Wednesday, August 20, 2014

അനുഭവങ്ങള് .....


തുറക്കാനാവാത്ത
പുസ്തകത്തിന്റെ താളുകളില്
അനുഭവങ്ങളെല്ലാം ഭദ്രം
അവയുടെ കയ്പ്പും
മധുരവും രുചിച്ചറിയാന് ഇത് വരെ
ചിതലുക്കൂട്ടങ്ങള് എത്തിയിട്ടില്ല
ആ മുഷിഞ്ഞ താളുകളിലെ
മടുപ്പിക്കുന്ന ഗന്ധം
അവയെ അകറ്റുന്നതാവാം
എന്നിരുന്നാലുമവ
ആ വലിയ പുസ്തക താളികളില്
ഭദ്രമായിരിക്കുമെന്ന് ആശ്വസിക്കാം
വീണ്ടുമാലോചിച്ചു
ഈ തുറക്കാത്ത പുസ്തകവും
താളുകളിലെ അനുഭവങ്ങളും
ചിലപ്പോഴെങ്കിലും കവിളിലൂടെ ഒലിചിറങ്ങാറില്ലെ
ഇവയ്ക്കു പലപ്പോഴും
നേര്ത്ത ഉപ്പു രസമല്ലേ
അളന്നു നോക്കാനിനി
തുലാശി തേടാന് വയ്യ
തേടി ഒടുവിലത് കണ്ടെത്തിയാലും
ഇവ അളക്കാന്
ഒരു ജന്മം മുഴുവന് വേണ്ടി വന്നേക്കാം......


                                                                                                  ദീപക് ദേവദാസ് .......

ലഹരി ....


എന്റെ നാടീ ഞരമ്പുകളെ
ത്രസിപ്പിക്കും വിധം
എന്തോ ഒന്ന് തുളഞ്ഞു കയറുന്നു 
എന്നും സ്വയം ആരായുംപോലെ
ഒരുപാടാവര്തി ചോദിച്ചു
ഈ സമസ്യക്കുത്തരം ഏകാന്
എന്തെ എനിക്കാവുന്നില്ല
ഒരു ലഹരിയാം വിധം
എന്നെ ഇങ്ങനെ രസിപ്പിക്കുന്നതെന്തു
ഉറ്റ തോഴന് എനിക്കായി നീട്ടിയ
സ്ഫടിക കോപ്പയിലെ മദ്യമാണോ
അല്ല
അതിനിത്ര ലഹരിയില്ല
ചിന്തകളിലൂടെ ഞരമ്പുകളില്
തീ കോരിയിടുന്ന
കാമമാണോ ഇനി അത്
അല്ല ആ പ്രായം താണ്ടിയിരിക്കുന്നു
ഇപ്പൊ ഞാനറിയുന്നു
ആ ലഹരി
അതെന്റെ തൂലികയാല്
ഞാന് പതിപ്പിക്കുന്ന അക്ഷരങ്ങളാവുന്നു
ആ അക്ഷരങ്ങളില് ഞാന് കാണുന്ന
സ്വപ്നങ്ങളാവുന്നു
ആ സ്വപ്നങ്ങളിലെ
നിരക്കൂട്ടുകള് ആവുന്നു....


                                                                               ദീപക് ദേവദാസ് ......

താലിച്ചരട് ....

ഒരു നേര്ത്ത ചരടിന്മേല് 
ഒരായുസ്സിന് സാഫല്യം കോര്തിനക്കി
ഒരു ജന്മ പുണ്യം പോല് 
നെഞ്ചോടു ചേര്ത് വയ്ക്കുന്ന നാള്
ഒരായിരം സ്വപ്നങ്ങള് തന് പൂത്തിരികള്
നേത്രങ്ങളില് കത്തി നില്ക്കുമ്പോള്
ഇരു കൈകള് ചേര്ത്
ജീവിതം വലം വയ്ക്കുന്ന നാള്
തമ്മില് അറിയാന്
തമ്മില് അലിയാന്
ഇരു ഹൃദയങ്ങള് വെമ്പല് കൊള്ളുമ്പോള്
ഒരു നിശ്വാസത്തിന്റെ അകലത്തില്
കണ്ണുകള് പലതും കൈമാറുന്നു
ഇത് വരെ നടന്നു നീങ്ങിയ
പാത ഇടുങ്ങിയതായിരുന്നു
തനിച്ചു താണ്ടിയ വഴികളില്
ഇരുട്ട് പടര്ന്നിരുന്നു
ഇനിയാ വഴികളില്
വീണ്ടും നടക്കുമ്പോള്
സ്നേഹത്തിന് വെളിച്ചമായി
കൂടെയൊരു കൂട്ടുണ്ട്
ഒരു നേര്ത്ത ചരടിന്മേല്
ഒരിറ്റു പൊന്നാല്
താലി കോര്തിനക്കി ചാര്ത്തി
സ്വന്തമാകിയോരാള്...


