Thursday, December 13, 2012

ആ ബാല്യം തിരികെ വന്നെങ്കില്‍...................

ഒന്നൊന്നായ്‌ പെയ്തു വീഴുന്ന മഴത്തുള്ളികളായ്
എന്‍ മനസ്സിലേക്കെന്‍ ബാല്യം പെയ്തിറങ്ങുന്നു .......
പുല്ലുകള്‍ക്കിടയിലൂടെ ഓടി മറയുമ്പോഴും
മാവിന്‍ തുമ്പത്തൂഞ്ഞലാടുംപോഴും
കുന്നിക്കുരു പെറുക്കിയെടുക്കുംപോഴും
പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്‍പ്പീലിയെ തൊട്ടു തലോടുംപോഴും
ഓര്‍ത്തിരുന്നില്ല ..............
മഴ പെയ്തു തോരും പോലെ
ഈ ബാല്യവും തോരുമെന്നു് ......
എങ്ങു നിന്നോ വരുന്ന ഇളംകാറ്റ്
എന്റെ തലമുടിയിഴകളെ തഴുകി
കടന്നു പോകുമ്പോള്‍
ആ ബാല്യം എന്നിലേക്കോടിയെത്തുന്നു ........
ആധിയും വ്യാധിയും ഇല്ലാത്ത ....
വികൃതിയും കൊഞ്ചലും നിറഞ്ഞ .....
എന്റെ ബാല്യം .........
കുളിക്കാന്‍ മടി കാണിക്കുന്ന
മണ്ണില്‍ കളിക്കാന്‍ കൊതിച്ച
എന്റെ ബാല്യം ..............
മരം കയറി മല കയറി
മണ്ണപ്പം ചുട്ടു നടന്ന ആ ബാല്യം .......
മുറ്റത്ത് വിരിഞ്ഞ മുല്ലപ്പൂ
കോര്‍ത്തിണക്കി മുടിയില്‍ ചൂടി നടന്ന
എന്റെ ബാല്യം ..........
ഈ ബാല്യകാലത്തിലൂടെ എന്നോര്‍മകള്‍
നടന്നു നീങ്ങുമ്പോള്‍ ...
അറിയാതെ ആഗ്രഹിക്കുകയാണ്
ആ ബാല്യം തിരികെ വന്നെങ്കില്‍

No comments:

Post a Comment