഴ

ആ നാളുകളും കവര്ന്നെടുത്തു

ചുണ്ടിൽ സ്വരങ്ങൾ ചേർത്ത് തന്ന

ഗുരു നാഥൻ തൻ പാദങ്ങൾ

മനസ്സിൽ തൊട്ടുഴിഞ്ഞു

മാതാ പിതാ ഗുരു ദൈവമെന്നൊതി

ഒന്നൂടാ സ്വരങ്ങൾ ചേർത്ത് വച്ചു

പൂർണമായോ ......?

അത് ശ്രുതി ചേർത്തൊന്നു മൂളി നോക്കി

മാഞ്ഞു പൊയതെന്തൊക്കെയൊ തിരിച്ചു കിട്ടി

ഇനി കളയതെയാ സ്വരങ്ങളെ

ഹൃതിലെടുത്തു വയ്ക്കാം.......

No comments:

Post a Comment