നീ അകലെ...
അങ്ങ് പവിഴ മലകള്‍ക്കും മരതക ദ്വീപുകള്‍ക്കുമക്കരെ ...
ആകാശത്തിന്റെ ചെരുവില്‍ ...
കണ്ണ് ചിമ്മുന്ന നക്ഷത്ര ക്കൂട്ടങ്ങള്‍ക്ക് താഴെ
പച്ച പടര്‍ന്ന പുല്‍മെത്തകളില്‍
ഇളനാമ്പുകളില്‍ ...
പൊട്ടി വിരിയുന്ന മഴവില്‍ നിറമുള്ള പൂവായ്
പാത്തു പാത്തു നിന്നു..!
ഞാന്‍ ഇവിടെ..
ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..
കരിഞ്ഞു കൂമ്പിയ വയല്‍ നിരകളില്‍ ...
വരണ്ടു പൊട്ടിയ മനസ്സുമായ്..
വാടിയൊതുങ്ങിയ മുഖവുമായ്
നിറങ്ങള്‍ തേടിയലഞ്ഞു ...
ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു...!
പച്ച പടര്‍ന്ന പുല്‍മെത്തകളില്‍
ഇളനാമ്പുകളില്‍ ...
പൊട്ടി വിരിയുന്ന മഴവില്‍ നിറമുള്ള പൂവായ്
പാത്തു പാത്തു നിന്നു..!
ഞാന്‍ ഇവിടെ..
ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..
കരിഞ്ഞു കൂമ്പിയ വയല്‍ നിരകളില്‍ ...
വരണ്ടു പൊട്ടിയ മനസ്സുമായ്..
വാടിയൊതുങ്ങിയ മുഖവുമായ്
നിറങ്ങള്‍ തേടിയലഞ്ഞു ...
ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു...!
No comments:
Post a Comment