എന്റെ ആരാമത്തില് ഇന്ന്
മലറ് വസന്തമില്ല പൂവുകള് വിരിയാറില്ല സുഗന്ധം പരത്താറില്ല എങ്ങും ശൂന്യത മാത്രം ഞാന് നട്ടുവളറ്ത്തിയ എന്റെ ചെടികള് ഒരുനാളവറ് ചിരിച്ചിരുന്നു പരസ്പരം കളിപറഞ്ഞിരുന്നു ഞാനവയ്ക്ക് നല്കിയത്
വെള്ളവും വളവുമായിരുന്നില്ല ഒരിക്കലും വറ്റാത്ത സ്നേഹമായിരുന്നു അറക്കരശ്മികളവയെ തൊട്ടിരുന്നില്ല
തണലായ് ഞാനുണ്ടായിരുന്നു വാടിവീണ പൂക്കള് ഞാനെന്
ഹ്രത്തില് എടുത്തു വച്ചിരുന്നു
എന്റെ ഈ വാടിയും അതിലെ പുഷ്പങ്ങളും എന്നില് നിന്നകലുമോ?????? കാണാമറയത്തെവിടെയെങ്കിലും
എന്നും ഞാനുണ്ടാവും എന്നില് നിന്നകന്നുപോയാലും അവ പുഷ്പിക്കുന്നതും നോക്കി........
No comments:
Post a Comment