Tuesday, September 17, 2013

വിടപറയാനൊരുങ്ങുമ്പോള് ____________________

 ഒരുപാടെഴുതിയിട്ടുണ്ട് ,അത്യാവശ്യം എഴുതിയ കവിതകള് എനിക്കാവും പോലെ ഈണം നല്കി പാടിയിട്ടുമുണ്ട്, എന്നാലും ഞാനെഴുതിയ ഈ കവിതയോളം ഹൃദയ സ്പറ്ശിയായി മറ്റൊരു കവിതയും എനിക്ക് തോന്നിയിട്ടില്ല, ഉള്ളിലൊരുപാട് കരഞ്ഞു കൊണ്ടാണ് അന്ന് ആ വേദിയില് ഞാന് ഈ കവിത പാടിയത്....


ഒരു മാത്ര കൂടി ഞാന് ഓറ്ത്തുവയ്ക്കട്ടെയോ,

ഹൃത്തിലീയോറ്മ്മകള് ഒന്നു കൂടെ,

ആവില്ലിനിയാ വീണ തന് തന്ത്രികള്,

കൂട്ടിയിണക്കുവാന് ശ്രുതി ചേറ്ത്തു പാടുവാന്,

നിനച്ചിരിക്കാതെ പെയ്തൊരീ മഴയില്,

അടിമുടി നനഞ്ഞതൊരോറ്മയാവും,

ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,

ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ,

ഇനിയെനിക്കാവില്ലയീ മഴത്തുള്ളികള്,

തൊട്ട് തലോടുവാന് ചേറ്ത്തൊന്നു വയ്ക്കുവാന്,

ആശയുണ്ടേറെയെന്നുള്ളിലീ തേന് മഴ,

തോരാതിരുന്നെങ്കിലെന്ന് മാത്രം,

കഴിയില്ലയെന്നിരുന്നാലുമീയോറ്മകള്, മായ്ച്ചു കളയുവാന്,

മറ തീറ്ത്തു വയ്ക്കുവാന്,

ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,

ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ...

No comments:

Post a Comment