ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Tuesday, June 11, 2013
Monday, June 10, 2013
കാമപ്പുക..........
സറ്വ വ്യാപിയായ പുക,
കണ്ണും മനസ്സും മറച്ചിരിക്കുന്നു,
ആ പുകമറയ്ക്കുള്ളിലൂടെ,
അവ്യക്തമായ പല രൂപങ്ങള്,
എന്നാലും കൈകളില് നേത്രങ്ങളെന്ന പോല്,
അവന് സദാസമയം,
ആ കരങ്ങളാല് തേടിക്കൊണ്ടേയിരിക്കുന്നു,
ഒരിറ്റു വെള്ളമോ ഒരു തരി അന്നമോ അല്ല,
കാമം അത് മാത്രമാണ് ലക്ഷ്യം,
കുഞ്ഞു ബാഗേന്തി,
സ്കൂളില് പോവുന്ന പിഞ്ചോമനകളില്,
തീവണ്ടി യാത്രകളില്,
പ്രാരാബ്ദങ്ങള് പേറി പോവുന്ന പാവം വീട്ടമ്മമാരില്,
പ്രായമായ മുത്തശ്ശിമാരില് പോലും,
അവന് കാണുന്നത്,
വാത്സല്യമോ ബഹുമാനമോ ആദരവോ അല്ല,
കാമം മാത്രം,
എയറ്ക്കണ്ടീഷന് ചെയ്ത,
നെറ്റ് കഫേ ക്യാബിനുകളില്,
പുക നിറഞ്ഞ റൂമിന്റെ ഇടനാഴികളില്,
അവന് തേടുന്നതൊന്ന് മാത്രം,
കാമം കാമം കാമം,
വലിച്ചു കീറിയ ഉടയാടകളും,
കടിച്ചു വീറ്ത്ത ചുണ്ടുകളും,
ചോരയൊലിക്കുന്ന കാലുകളും,
അവന്റെ നേത്രങ്ങളില്,
സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നു,
ഈ ലോകമിനിയെങ്ങോട്ട്,
ഉത്തരമില്ല ഈ ചോദ്യത്തിന്.....
എന്റെ ഹ്രിദയം.......
മനോഹരമായിരുന്നു എന്റെ ഹ്രിദയം,
ഒരു പളുങ്കുശില്പം പോലെ,
സ്നേഹമാകുന്ന പ്രകാശത്തില്‍,
അതു വെട്ടിത്തിളങ്ങിയിരുന്നു,
ഒടുവില്‍ ഞാന്‍ സ്നേഹം,
പകുത്തു നല്‍കിയവരാല്‍ത്തന്നെ,
അതു വലിച്ചെറിയപ്പെട്ടു,
പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം,
കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു,
ആര്‍ക്കോ വേണ്ടി,
ആരുടെയോ വരവും പ്രതീക്ഷിച്ചു,
പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം,
ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി,
തറയില്‍ ചിതറിക്കിടന്നു,
കടന്നു വന്നവരാല്‍ പിന്നെയും,
നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു,
അപ്പോഴും കരഞ്ഞില്ല,
കണ്ണുകള്‍ തുളുമ്പിയില്ല,
പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും,
തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം
ആര്‍ക്കുവേണം,
വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു,
വരും ഒരുന്നാള്‍ ആരെങ്കിലും,
ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍,
അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും,
ഈ വഴി വരുന്നവര്‍ക്കായി,
അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി,
അവസാനമിടിപ്പ് നില്‍ക്കും വരെയും......
ഈ പുഴ.........
എന് കണ്ണില് നിന്നുതിറ്ന്നു വീണൊരായിരം മുത്തു മണികള്,
അലിഞ്ഞ് ചേറ്ന്നിട്ടുണ്ടീ പുഴയില്,
അന്നുമിന്നും ഈ മണല്ത്തരികളിലോരോന്നിലും,
എന് കണ്ണുനീരിനുപ്പ് കലറ്ന്നിട്ടുണ്ട്,
താണ്ടി വന്ന ഓരോ പാതയിലും,
എനിക്കായ് കാത്തു നിന്നത്,
പരു പരുക്കന് പടികളും,
മുള് വേലികളുമായിരുന്നു,
ആത്മാവിലൊരുപാട് രക്തം പൊടിഞ്ഞിട്ടുണ്ടന്ന് തൊട്ടേ,
അകലെയൊരു മരുപ്പച്ച കൊതിച്ച്,
മരുഭൂമിയില് നടന്നടുക്കുന്ന പഥികനെപ്പോല്,
ഇന്നുമീ യാത്ര തുടരുന്നു ഞാന്,
ഈ അന്ധകാരത്തില് ഒരു തിരി വെട്ടം കാണും വരെ,
ഈ യാത്ര തുടറ്ന്നു പോവും,
മരിക്കാത്തൊരു മനസ്സും,
മുറിവുണങ്ങാത്തൊരാത്മാവുമായ്,
പാവം പഥികനിനിയും,
താണ്ടണം ഒരുപാട് കാതം,
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്......
