ഞാനൊരു ചിത്രം വരച്ചു
ശ്വാസവും ജീവനും
സ്വപ്നവും
ചേർത്തൊരു ചിത്രം
പുഞ്ചിരി ചാലിച്ചതിൽ
ചായം പൂശാൻ
നിറക്കൂട്ടുകൾ
ഞാൻ മറ്റൊരാൾക്ക് നല്കി
അതെന്റെ തെറ്റ്
കടും നിറങ്ങൾ
അയാൾ എന്റെ ചിത്രത്തിൽ
വാരി തൂവി
സ്തബ്ധനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ
ചിത്രത്തെ കടും നിറങ്ങൾ
മറച്ചു കളഞ്ഞു
കണ്ണീർ തുള്ളികൾ കൊണ്ട് ഞാനവയെ
മായ്ച്ചു കളയാൻ ശ്രമിച്ചു
വരച്ച കാൻവാസ് ആകെ കുതിർന്നു അപ്പോഴും ഒരു നേർത്ത പുഞ്ചിരിയോടെ
അയാളെന്റെ നേരെ
കണ്ണുകൾ പായിച്ചു
എന്നെയതു ദഹിപ്പിച്ചു കളഞ്ഞു നിറക്കൂട്ടുകൾ ഞാൻ
തിരികെ വാങ്ങിച്ചു
അത് ഞാൻ ദൂരെ കളഞ്ഞു അർഹിക്കാത്തത് കൊടുത്തത്
എന്റെ തെറ്റ്
വരച്ച ചിത്രം
എന്റെ മനസ്സില് എനിക്ക്
വളരെ വലുതായിരുന്നു
കടും നിറങ്ങൾ
അതിൽ തൂവിയപ്പോൾ
അത് ഞാൻ മറന്നു കളഞ്ഞു
ഒരുപാട് വേദനയോടെ ......
ദീപക് ദേവദാസ്...
ശ്വാസവും ജീവനും
സ്വപ്നവും
ചേർത്തൊരു ചിത്രം
പുഞ്ചിരി ചാലിച്ചതിൽ
ചായം പൂശാൻ
നിറക്കൂട്ടുകൾ
ഞാൻ മറ്റൊരാൾക്ക് നല്കി
അതെന്റെ തെറ്റ്
കടും നിറങ്ങൾ
അയാൾ എന്റെ ചിത്രത്തിൽ
വാരി തൂവി
സ്തബ്ധനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ
ചിത്രത്തെ കടും നിറങ്ങൾ
മറച്ചു കളഞ്ഞു
കണ്ണീർ തുള്ളികൾ കൊണ്ട് ഞാനവയെ
മായ്ച്ചു കളയാൻ ശ്രമിച്ചു
വരച്ച കാൻവാസ് ആകെ കുതിർന്നു അപ്പോഴും ഒരു നേർത്ത പുഞ്ചിരിയോടെ
അയാളെന്റെ നേരെ
കണ്ണുകൾ പായിച്ചു
എന്നെയതു ദഹിപ്പിച്ചു കളഞ്ഞു നിറക്കൂട്ടുകൾ ഞാൻ
തിരികെ വാങ്ങിച്ചു
അത് ഞാൻ ദൂരെ കളഞ്ഞു അർഹിക്കാത്തത് കൊടുത്തത്
എന്റെ തെറ്റ്
വരച്ച ചിത്രം
എന്റെ മനസ്സില് എനിക്ക്
വളരെ വലുതായിരുന്നു
കടും നിറങ്ങൾ
അതിൽ തൂവിയപ്പോൾ
അത് ഞാൻ മറന്നു കളഞ്ഞു
ഒരുപാട് വേദനയോടെ ......
ദീപക് ദേവദാസ്...
No comments:
Post a Comment