Wednesday, October 8, 2014

ആശ അഥവാ പൂതി...





ആശ അഥവാ പൂതി...


ഇറ്റു വീണ ഓരോ തുള്ളിയിലും
വേദനച്ചാറ് കലങ്ങിയിരുന്നെങ്കിലും
അതിന് മധുരമുണ്ടായിരുന്നു
നോവിന്റെ നീരില് കുതിറ്ന്ന്
നെല്ക്കതിരുകള് ഉണ്ടായിരുന്നു
പണ്ടെങ്ങോ കണ്ട് മറന്ന കറ്റയും നെല്ലും
ഇന്നതൊന്നൂടെ കണ്ടപ്പോള്
പഴകിപ്പോയ ഓറ്മകള്
പൂവിട്ട പോലെ അറിയില്ലെങ്കിലും ആശ തീറ്ക്കാന്
അതെടുത്ത് ആഞ്ഞൊന്ന്
പ്രയോഗിച്ചു നോക്കി
തട്ടിത്തെറിച്ചൊരു നെന്മണി
കണ്ണിലേക്ക് ഓടിവന്ന് കയറിയപ്പോള്
നന്നായൊന്ന് പുകഞ്ഞു
മരുന്നു വച്ചു കെട്ടിയ
വൈദ്യന് ഓറ്ത്തു കാണും
ഇന്നെവിടെ കറ്റയും നെല്ലും??
കണ്ണില് കയറി ഇറങ്ങിപ്പോയ
ആ നെന്മണി
എന്നെ കളിയാക്കുന്നുണ്ടാവാം...



                                                              ദീപക് ദേവദാസ് ....

സൃഷ്ടി....





                                                                                                ദീപക് ദേവദാസ് ....

സൃഷ്ടി...

ഇതാണ് സൃഷ്ടി
തേഞ്ഞുതീറ്ന്ന പെന്സിലാല്
കടലാസ് തുണ്ടുകളില് ...
ആരൊക്കെയോ വരച്ചു വച്ച ചിത്രങ്ങള്ക്ക്
അടിക്കുറിപ്പായി
മനോഹരമെന്നെഴുതുന്നതല്ല
അതിനുമൊരുപാടുമപ്പുറം
ഗണിച്ചു നോക്കാനാവാത്തതിനും ദൂരെ
സൃഷ്ടിക്കുതകുവാന് വിധത്തിലൊന്നിനെ
സൃഷ്ടിച്ചവന് കലാകാരന്
മഷി മുക്കിയ തൂവല് കൊണ്ടോ
വിയറ്പ്പ് ചേറ്ത്ത് കുഴച്ചെടുത്ത
കളിമണ്ണ്കൊണ്ടോ അല്ല
പച്ച ജീവന് കൊടുത്തൊന്നിനെ
സൃഷ്ടിച്ചവന് കലാകാരന്
ദൂരവും പാതയും തോല്പ്പിക്കാന്
പാദങ്ങള് ചേറ്ന്ന കാലുകള്
എല്ലാം വാരിപ്പിടിക്കാനാവും വിധം
വിരലുകളലങ്കാരമാക്കി കൈകള്
ദുഷിക്കാനും ദുഷിപ്പിക്കാനും
ചിന്തകള് നെയ്തെടുക്കാന്
ഒരാവരണത്തിനുള്ളില് തലച്ചോറ്
മരിച്ചു മണ്ണടിയും മുന്നെ
ചോരയും നീരും കൊടുത്ത്
ഒരു ജീവന് സൃഷ്ടിക്കാനുതകും വിധം
ഒരു ജനനേന്ദ്രിയം
ഇതാണ് സൃഷ്ടി
ഇത് സാധ്യമാക്കിയവനാരോ
അവന് കലാകാരന്
ഈ സൃഷ്ടിയോറ്ത്തിന്നവന്
സ്വന്തം നെഞ്ചില് കഠാരയിറക്കാം
കാലുകള്ക്കിടയില് ചതഞ്ഞമരുന്ന സഹജീവികള്
കൈകളാല് ഞെരിഞ് വീഴുന്ന ജീവിതങ്ങള്
ചുടു ചോര തന് ഗന്ധമുള്ള
ചിന്തകള് നിറഞ്ഞ തലച്ചോറ്
വിയറ്പ്പൊഴുക്കി രതിവേഴ്ച്ചയ്ക്കൊടുവില്
ഇണയുടെ ജീവന്റെയവസാന തുടിപ്പും
മംഗളം പാടി നിലയ്ക്കുമ്പോള് മാത്രം
ദാഹം ശമിക്കുന്ന ജനനേന്ദ്രിയം
ഇവന് പേരാണ് മനുജന്
ഈ സൃഷ്ടിയോറ്ത്തിവനെ സൃഷ്ടിച്ചവന്
തന് നെഞ്ചില് ഇനി
കഠാര കുത്തിയിറക്കാം സൃഷ്ടി