മനസിലെ മാലാഖ......
ഒരുമിച്ചിരിക്കാം ഒരൊത്തിരി നേരം,
ഒരായിരം ഓര്‍മയില്‍ ഒന്നായി മാറാം,
ഇന്നലെ നീ കണ്ട സ്വപ്നകഥയിലെ,
നായകനായ് ഞാന്‍ ആനന്ദമേകാം,
വള്ളിക്കുടിലിലെ ഓമനമൊട്ടുകള്‍,
പൂവായി മാറുന്ന കണ്ടോണ്ടിരിക്കാം,
നീലാകാശത്തെ പഞ്ഞിമേഘങ്ങള്‍,
മഴയായി പെയ്യുന്നതോര്‍ത്തോണ്ടിരിക്കാം,
നീ ചുടുചുംബനമേകുന്ന മാത്രയില്‍,
മയില്‍പ്പീലിയായ് മാറാം,
നിന്നെ തഴുകിയുണര്‍ത്താം,
നിന്‍ ചുടുനിശ്വാസം മേനിയെ പുല്‍കുമ്പോള്‍,
തേനരുവിയായ് മാറാം,
നിന്നിലേക്കൊഴുകാം,
കാട്ടിലും മേട്ടിലും കുന്നിന്‍ ചെരുവിലും,
ഒരുമിച്ചു ചെല്ലാം ഒരുമിച്ചിരിക്കാം,
ചില്‍ചിലം വെക്കുന്ന കിളികളെ കാണാം,
ധന്‍ ധനം വെക്കുന്ന മയിലിനെ കാണാം,
കാട്ടിലെ നനുത്ത പുല്‍പ്പായമെത്തയില്‍,
ഒരുമിച്ചുറങ്ങാം ഒരുമിച്ചെണീക്കാം,
മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത്,
മഞ്ഞുതുള്ളികള്‍കൊണ്ടു ഞാന്‍ മാലയൊരുക്കാം,
മഴക്കാറുമാനത്തു കാണുന്ന മാത്രയില്‍,
മഴവില്ലു കൊണ്ടു ഞാന്‍ നിന്നെയൊരുക്കാം,
കണ്ണിലും കണ്ണിലും നോക്കിയിരിക്കാം,
ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു പിടിക്കാം,
ആലിംഗനങ്ങളില്‍ നമ്മെ മറക്കാം,
ഒന്നായി മാറാം പിന്നെ ഒരുമിച്ചു മരിക്കാം.......
വെളിച്ചം........
ഇനിയൊരു പുലരി വിരിയുമ്പോഴുമുണ്ടാവണം,
ആ കണ്ണുകളില് ഒരു നൂറു സ്വപ്നങ്ങള്,
തളിരിടാന് വെമ്പുന്ന ഒരായിരം പ്രതീക്ഷകള്,
താണ്ടാനുണ്ടൊരുപാട് കാതമിനിയും മുന്നോട്ട്,
മിഴികളൊരായിരമാവറ്ത്തി നിറഞ്ഞേക്കാം,
ഉള്ളമേറെ തകറ്ന്നേക്കാം,
എന്നിരുന്നാലുമതൊക്കെ മുന്നോട്ടുള്ള ചവിട്ട് പടികളാവണം,
ഓടി തളരുമ്പോ ഓറ്ക്കണമാ സ്വപ്നങ്ങള് ഒന്നു കൂടെ,
കാലിടറുമ്പോ സ്മരിക്കണം,
ആ പ്രതീക്ഷകളൊക്കെയും,
മൊഴിയണം തന്നോട് തന്നൊരു നൂറു വട്ടം,
ഇതൊക്കെ എനിക്ക് വേണ്ടി,
എനിക്ക് ചുറ്റുമുള്ള മുഖങ്ങള്ക്ക് വേണ്ടി,
എന്നില് വിശ്വാസമറ്പ്പിച്ചവറ്ക്ക് വേണ്ടി,
എന്നെയൊരുപാട് സ്നേഹിക്കുന്നവറ്ക്ക് വേണ്ടി,
വിരിയട്ടെ ഒരായിരം പൂ മൊട്ടുകള് ഇനിയും,
പുത്തന് സ്വപ്നങ്ങളുടെ ഒരായിരം പൂ മൊട്ടുകള്.
