Thursday, December 13, 2012

ഇതാണ് രക്തസാക്ഷി....

ഇതാണ് രക്തസാക്ഷി
അല്ലാതെ പാര്‍ടി ഫ്ലെക്സ് ബോര്‍ഡുകളില്‍ ചോരമാലയിട്ട് ചിരിച്ചിരിക്കാന ്‍
പാര്‍ടി വളര്‍ത്തുന്ന ബ്രോയലര്‍ കോഴികളല്ല ....
വടിവാളും കുറുവടിയുമായി തെരുവുകളെ ചുവപ്പിക്കുന്ന
പാവങ്ങളെ കൊന്നു തിന്നുന്ന മനുഷ്യമൃഗങ്ങളല് ല ....
സഹനത്തിന്റെ പര്‍വങ്ങള്‍ കടന്ന്..
ഭൌതിക സുഖങ്ങള്‍ മറന്ന്..
നീതിയുടെ വേണ്മേഘങ്ങള്‍
എത്തിപ്പിടിക്കാ ന്‍ ശ്രമിച്ച
സ്വപ്നങ്ങള്‍ക്ക ് ചിറകുകള്‍ പണിത
ധീരനായ ഒരാള്‍ !
ഭീരുക്കളായ ചില വിഡ്ഢികള്‍ ,
മരണത്തിന്റെ അനന്തതയിലേക്ക്
എറിഞ്ഞു കളഞ്ഞിട്ടും
ഓര്‍മകളില്‍ തീ പടര്‍ത്തുന്ന
സിരകള്‍ക്ക് ചൂട് പകരുന്ന
കരുത്തനായ ഒരാള്‍ ...
സഖാവേ ...ഒരായിരം അഭിവാദ്യങ്ങള്‍

No comments:

Post a Comment