                                                                                ദീപക് ദേവദാസ്.....

കവിത .....




യാഥാറ്ത്ഥ്യത്തിനും സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും വികാരങ്ങള്ക്കും ഇടയിലെ അന്തരം ഒരുപാട് കൂടുന്ന മാത്രയില് ,അത് തിരിച്ചറിയുന്നതെവിടെയോ അവിടെ അക്ഷരങ്ങള് മഞ്ഞുതുള്ളി പോലെ ഇറ്റി വീഴുന്നു ..ഒരു കവിത പിറക്കുന്നു, നിറക്കൂട്ടുകള് ചാലിച്ച് ചേറ്ത്ത് വരികള്ക്ക് ജീവന് കൊടുത്ത് ഒടുവിലത് പൂറ്ണതയിലെത്തുമ്പോള് അതില് തിരഞ്ഞ് നോക്കിയാല് ഇടയില് അവ്യക്തമായിപ്പോലും വരികള് പിറക്കുമ്പോള് ജീവാത്മാവും പരമാത്മാവുമായിരുന്ന യാഥാറ്ത്ഥ്യമോ സ്വപ്നമോ ഉണ്ടാവണമെന്നില്ല, വരികളിലെ വാക്കുകള്ക്കിടയില് അവയെല്ലാം സ്വയം അലിഞ്ഞ് ചേറ്ന്ന് ഇല്ലാതാവുന്നതായിരിക്കാം...

                                                                                                   ദീപക് ദേവദാസ് ....

വിട......

നീ നിന്നില് വിടറ്ത്തിയൊരായിരം പൂവുകള്
അകലെയെങ്കിലും ഞാന് തല്ലിക്കൊഴിക്കുന്നു
ഒരിറ്റ് കണ്ണുനീറ്ത്തുള്ളിക്ക് മറവിലൊരായിരം ...
നിറക്കൂട്ടുകളൊളിപ്പിച്ച് വച്ചുവോ
ഇനിയവ ചാലിച്ച് മഴവില്ല് തീറ്ക്കുവാന്
ആവില്ലയീജന്മമറിയുന്നുവോ നീ
വെള്ള പൂശിയ മനസ്സിന്റെ കാന്വാസില്
ഇരുണ്ട ചായങ്ങള് തട്ടി ഞാന് തൂവിയോ
നീ തീറ്ത്ത മഴവില്ലിന്
വറ്ണങ്ങളറിയുന്നു
നിറങ്ങളേഴിനും തിളക്കമെന്നറിയുന്നു
അറിയാതെയറിഞ്ഞോരറിവിനുമപ്പുറം
കാലവും മിഥ്യയും യാത്ഥാറ്ത്ത്യവും
ഒരു ചോദ്യ ചിഹ്നം കണക്കെയെന്നെനോക്കി
ഒരായിരമാവറ്ത്തി കൊഞ്ഞനം കുത്തുന്നു
നീയാം മലരിനെ തല്ലിക്കൊഴിക്കുന്നു
ഇതളുകള് ദൂരെ ഞാന് കാറ്റില് പറത്തുന്നു
വിരിയുകയിനിയുമൊരുപാട് മാത്ര നീ
നിന്നെ കൊതിക്കുമാരാമങ്ങളില്
ഇത് മുള്ളുകള് തീറ്ത്ത വേലികള്ക്കിപ്പുറം
ഒരു മരുഭൂമികണക്കെ വറ്റി വരണ്ടുപോയ്
വേരുകള്ക്കൂറ്ന്നിറങ്ങാന്
മണ്ണിലൊരിറ്റു ജലകണം പോലുമില്ല
വറ്റി വരണ്ടു വാടുന്നതിന് മുന്നെ
പോവുക അകലേയ്ക്ക് മറയുകയീക്ഷണം...........