അറിയൂ നീ...
നീയറിഞ്ഞില്ലയെന്‍
മനസ്സിന്റെ പൂമരം
പൂത്തതും നിനക്കായ് തുടിച്ചു നിന്നതും
നീയറിഞ്ഞില്ലയെന്‍
ഹൃദയത്തിന്‍ ശംഖുപുഷ്പം
വിടര്‍ന്നതും നിനക്കായ് തേന്‍ നിറച്ചതും
നീ തൊട്ട ശിലയന്നു ഗന്ധര്‍വനായതും
പൂത്തിരുവാതിര തീരാതിരുന്നതും
മാകന്ദ ഗന്ധം മരിക്കാതിരുന്നതും
രാത്രി മഴയന്നു തോരാതിരുന്നതും
നിന്‍ സ്നേഹമുല്ല തന്‍ വല്ലിപ്പടര്‍പ്പിന്റെ
പ്രണയ ശ്വാസങ്ങളില്‍
ഇഴപിരിഞൊട്ടിയ സ്വപ്നകൂപങ്ങളില്‍
ഇന്നുമീ നേരങ്ങള്‍ നിന്റെ കണ്‍പീലികള്‍
തേടി നടക്കുന്ന ഗന്ധര്‍വ യാമങ്ങള്‍
നിന്റെ കൈവെള്ളകള്‍..മോഹങ്ങള്‍
പേറുന്ന തൂവല്‍ കിടക്കകള്‍
നിന്റെ കാല്‍വിരലുകള്‍
ഓര്‍മ്മകള്‍
പൂവിടും ചെമ്പകത്തണ്ടുകള്‍
എന്നിട്ടുമെന്തേ നീ
മോഹത്തിന്‍ ദര്‍ഭമുനകള്‍ പറിചെറിഞ്ഞിടുന്നു
പ്രണയത്തിന്‍ ഗര്‍ഭഭിത്തികള്‍ തകര്‍ത്തിടുന്നു
ജന്മാന്തരങ്ങളായ് നമ്മളില്‍ നിറയുന്ന
ചെമ്പകപ്പൂമണം അകറ്റിടുന്നു
അറിയൂ നീയോമനേ
നിന്റെ പൂമ്പാറ്റകള്‍
തേടുന്ന പൂക്കള്‍
വിടരുന്നയാരാമം ഇതു തന്നെയെന്ന്‍..
ഇതു മാത്രമെന്ന്‍...
രാഗാറ്ദ്രമായ ഈ മഴ....
ഇന്നലെവരെ മഴയെന്നതൊരോറ്മയായിരുന്നു,
എന്നാല് ഇന്നെനിക്കതൊരോറ്മയല്ല
ഇരുണ്ടു കൂടിയ കാറ്മേഘങ്ങളെ,
ഇന്നലെ വരെ കൊതിയോടെ നോക്കിയിരുന്നു,
ഇന്നീ മഴയില് നനയുമ്പോള് മനസാകെ കുളിരുന്നു,
ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളികള്ക്കും,
ഒരുപാട് പറയാനുള്ളത് പോലെ,
ഒരു പക്ഷേ അതെന്നെ പഴി പറയുന്നതാവാം,
അല്ലെങ്കില് കളിയെന്തോ മൊഴിയുന്നതാവാം,
പുതുമഴ നനഞ്ഞീ കിളികളും ചെടികളും,
എന്തോ രഹസ്യം പറയുന്നതാവാം,
പെയ്തു വീഴട്ടെയീ മഴയിനിയുമൊരുപാട്,
പലവുരിയെന്നമ്മയെന്നോട് മൊഴിഞ്ഞാലും,
കുടയെ കയ്യില് കരുതാറേ ഇല്ല ഞാന്,
അതുകൊണ്ട് തന്നെയീ മഴയെന്നുമെന്നെ,
അടിമുടിയെന്നും നനയ്ക്കാറുമുണ്ട്,
എന്നിരുന്നാലമീ മഴയെയൊരുപാട് ഞാന്,
എന്നുടെ ചിത്തത്തില് സ്നേഹിച്ചിടുന്നു...