                                                              ദീപക് ദേവദാസ് ......

അധപതനം ....


ഒരുപാട് സ്വപ്നങ്ങള് പേറി
കലാലയത്തിന് പടികള് കയറുമ്പോള്
മുന്നില് കാണുന്ന മുഖങ്ങളെല്ലാം 
മഹത്തരം ഉള്ളതാണ്
ആദ്യാക്ഷരങ്ങള് മന്ത്രങ്ങളായി
ചുണ്ടില് ചൊല്ലിപ്പടിപ്പിക്കും അധ്യാപകനെ
ദൈവ തുല്യം കാണുന്ന ബാല്യങ്ങള്
തന്നെ നോക്കും മുഖങ്ങളെ
സ്നേഹാക്ഷരങ്ങളാല് താലോലിച്ചു
അനുഗ്രഹം വാരി ചൊരിയെണ്ടവന്
ഇന്നവന്റെ അധപതനം
അക്ഷരങ്ങള് തന് മധുരം നുണയുവാന്
തന്നെ നോക്കും ബാല്യങ്ങളെ
കാമത്തിന്റെ കഴുകന് കണ്ണുകളാല്
തന്നിലേക്ക് ആവാഹിക്കുന്നവന്
കുഞ്ഞു പൈതങ്ങള് തന് മാറില്
കാമക്കറപൂണ്ട കൈകളാല്
ഞെക്കി ഞെരിക്കുന്നവന്
ഇനിയുമീ ഭൂമിക്കുമേല്
അധ്യാപനത്തിന് കളഞ്ഗം ആയി
ഒരു ജീവനവന് വേണ്ട
മക്കളായി കണ്ടു സ്നേഹിക്കേണ്ട ബാല്യങ്ങളെ
പ്രാപിക്കാന് നോക്കിയവന്റെ വിധി
ഈശ്വരന് എഴുതട്ടെ....


                                                                                    ദീപക് ദേവദാസ് ....

എന്നെപ്പറ്റി ഒരു രണ്ടു വാക്ക് ഞാൻ പറയാം...