ദീപക് ദേവദാസ് ....

കാത്തിരിപ്പ്......


അകലെയെവിടെയോ കണ്പാറ്ത്തിരിക്കുമ്പോള്
എന്നുള്ളിലെന്നുമൊരു പുഷ്പം തളിരിടും
പൂമൊട്ട് മെല്ലെ ഉണരുന്ന മാത്രയില് ...
ഒരു തുള്ളി കണ്ണുനീരിറ്റു വീഴും
കാത്തിരിപ്പെന്നൊരു വാക്കിന് മറയ്ക്കുള്ളിലായിരം
ചോദ്യങ്ങള് കാണാതൊളിച്ചുവോ
ഉത്തരമില്ലാത്തൊരായിരം ചോദ്യങ്ങള്ക്കുത്തരം തേടുവാന്
കാത്തിരിപ്പിന്നു ഞാന്
തിരികെനോക്കാതെയന്നൊരുനാളിലകലേയ്ക്ക്
മാഞ്ഞു മറഞ്ഞതല്ല എന്നിലെ ഞാന്
എന്നെ നോക്കും കണ്ണിലൂടെയന്നായിരം
പൂത്തിരി കത്തിച്ച് വച്ചതല്ലേ
അന്നുമിന്നും എന്നുമൊന്നേ പറഞ്ഞുള്ളു
കാത്തിരിപ്പെന്നാലൊരുപാടകലമുണ്ടെന്നുള്ളതെന്നും അറിഞ്ഞിടേണം
ശങ്കയും ദേഷ്യവും സ്നേഹവും കൊണ്ടുനിന്
കണ്ണുനീരെന്തേ ചുവന്നു പോയോ
കാത്തിരിപ്പെന്നൊരു വാക്ക് മൊഴിഞ്ഞെങ്കില്
ശങ്കിച്ചിടേണ്ടതിന്നറ്ത്ഥം ഗ്രഹിക്ക നീ....


                                                                                              ദീപക് ദേവദാസ് ....

ഉത്തരം.......


ഇനിയും വ്യക്തമല്ലാത്ത
എന്തിനോ പിറകെ
നേര്ത്ത തെന്നലിന് തേരില് ...
എന്തോ മുറുകെ പിടിച്ചിനിയും
ചിരിച്ചു നോക്കി
വീണ്ടും വീണ്ടും കരഞ്ഞു നോക്കി
കണ്ണീരു കൊണ്ടാ
ചിത്രം വരഞ്ഞു നോക്കാന്
ഒരു പുഞ്ചിരിയുടെ കാൻവാസില്
മങ്ങിയ ചായക്കൂട്ടുകലാല്
ഒന്നുടെ ശ്രമിച്ചു നോക്കി
മൂടി പൊട്ടിചൊഴിച്ചൊരു
ചവറ്പ്പേറിയ ദ്രാവകത്തിനുള്ളിലൂടെയും
വലിച്ചൂതിയ പുക മറയ്ക്കുള്ളിലൂടെയും
സിരകളില് പതഞ്ഞൊഴുകിയ
ലഹരിയ്ക്കുമപ്പുറം
മമ ചിത്തത്തിന് കാണാക്കയങ്ങളില്
ഇനിയും അവ്യക്തമായെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതാവാം
ലഹരിയാല് സ്വബോധമറ്റ മനസ്സിനും
കരഞ്ഞു കലങ്ങിയ കണ്ണിനും
പൊട്ടിച്ചിരിയുടെ ചിലമ്പലിനും
വ്യകതത തരാനാവാത്തതെന്തോ
തീരെ മങ്ങിപ്പോയവയൊക്കെയും
മറനീക്കി പുറത്തെടുക്കാന്
ഇനിയുമായിട്ടില്ല
കാത്തിരിക്കാമിനിയും
ഉത്തരം കണ്ടെത്തുവോളം...