ഈ മഴയൊരോറ്മ.....
ബാല്യത്തിന്റെ ചവിട്ടുപടികള്,
ഓരോന്നായ് ഓടിക്കയറുമ്പോളും,
ഈ മഴ കൂടെയുണ്ടായിരുന്നു,
പിതൃ ഗ്രഹത്തിലോരോ മുക്കിലും,
ഈ മഴയില് കുതിറ്ന്ന എന്നെ പാദസ്പറ്ശമേറ്റിരുന്നു,
ഓരോ തവണ കരയുമ്പോഴും,
എന് കണ്ണുനീറ് തുള്ളികളില് ഈ മഴ ചേറ്ന്നിരുന്നു,
നനഞ്ഞ് കുതിറ്ന്നൊടുവില്,
അമ്മതന് സാരിത്തുമ്പില്,
ചേറ്ന്നു നില്ക്കുമ്പോള്,
ഈ മഴ എന്നെ നോക്കി ചിരിച്ചിരുന്നു,
തോളില് കുഞ്ഞുബാഗുമേന്തി,
വയല് വരമ്പിലൂടോടുമ്പോള്,
ഈ മഴ ഒരുപാടെന്നെ നനച്ചിരുന്നു,
ഒരിക്കലും തോരാതെയീ മഴ എന്നും കൂടെയുണ്ടായിരുന്നെങ്കില്,
ഓരോ മഴയും എന്നെയൊരുപാട് ദൂരേക്ക് കൊണ്ടുപോവുന്നു,
കഴിഞ്ഞുപോയ,
ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ,
മധുരിക്കുന്ന ഓറ്മകളിലേക്ക്,
തോരാതിക്കട്ടെ ഈ മഴ ഒരിക്കലും.......
ഒരുപാടുള്ളിലുണ്ടായിരുന്നങ്കിലു ം,
ഉള്ളു തുറന്നു മൊഴിയാനായില്ലതൊന്നും,
ഒത്തിരി നേരമെന് കണ്മുന്നിലുണ്ടായിരുന്നെങ്കിലും ,
കണ്ടതില്ല ഞാനതിനെ,
തെറ്റ്........
കണ്ടുവെങ്കിലും നടിച്ചു ഞാന് കാണാത്ത പോല്,
ഇതു പോല് വീണ്ടുമൊരു സമാഗമം,
എന്നന്വറ്ത്തമാവുമെന്നതറിയില്ലെ നിക്ക്,
ഇനിയെന്ന് എന്നൊരുപാട് വട്ടം എന്നുള്ളം ആരാഞ്ഞുവെങ്കിലും,
കഴിഞ്ഞതില്ലൊന്നുമപ്പോള്,
പതിയെ അകലാന് തുടങ്ങുമ്പോ,
ഇമ ചിമ്മാതെ നോക്കി ഞാനൊരുപാട്,
ഒരു നൂറുവട്ടമിനിയും കണ്മുന്നിലെത്തുവാന് ആശിച്ച്,
കാലചക്രം ഇനിയുമൊരുപാടാവറ്ത്തി നീങ്ങണം,
അതുവരെയാ ആരാമത്തില് പൂക്കള് വിരിഞ്ഞില്ലെങ്കില്,
അതുവരെയൊ മലറ്വാടിയാരും സ്വന്തമാക്കിയില്ലെങ്കില്,
ഉണ്ടെന് ഹൃത്തിലൊരിത്തിരിയാശ,
ആ വാടിയിലൊരു പൂവായ് വിരിയാന്,
വീണ്ടുമൊരു കണ്ടുമുട്ടലിനായ് കാത്തിരിപ്പോടെ...
ഉള്ളു തുറന്നു മൊഴിയാനായില്ലതൊന്നും,
ഒത്തിരി നേരമെന് കണ്മുന്നിലുണ്ടായിരുന്നെങ്കിലും
കണ്ടതില്ല ഞാനതിനെ,
തെറ്റ്........