എന്നെപ്പറ്റി ഒരു രണ്ടു വാക്ക് ഞാൻ പറയാം
 എന്റെ പേര് ദീപക് ദേവദാസ്
 സ്വദേശം കണ്ണൂര് ജില്ലയിലെ കൂരാറ എന്ന ഒരു കൊച്ചു ഗ്രാമം ..അച്ഛൻ,അമ്മ,അനിയൻ,ഞാൻ...
വീടിനടുത്തെ വിമല ടീച്ചറിന്റെ അങ്കനവാടിയില് ഞാൻ എന്റെ വിദ്യാഭ്യാസം ആരംഭിച്ചു..സരസു ടീച്ചറിന്റെ കഞ്ഞിയും പയറും റവയും കഴിച്ചു...ശേഷം കൂരാറ എല്  പി സ്കൂളില് ഒന്നാം തരത്തില് ചേർന്നു ജീവിതത്തിലെ ഏറ്റവും നല്ല കാലം അവിടെ ആയിരുന്നു ഒരുപാട് കൂട്ടുകാരും കുരുത്തക്കേടുകളും ചെറുപ്പം തൊട്ടേ നന്നായി പാടുമായിരുന്നു ബാബു മാസ്റ്റർ ഒരുപാട് പാട്ട് പഠിപ്പിച്ചു തന്നു ഒരുപാട് മത്സരങ്ങളില് പങ്കെടുത്തു സമ്മാനങ്ങള് വാങ്ങി ,നാടന്പാട്ട് മാപ്പിളപ്പാട്ട് സങ്കഗാനം ദേശഭക്തിഗാനം ചെറു നാടകം കുട നിര്മ്മാണം അങ്ങനെ അങ്ങനെ...എന്റെ പ്രിയപ്പെട്ട മറ്റു അദ്യാപകരായിരുന്നു റഷീദ് മാഷ്‌ ശ്യാമള ടീച്ചര് സരള ടീച്ചര് സീന ടീച്ചര് സനില ടീച്ചര് ചാതൂട്ടി മാഷ്‌ ശ്രീധരന് മാഷ്‌ ഇവരൊക്കെ..അഞ്ചാം തരം പാസ് ആയി ഞാൻ പിന്നെ ചോതാവൂര് ഹൈ സ്കൂളില് പോയി ചേർന്നു അവിടേം അത്യാവശ്യം കുരുതക്കെടുകളൊക്കെ കാണിച്ചു...കുരുതക്കെടുകളൊക്കെ ഉണ്ടായിരുന്നെങ്ങിലും എന്നെ എന്റെ അദ്യാപകർക്കും കൂട്ടുകാര്ക്കും ഇഷ്ട്ടായിരുന്നു ...അങ്ങനെ ആരും മോശം പറയാത്തൊരു നല്ല മാർക്കു വാങ്ങി ഞാൻ പത്താം തരം പാസ് ആയി ...പിന്നെ  പതിനൊന്നാം ക്ലാസ്സിലേക്ക് എനിക്ക് കതിരൂര് ഹയർ സെക്കന്ററി സ്കൂളിലേക്ക് പ്രവേശനം കിട്ടി,പിന്നെ രണ്ടു കൊല്ലം അവിടെ..തീരെ ഇഷ്ട്ടമല്ലാതിരുന്ന ആംഗലേയ  ഭാഷയെ ഞാന് പ്രണയിച്ച് തുടങ്ങുന്നത് അവിടെ വച്ചാണ്...എന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു ശ്വേത ടീച്ചര് ...രണ്ടു കൊല്ലത്തെ പഠനത്തിനു ശേഷം ഞാൻ ആ സ്കൂളിനോട് വിട പറഞ്ഞു...ആംഗലേയ ഭാഷയോടുള്ള പ്രണയം കാരണം മട്ടന്നൂര് പഴശ്ശിരാജാ ഏന് എസ്  എസ് കൊല്ലെജില് ആംഗലേയ ബിരുദത്തിനു ചേർന്നു...പഠനം രാഷ്ട്രീയം അടിച്ചു പൊളി ഒക്കെയായി മൂന്നു കൊല്ലം അവിടെ...ഒരുപാട് കൂട്ടുകാര് ഉണ്ടായിരുന്നു അവിടെ ...ക്ലാസ്സു കട്ട്‌ ചെയ്തു കോളേജ് പറമ്പിലെ മാങ്ങയും കശുവണ്ടിയും പറിച്ചു തിന്നു അവിടേം ഇവിടേം ഒക്കെ ഇരുന്നു സൊറ 
പറയലായിരുന്നു പ്രധാന പരിപാടി...ആദ്യ വര്ഷം നല്ല കുട്ടിയായി നടന്നു...പിന്നെയുള്ള  രണ്ടു കൊല്ലം ക്ലാസ്സിന്റെ പരിസരത്തോട്ട്‌ പോവാരെ ഇല്ല....ടീചെര്സിന്റെ നോട്ടപ്പുള്ളിയായിരുന്നു ഞാന്...പരീക്ഷകളില് ആരും മോശം പറയാത്ത മാർക്ക്‌ വാങ്ങിക്കരുള്ളത് കൊണ്ട് അവര്ക്കെന്നെ ഇഷ്ട്ടായിരുന്നു ...കോളേജ്  പഠന കാലത്താണ് ഞാന് കവിതകള് എഴുതാനു തുടങ്ങിയത്...എന്റെ പ്രിയപ്പെട്ട ടീച്ചര് ആയിരുന്നു ഞങ്ങടെ എച്ച് ഓ ഡി ശ്രീദേവി ടീച്ചര് ...ടീച്ചര് ഒരുപാടെന്നെ വഴക്ക് പറയും...പിന്നെ സുഗത ടീച്ചര് ലീലാമ്മ ടീച്ചര് രാഖി ടീച്ചര് ശോഭ  ടീച്ചര് മീന ടീച്ചര് പപ്പൻ മാഷ്‌ നിജില് മാഷ്‌ ജീവ മാഷ്‌ ,അങ്ങനെ അങ്ങനെ ..ടൂര് പോവാൻ സമ്മതിക്കില്ല എന്ന് കോളേജ് പറഞ്ഞിട്ടും അടിപിടി ഉണ്ടാക്കി ഞങ്ങള് ടൂര് പോയി...അങ്ങനെ സംഭവ ബഹുലമായ മൂന്നു കൊല്ലത്തെ ബിരുദ പഠനം കഴിഞ്ഞു...
ഇപ്പോൾ കോഴിക്കോട് ശ്രീ നാരായണ ഗുരു കോളേജ്   ഇംഗ്ലീഷ് സാഹിത്യത്തില്  PG 
 ചെയ്യുന്നു.ഞാൻ ഒരു വിദ്യാർത്ഥി മാത്രമല്ല കേട്ടോ...ഒരു ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ കൂടെ ആണ് .ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  ASAP  എന്നൊരു പുതിയ പ്രോജെക്ടില് ഒരു അദ്യാപകാനായി ജോലി ചെയ്യുന്നു...പഠിപ്പിക്കുന്നത്‌ ബാലുശ്ശേരി പൂവംബായി ഹയർ സെക്കന്ററി സ്കൂളില്...
എഴുത്താണ് എന്റെ പ്രധാന ഹോബി ...നേരം കിട്ടുമ്പോ കവിതകള് എഴുതും..വല്ലപ്പോഴും മാസികകളിലും എഴുതാറുണ്ട്..എഴുതിയവ ഈണം കൊടുത്തു ഞാൻ തന്നെ പാടാറും  ഉണ്ട്...2 വർഷം കർണാടിക് മ്യൂസിക്‌ പഠിച്ചു...
ഈശ്വരൻ സഹായിച്ചു ഒരു കോളേജ് ആദ്യപകാൻ ആവണം എന്നാണ് ആഗ്രഹം ....ഇതാണ് ഞാൻ...