                                                                                      ദീപക് ദേവദാസ് ....

ഓണക്കാലം ...

എല്ലാവറ്ക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു, അങ്ങനെ വീണ്ടുമൊരു ഓണക്കാലം കൂടി ഇങ്ങെത്തി, പാടത്തും തൊടിയിലും പൂക്കള് തേടി നടക്കാനും,പൂക്കളം തീറ്ക്കാനും ഒക്കെ ആറ്ക്കാ ഇപ്പൊ നേരം ,സദാ സമയോം തിരക്ക് തന്നെ ,ആരെയും കുറ്റം പറയാനും പറ്റൂല്ല ,കാലം അങ്ങനെയായിപ്പോയി, ചിലപ്പോ തോന്നും കുട്ടിക്കാലം തന്നെ മതിയായിരുന്നു എപ്പോഴുംന്ന് ,അന്ന് പരിമിതികളും നിബന്ധനകളും ഒരുപാടുണ്ടായിരുന്നു, അതുപോലെ തന്നെ ചിലവഴിക്കാന് ഒരുപാട് സമയവും ,പക്ഷേ ഇന്നിപ്പോ നിബന്ധനകളും പരിമിതികളും കുറവാണ്, അത്പോലെ തന്നെ ച...ിലവഴിക്കാന് കിട്ടുന്ന സമയവും, ഇങ്ങനെ ചുമ്മാ പറയാം എന്നല്ലാണ്ട് എന്തു ചെയ്യാനാ അല്ലേ, കാലത്തിനെയും സമയത്തിനേം പിടിച്ചു വെയ്ക്കാന് പറ്റൂല്ലല്ലോ അല്ലേ ,പറ്റുമായിരുന്നെങ്കില് ശ്യാമള ടീച്ചറിന്റെ കൂരാറ സ്കൂളിലെ രണ്ടാം ക്ളാസിലെ അറ്റത്തെ ബെഞ്ചില്, ഇടയ്ക്കിടെ ബാബു മാഷ് കളാസിലേക്ക് വരുന്നുണ്ടോന്നും നോക്കി ഞാന് ഇരുന്നേനെ, ഓണക്കാലത്ത് സ്കൂള് വിട്ട് കൂരാറ വയലിലൂടെ വരുമ്പോള് വെള്ളത്തില് ഇറങ്ങി ചെളിയിലാറാടി പൊട്യേരി പറിച്ച് വീട്ടിലേക്ക് നടന്നേനെ, പക്ഷേ എന്തു ചെയ്യാനാപ്പാ, കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ എന്ന് മൂളിക്കൊണ്ട് നടക്കാനല്ലേ ഇപ്പൊ പറ്റു....
ഈ ഓറ്മകളുടെ നിറവില് , മനസ്സില് ഓറ്മകള് സൂക്ഷിക്കുന്ന എല്ലാവറ്ക്കും ,ഞാനും എന്റെ കുടുമ്പവും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു ....

                                                                                                          ദീപക് ദേവദാസ് .......