കണ്ടുവെങ്കിലും നടിച്ചു ഞാന് കാണാത്ത പോല്,
ഇതു പോല് വീണ്ടുമൊരു സമാഗമം,
എന്നന്വറ്ത്തമാവുമെന്നതറിയില്ലെ
ഇനിയെന്ന് എന്നൊരുപാട് വട്ടം എന്നുള്ളം ആരാഞ്ഞുവെങ്കിലും,
കഴിഞ്ഞതില്ലൊന്നുമപ്പോള്,
പതിയെ അകലാന് തുടങ്ങുമ്പോ,
ഇമ ചിമ്മാതെ നോക്കി ഞാനൊരുപാട്,
ഒരു നൂറുവട്ടമിനിയും കണ്മുന്നിലെത്തുവാന് ആശിച്ച്,
കാലചക്രം ഇനിയുമൊരുപാടാവറ്ത്തി നീങ്ങണം,
അതുവരെയാ ആരാമത്തില് പൂക്കള് വിരിഞ്ഞില്ലെങ്കില്,
അതുവരെയൊ മലറ്വാടിയാരും സ്വന്തമാക്കിയില്ലെങ്കില്,
ഉണ്ടെന് ഹൃത്തിലൊരിത്തിരിയാശ,
ആ വാടിയിലൊരു പൂവായ് വിരിയാന്,
വീണ്ടുമൊരു കണ്ടുമുട്ടലിനായ് കാത്തിരിപ്പോടെ...
മഴത്തുള്ളികള്........................
ഒരു നിമിഷമെങ്കിലും നിന്നിട്ട് പോവു,
ഒന്നു ഞാന് നിന്നെ തലോടിടട്ടെ,
ഇടിച്ചു കുത്തി നീ,
പെയ്തു വീഴുമ്പോള്,
ഒരുപാട് നിന്നെ ഞാന് നോക്കിയില്ലെ,
കുഞ്ഞു കരങ്ങളാല്,
നിന്നെ തലോടുവാന് ഒത്തിരിയീ ഞാന് കൊതിച്ചതല്ലേ,
ഒരു നിമിഷം ഒന്ന് നിന്ന് പോകു,
എന് ഹൃത്തിലൊന്നങ്ങ് പെയ്തു പോവു...
കിളിക്കൂട്.....................
ഈ മണ്ണിനുമേല്,
നാം ചെയ്ത കൊടും പാതകങ്ങള്,
ഈ പുതുമഴയില് ഒലിച്ചു പോവട്ടെ,
ഒരു കൌതുകത്തിനാ കുഞ്ഞു പക്ഷി തന്,
കൂടെറിഞ്ഞു വീഴ്ത്തുമ്പോള്,
ഓറ്ത്തില്ലാ കിളിക്കുഞ്ഞുമൊരു ജീവനാണെന്ന്,
അമ്മതന് അമ്മിഞ്ഞ നുകരാന്
തുടിക്കുന്നൊരുള്ളം അതിനുമുണ്ടെന്ന്,
ആരോ പറഞ്ഞുതന്നെനിക്കന്നു ഞാന് ചെയ്തതോരപരാധമായിരുന്നെന്ന്,
ഓടിച്ചെന്നാക്കിളിക്കൂടെടുത്തു,
മാറോടു ചേറ്ത്തു,
നിസ്സഹായമായൊരു കുഞ്ഞു വദനം,
അതെന്നെ തന്നെ നോക്കി,
പാതിയടഞ്ഞൊരാ കണ്ണുകളില് ഞാന്,
ഭീതിയുടെ നാളങ്ങള് കണ്ടു,
ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ,
ഞാന് നോക്കി,
പതിയെ തലോടിയാ കൊച്ചു ജീവനില്,
ഞാനെന് ചുണ്ടുകള് ചേറ്ത്തു,
ഉമ്മ...
പാതിയുടഞ്ഞയാ കൂടു മെനഞ്ഞു ഞാന്,
പതിയെയാ വൃക്ഷത്തിന് ചോട്ടിലെത്തി,
ഒരു കയ്യിലാ കുഞ്ഞും കൂടുമായന്നു ഞാന്,
അള്ളപ്പിടിച്ചതിന് മോളിലെത്തി,
ഒന്നുകൂടാ കൊച്ചു ജീവനില് കൈ വച്ചാ,
കിളിയെയും കൂടും പൊത്തില് വച്ചു,
ഇനി ചെയ്യില്ലിമ്മാതിരിപ്പാതകങ്ങള് അവസാന ശ്വാസം നിലയ്ക്കുന്നിടത്തോളം....