                                                                                                        ദീപക് ദേവദാസ് ....

Tuesday, August 12, 2014

മിഴി..........


നീ നിന് മിഴികളാല്
തീര്ക്കുമാഗ്നിയില്
പലവുരി പിടഞ്ഞു
വീഴുന്നുവെങ്ങിലും
അതില് ദഹിക്കാതെ
ഈ പാവം പതികനിനിയും
താണ്ടണം ഒരുപാടു കാതം
എന്നിലേക്കെതുവാന് ഉള്ളൊരു പാതയില്
പലവുരി തപ്പി തടഞ്ഞിട്ടും
അന്ധകാരം നിനക്കുമേല് ഒരായിരമാവര്തി
കരിമ്പടം പുതച്ചു എങ്കിലും
മറ നീക്കി
അടുക്കാന് ശ്രമിക്കുന്നതെന്തിനാണ്
പാഴ് ശ്രമമാനെന്നറിഞ്ഞിട്ടും
കണ്ണീരിനുപ്പു നീ വീണ്ടും വീണ്ടും
നുണയുവതെന്തിനു
ഒന്ന് നീ അറിയുക
പിറക്കാനിരിക്കുന്നോരായിരം പുലരികള്
നിന്നിലെ നിനക്കുള്ളതാണ്
അത് നീ തിരിച്ചറിയുക
നീ നോക്കും കണ്ണുകളിലല്ല
നിന്നെ നോക്കും കണ്ണുകളെ നീ തേടുക
നിന്നെ നോക്കും കണ്ണുകളെ നീ നേടുക



                                                                                         ദീപക് ദേവദാസ് ....