മൌനം മറയാക്കി ഞാന്
എന്നില് തന്നെ മറയവെ
ഒരായിരമാവറ്ത്തിയെന് മനം
എന്നോട് തന്നെ മൊഴിഞ്ഞു
ആരാഞ്ഞു പഴകിയൊരാ സമസ്യതന്
ഉത്തരം കിട്ടാതെയെന്
ഹൃത്തിലാകെയൊരു നൊമ്പരം നിറഞ്ഞു
നിശബ്ദതയുടെ താഴ്വാരങ്ങളില്
എന്നെ ഉറ്റുനോക്കും മുഖങ്ങളില്
നിരാശ പടറ്ത്തി അലയുന്നതെന്തേ
ആത്മാവിന്റെ പോലും കലമ്പലുകളില്ലാതെ
ഇത്ര നിശബ്ദമായി
പറഞ്ഞു പഴകിയ വാക്കുകള് തന് മറവില്
ഞാന് സ്വയം ഒളിച്ചു പാറ്ക്കുന്നു
എന്നെ ഉറ്റുനോക്കും നേത്രങ്ങളിലെ പ്രണയത്തെ
മൌനത്താല് കീറിമുറിച്ച്
നടന്ന് നീങ്ങുന്നു
ശബ്ദങ്ങള് ശൂന്യതയില്
മുങ്ങി താഴുന്നത് അറിഞ്ഞിട്ടും
അറിയാത്തപോലെ
അറിയാത്തപോലെ
തോന്നലുകളുടെ തടവറയില്
ഇനിയും വാഴണം
ഇനിയും വാഴണം
കാഴ്ചകളുടെ ഇത്തിരി വെട്ടത്തിലെങ്കിലും
എന്നെയും വരച്ചു ചേറ്ക്കൂ എന്ന്
പറയുന്ന മുഖങ്ങളെ
പറയുന്ന മുഖങ്ങളെ
അന്ധകാരത്തിന് പുതപ്പിനാല് മൂടി
ഞാന് ഈ മൌനത്തിലലിഞ്ഞു ചേരുന്നു.....
ദീപക് ദേവദാസ്......
ദീപക് ദേവദാസ്......
No comments:
Post a Comment