നിനക്കായ് പ്രിയേ ഞാന് കാത്തിരിക്കാം
ഒന്നൂടീ ഭൂവില് പുനര് ജനിക്കാം
ജീവിത നൌകയില്
ഒരുമിച്ചു ചേരാം
ഒരായിരം ശതകങ്ങള് കതോര്തിരിക്കാം
കൂടെയിരിക്കാം
ഒപ്പം നടക്കാം
ബാല്യ കൌമാരങ്ങള്
കാഴ്ച വച്ചീടാം
ജന്മം നിനക്കായ് കാത്തു വച്ചീടാം
ഏന് ഹൃദയ താളം നിന് നിശ്വാസാമാവും
അധരങ്ങള് നിന് നാമം മന്ത്രങ്ങാളക്കും
ഏന് മന വീണയില്
ശ്രുതി ചേര്ത് പാടാന്
നിന് വിരല് തന്ത്രിയില് ചേരുന്നതും കാത്തു
ഒരു രാഗമാല ഞാന് എഴുതി വയ്ക്കാം
ഒരുമിച്ചാ രാഗം പാടി മുഴുമിക്കാന്
ഈശനോടെന്നും നോട്ടിരിക്കാം
ഒടുവിലെന് വീണയെ തോട്ടുനര്താണ്
നിന് വിരല് തന്ത്രിയില് തഴുകിയില്ലെങ്കില്
വീണയും രാഗവും നെഞ്ചോടു ചേര്ത്
കാത്തിരിക്കാം ഞാന് ഇനിയുമൊരു ജന്മം
ഒരു നാളാ മഴയില് നനയുന്നതും കാത്തു
ഒന്നുടീ ഭൂവില് പുനര് ജനിക്കാം .....
No comments:
Post a Comment