നാം ചെയ്ത കൊടും പാതകങ്ങള്,
ഈ പുതുമഴയില് ഒലിച്ചു പോവട്ടെ,
ഒരു കൌതുകത്തിനാ കുഞ്ഞു പക്ഷി തന്,
കൂടെറിഞ്ഞു വീഴ്ത്തുമ്പോള്,
ഓറ്ത്തില്ലാ കിളിക്കുഞ്ഞുമൊരു ജീവനാണെന്ന്,
അമ്മതന് അമ്മിഞ്ഞ നുകരാന്
തുടിക്കുന്നൊരുള്ളം അതിനുമുണ്ടെന്ന്,
ആരോ പറഞ്ഞുതന്നെനിക്കന്നു ഞാന് ചെയ്തതോരപരാധമായിരുന്നെന്ന്,
ഓടിച്ചെന്നാക്കിളിക്കൂടെടുത്തു,
നിസ്സഹായമായൊരു കുഞ്ഞു വദനം,
അതെന്നെ തന്നെ നോക്കി,
പാതിയടഞ്ഞൊരാ കണ്ണുകളില് ഞാന്,
ഭീതിയുടെ നാളങ്ങള് കണ്ടു,
ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ,
ഞാന് നോക്കി,
പതിയെ തലോടിയാ കൊച്ചു ജീവനില്,
ഞാനെന് ചുണ്ടുകള് ചേറ്ത്തു,
ഉമ്മ...
പാതിയുടഞ്ഞയാ കൂടു മെനഞ്ഞു ഞാന്,
പതിയെയാ വൃക്ഷത്തിന് ചോട്ടിലെത്തി,
ഒരു കയ്യിലാ കുഞ്ഞും കൂടുമായന്നു ഞാന്,
അള്ളപ്പിടിച്ചതിന് മോളിലെത്തി,
ഒന്നുകൂടാ കൊച്ചു ജീവനില് കൈ വച്ചാ,
കിളിയെയും കൂടും പൊത്തില് വച്ചു,
ഇനി ചെയ്യില്ലിമ്മാതിരിപ്പാതകങ്ങള് അവസാന ശ്വാസം നിലയ്ക്കുന്നിടത്തോളം....
ഒരുപാടെഴുതിയിട്ടുണ്ട് ,അത്യാവശ്യം എഴുതിയ കവിതകള് എനിക്കാവും പോലെ ഈണം നല്കി പാടിയിട്ടുമുണ്ട്, എന്നാലും ഞാനെഴുതിയ ഈ കവിതയോളം ഹൃദയ സ്പറ്ശിയായി മറ്റൊരു കവിതയും എനിക്ക് തോന്നിയിട്ടില്ല, ഉള്ളിലൊരുപാട് കരഞ്ഞു കൊണ്ടാണ് അന്ന് ആ വേദിയില് ഞാന് ഈ കവിത പാടിയത്....
ഒരുപാടെഴുതിയിട്ടുണ്ട് ,അത്യാവശ്യം എഴുതിയ കവിതകള് എനിക്കാവും പോലെ ഈണം നല്കി പാടിയിട്ടുമുണ്ട്, എന്നാലും ഞാനെഴുതിയ ഈ കവിതയോളം ഹൃദയ സ്പറ്ശിയായി മറ്റൊരു കവിതയും എനിക്ക് തോന്നിയിട്ടില്ല, ഉള്ളിലൊരുപാട് കരഞ്ഞു കൊണ്ടാണ് അന്ന് ആ വേദിയില് ഞാന് ഈ കവിത പാടിയത്....
വിടപറയാനൊരുങ്ങുമ്പോള്
____________________
ഒരു മാത്ര കൂടി ഞാന് ഓറ്ത്തുവയ്ക്കട്ടെയോ,
ഹൃത്തിലീയോറ്മ്മകള് ഒന്നു കൂടെ,
ആവില്ലിനിയാ വീണ തന് തന്ത്രികള്,
കൂട്ടിയിണക്കുവാന് ശ്രുതി ചേറ്ത്തു പാടുവാന്,
നിനച്ചിരിക്കാതെ പെയ്തൊരീ മഴയില്,
അടിമുടി നനഞ്ഞതൊരോറ്മയാവും,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ,
ഇനിയെനിക്കാവില്ലയീ മഴത്തുള്ളികള്,
തൊട്ട് തലോടുവാന് ചേറ്ത്തൊന്നു വയ്ക്കുവാന്,
ആശയുണ്ടേറെയെന്നുള്ളിലീ തേന് മഴ,
തോരാതിരുന്നെങ്കിലെന്ന് മാത്രം,
കഴിയില്ലയെന്നിരുന്നാലുമീയോറ്മക ള്‍, മായ്ച്ചു കളയുവാന്,
മറ തീറ്ത്തു വയ്ക്കുവാന്,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ...
