അതിലെന് നിശ്വാസമുണ്ടായിരുന്നെന്നാരും അറിഞ്ഞിരുന്നില്ല,
ഞാന് നെയ്തു കൂട്ടിയ ,എന്റെ സ്വപ്നങ്ങളും ജീവിതവും,
വീണുടഞ്ഞ ആ പളുങ്ക് പാത്രത്തില്, ഉണ്ടായിരുന്നെന്നതും ആരും അറിഞില്ല,
ചിന്നി ചിതറിയ ഓരോ തരിയിലും,
എന്റെ കണ്ണുനീര് തുള്ളികള് , പതിഞിരുന്നെന്നും ആരും അറിഞ്ഞില്ല,
ചേറ്ത്തു വയ്ക്കാന് പറ്റിയില്ല ഒന്നും,
ഒരുപാടൊരുപാട് വൈകിപ്പോയി,
ഇനി എനിക്കു പാടണം,
കമ്പികള് പൊട്ടിയ വീണയില്,
വിറയാറ്ന്ന കൈകളാല് സ്രുതി മീട്ടി,
എനിക്കിനി പാടാം ആ രാഗം,
ഒടുവില് ഉച്ഛസ്ഥായില്, എന് കണ്ഠം സ്വരങ്ങളില്ലാതെ നിലയ്ക്കുമ്പോള്, എല്ലാം തീരുന്നു...
ചേറ്ത്തു വയ്ക്കാന് പറ്റിയില്ല ഒന്നും,
ഒരുപാടൊരുപാട് വൈകിപ്പോയി,
ഇനി എനിക്കു പാടണം,
കമ്പികള് പൊട്ടിയ വീണയില്,
വിറയാറ്ന്ന കൈകളാല് സ്രുതി മീട്ടി,
എനിക്കിനി പാടാം ആ രാഗം,
ഒടുവില് ഉച്ഛസ്ഥായില്, എന് കണ്ഠം സ്വരങ്ങളില്ലാതെ നിലയ്ക്കുമ്പോള്, എല്ലാം തീരുന്നു...
No comments:
Post a Comment