വിടപറയാനൊരുങ്ങുമ്പോള്
____________________
ഒരു മാത്ര കൂടി ഞാന് ഓറ്ത്തുവയ്ക്കട്ടെയോ,
ഹൃത്തിലീയോറ്മ്മകള് ഒന്നു കൂടെ,
ആവില്ലിനിയാ വീണ തന് തന്ത്രികള്,
കൂട്ടിയിണക്കുവാന് ശ്രുതി ചേറ്ത്തു പാടുവാന്,
നിനച്ചിരിക്കാതെ പെയ്തൊരീ മഴയില്,
അടിമുടി നനഞ്ഞതൊരോറ്മയാവും,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ,
ഇനിയെനിക്കാവില്ലയീ മഴത്തുള്ളികള്,
തൊട്ട് തലോടുവാന് ചേറ്ത്തൊന്നു വയ്ക്കുവാന്,
ആശയുണ്ടേറെയെന്നുള്ളിലീ തേന് മഴ,
തോരാതിരുന്നെങ്കിലെന്ന് മാത്രം,
കഴിയില്ലയെന്നിരുന്നാലുമീയോറ്മക
മറ തീറ്ത്തു വയ്ക്കുവാന്,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ...
മനസ്സിലൊരു മഴവില്ല്...........
ആദ്യമായാ വറ്ണ വിസ്മയം,
നഗ്നനേത്രങ്ങളാല് നുകറ്ന്നൊരാ നിമിഷം,
ഏഴ് വറ്ണങ്ങളാലൊരു ചിത്രം,
കണ്ട് മതിവരാതെ വീണ്ടും വീണ്ടും,
അതില് തന്നെ തുറിച്ച് നോക്കിയ ബാല്യം
,
ആരോ പറഞ്ഞുതന്നതിന് പേര്,
മഴവില്ലാണെന്ന്,
ഒരു മഴയോടത് മാഞ്ഞു പോയി,
പിന്നെ കാത്തിരിപ്പായിരുന്നു,
നീണ്ട കാത്തിരിപ്പ്,
ആ മഴ പെയ്തു തോരും വരെ,
അറ്ക്ക രശ്മികള് ഭൂമിയെ തലോടും വരെ,
ആ കാത്തിരിപ്പിനൊടുവില്,
ആ മഴ മാഞ്ഞ് പോയി,
സറ്വവും അലിയിച്ച് കളഞ്ഞ്,
ഭൂമീദേവിയെ കുളിപ്പിച്ച്,
ആ മഴ പെയ്തൊഴിഞ്ഞു,
വീണ്ടും ആ ബാല്യം ഇറയത്തേക്കോടി,
കാറ്മേഘങ്ങള് വിട വാങ്ങിയിരുന്നു,
അങ്ങകലെ വാനനീലിമയില്,
അവന് നോക്കിയിരുന്നു,
ഇമ ചിമ്മാതെ കാത്തിരുന്നു,
മറനീക്കിയാ മഴവില്ല് വരുന്നതും കാത്ത്......
ഈ മഴ....
എല്ലാം അലിയിച്ചു കളയുന്ന ഈ മഴ ഒരിക്കലും തോരതിരുന്നെങ്കില് എന്ന് ഓരോ തവണയും ആഗ്രഹിച്ചു പോവുന്നു.....
പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിക്കും എന്തൊക്കെയോ പറയാനുള്ളത് പോലെ...........
മെല്ലെ അവ എന്തൊക്കെയോ പറയുന്ന പോലെ ..........
പച്ച മണ്ണിന്റെ മണമുള്ള പാട്ടുകള് അവ പാടുന്നത് പോലെ.........
അകലെയെങ്ങൊ ചക്രവാളത്തില് അറക്കാൻ പതിയെ താഴുമ്പോൾ മനസിലെ പക്ഷി കേഴുന്ന പോലെ.........
ഈ മഴ ഒരിക്കലും തോരതിരുന്നെങ്കില് ഈനു ആഗ്രഹിച്ചു പോവുന്നു.....
വല്ലാതെ ആഗ്രഹിച്ചു പോവുന്നു........................................
പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിക്കും എന്തൊക്കെയോ പറയാനുള്ളത് പോലെ...........
മെല്ലെ അവ എന്തൊക്കെയോ പറയുന്ന പോലെ ..........
പച്ച മണ്ണിന്റെ മണമുള്ള പാട്ടുകള് അവ പാടുന്നത് പോലെ.........
അകലെയെങ്ങൊ ചക്രവാളത്തില് അറക്കാൻ പതിയെ താഴുമ്പോൾ മനസിലെ പക്ഷി കേഴുന്ന പോലെ.........
ഈ മഴ ഒരിക്കലും തോരതിരുന്നെങ്കില് ഈനു ആഗ്രഹിച്ചു പോവുന്നു.....
വല്ലാതെ ആഗ്രഹിച്ചു പോവുന്നു........................................
വേണം ഒരു ജന്മം കൂടിയീ ഭൂവില്...............
വേണമൊരു ജന്മം കൂടിയീ ഭൂവില്
ജീവിച്ചു തീര്ക്കണം ഒന്നുകൂടിവിടെ
യാത്രയവുന്നതിൻ മുന്നേ
ലക്ഷ്യമില്ലാതെ ദിക്കറിയാതെ
താണ്ടണം ഒരുപാടു കാതം ഇനിയും
അകലെയെവിടോ കാത്തിരിക്കുന്ന
മൃതിയെ തേടി ഞാന
യാത്ര തുടരുന്നു
എന കണ്ടത്തില് നിന്നവസാന നാ
ദം
ഉതിര്ന്നു വീഴും വരെ
ഉതിര്ന്നു വീഴും വരെ
തുടരുമീ യാത്ര ഞാന്,
ഒടുക്കം വരെ...........................
@സന്തോഷത്തിന്റെ സമാധാനത്തിന്റെ ഒരു വിഷുക്കാലം ആശംസിക്കുന്നു@...
മനസിലൊരായിരം കൊന്നകള് പൂക്കുന്ന,
തൊടിയിലെങ്ങോ വിഷുപ്പക്ഷി പാടുന്ന,
മണ്ണിലും മനസിലും പുഞ്ചിരി വിടരുന്ന,
വിഷുനാളിതാ മാടി വിളിക്കുന്നു ,
കണികണ്ട് കോടി ചുറ്റി തൊടിയിലും പാടത്തും
കൂട്ടരോടൊത്തോടി കളിച്ചിടാന്,
മമ ചിത്തം ഇന്നും തുടിക്കുന്നു,
പഴമയിലേക്ക് തിരിച്ചു പോവാന്,
പുതിയതെല്ലാം തിരസ്കരിക്കാന്,
ആവുമോ ഇനിയെന്നെങ്കിലും,
കാലമെത്ര കഴിഞ്ഞാലും,
കോലമെങ്ങനെയാലും,
മറക്കാതിരിക്കുക മണ്ണും മനസും,
അതില് വിരിയുന്ന ബന്ധങ്ങളും...
നനഞ്ഞ ചിത്രങ്ങള്‍...
ഒത്തിരി ചിത്രങ്ങള്‍ ഞാന്‍ വരച്ചു
ചന്തം നിറഞ്ഞവയായിരുന്നു
പൂവ് പൂമ്പാറ്റ പുല്‍ച്ചാടി പൂമുല്ല
പുഴയിലൊഴുകുന്ന കൊച്ചുവള്ളം
കുന്നിന്പിറകിലൊളിച്ചുകളിക്കുന
തീക്കനല്‍ക്കട്ടയും ഞാന്‍ വരച്ചു
പുതുമഴ പെയ്തു
കനത്ത മഴ
ചിത്രങ്ങളെല്ലാം നനഞ്ഞൊലിച്ചു
എന്റെ ജലച്ചായം ഇളകിപ്പരന്നു
കള്ളക്കാറ്റ് അവ കൊണ്ടുപോയി
കാറ്റിന്‍ മുഖത്തൊരു കള്ളച്ചിരി
എന്റെ കണ്ണിലൊരുതുള്ളി നീരും
Subscribe to:
Posts (Atom)

.jpg)
