Tuesday, December 17, 2013

കാത്തിരിക്കാം ..............




നിനക്കായ്‌ പ്രിയേ ഞാന്  കാത്തിരിക്കാം
 ഒന്നൂടീ ഭൂവില്  പുനര് ജനിക്കാം
ജീവിത നൌകയില്
 ഒരുമിച്ചു ചേരാം
 ഒരായിരം ശതകങ്ങള്  കതോര്തിരിക്കാം
 കൂടെയിരിക്കാം
ഒപ്പം നടക്കാം
ബാല്യ  കൌമാരങ്ങള്
കാഴ്ച  വച്ചീടാം
 ജന്മം നിനക്കായ്‌ കാത്തു  വച്ചീടാം
 ഏന്  ഹൃദയ താളം നിന് നിശ്വാസാമാവും
അധരങ്ങള്   നിന് നാമം മന്ത്രങ്ങാളക്കും
ഏന്  മന വീണയില്
 ശ്രുതി  ചേര്ത്  പാടാന്
 നിന് വിരല്  തന്ത്രിയില്  ചേരുന്നതും കാത്തു
ഒരു രാഗമാല ഞാന്  എഴുതി വയ്ക്കാം
 ഒരുമിച്ചാ  രാഗം പാടി മുഴുമിക്കാന്
ഈശനോടെന്നും  നോട്ടിരിക്കാം
 ഒടുവിലെന്  വീണയെ തോട്ടുനര്താണ്
  നിന് വിരല് തന്ത്രിയില് തഴുകിയില്ലെങ്കില്
വീണയും രാഗവും നെഞ്ചോടു ചേര്ത്
കാത്തിരിക്കാം ഞാന് ഇനിയുമൊരു ജന്മം
 ഒരു നാളാ മഴയില് നനയുന്നതും കാത്തു
 ഒന്നുടീ ഭൂവില് പുനര് ജനിക്കാം .....

Thursday, December 12, 2013

ഒരു കണ്ണുനീര് തുള്ളി.....

പതിവ് സായാഹ്ന വേളയില്

പ്രക്ഷുബ്ധമായ മനസ് മുറുകെ പിടിച്ചു

ദിക്കറിയാതെ ദിശയറിയാതെ

 നടന്നു നീങ്ങുമ്പോ

 അകലെയായ് കണ്ടൊരു കാഴ്ച

ഒരു കണ്ണുനീര് തുള്ളി

മന്ന്നിലലിഞ്ഞു  ചേരും മുന്നേ

 അതിനെന്തോ പറയാനുണ്ടെന്ന് തോന്നി

ഓടിചെന്നടുത് പോയി

 അതെന്നെ തുറിച്ചു നോക്കി

പതിഞ്ഞ ശബ്ധത്തില് ചോദിച്ചു

 കാപട്യം കലര്ന്ന ഈ ഭൂവില്

എന്തിനീശന് ഈ പാവത്തെ സൃഷ്ട്ടിച്ചു

എന്നുമീ മന്നില് വീനലിയാനൊ

 അതോ സരുവരാലും ചവുട്ടി മെതിക്കപ്പെടാനഓ

 ചോദ്യമെന്നോടോ

അതോ സൃഷ്ട്ടവിനോടോ എന്നാരായും മുന്നേ

 ആ കണ്ണുനീര് തുള്ളി മന്നോടലിഞ്ഞു ചേര്ന്നു

 ഇനിയും എന്തൊക്കെയോ  പറയാന് ബാക്കി വച്ച് ......ഒരു കണ്ണുനീര് തുള്ളി.....

Tuesday, November 12, 2013






വീണ്ടും ഒരു freshers day ....

പഴകിയ ഒര്മാക്കുരിപ്പുകൾക്ക്
ഇടയിൽ നിന്ന്

ഒര്തെടുക്കാനൊരു പാഴ് ശ്രമം
നടത്തി നോക്കിയെൻ മനസ്സ്

മുന്നേ കഴിഞ്ഞൊരു ദിനം

 സ്കൂളിന്റെ ചിട്ടയും വട്ടിയുമാൽ
ചുറ്റപ്പെട്ട ചങ്ങലകള് ഭേദിച്ച്

ആദ്യമായന്നൊരു കോളേജ് അങ്ങണത്തില്
കയരിചെന്നോരാ ദിനം

പതിയെ ആരോ പറഞ്ഞറിഞ്ഞു

ഒരു മഹതരമാം ദിനമുണ്ട്

 freshers day എന്ന് ചെല്ലപ്പെടിട്ടു വിളിക്കും എന്ന്

വളരെ പേടിയോടെ കാത്തിരുന്നു

ഒടുവിലത് വന്നെത്തി

 ചിരിക്കാനും ചിരിപ്പിക്കാനും

 ഒരുപാടു നല്കിക്കൊണ്ട്

ആ ദിനം കടന്നു പോയി

ആ ഓർമ്മകൾ പഴകിയിരിക്കുന്നു

വീണ്ടും കടന്നു പോയി

ഇന്നലെ അതുപോലൊരു ദിനം

എന്നെന്നും ഒര്തിരിക്കാൻ

വീണ്ടും ഒരിത്തിരി ഓർമ്മകൾ നല്കിക്കൊണ്ട്

അർധരാത്രി കാമുകിയോട്

കിന്നരിക്കുന്ന കാമുകനാവാൻ

 പറഞ്ഞപ്പോ

 ഉള്ളിൽ സ്വയം ചിരിച്ചു കൊണ്ട്

 ഒരു മടിയും കൂടാതെ ചെയ്തു

കാരണം

 പിന്നീടത്‌ പറഞ്ഞു കളിയാക്കാൻ

കൂടെ ആണ്തരികൾ ആരും ഉണ്ടായിരുന്നില്ല

 ഓര്മയുടെ ചെപ്പിലെടുത്ത് വയ്ക്കാൻ

ഒരേട്‌ കൂടെ നല്കിക്കൊണ്ട്

ആ ദിനം കടന്ന്‌ പോയി ..........

Monday, November 11, 2013

ഒരു മഞ്ഞു തുള്ളി പോലെ .....

മനസ്സില് വല്ലാത്ത ഭാരം പോലെ

 കാലം സമ്മാനിച്ച ഓര്മകള്

സ്വരുക്കൂട്ടി വച്ച ചെപ്പു നിറഞ്ഞുവോ

അറിയില്ല

അറിയനയോന്നു തുറന്നു നോക്കി

പല ഓര്മകളും ചിതലരിചിരിക്കുന്നു

ഒന്ന് പൊടി തട്ടി വയ്ക്കാം

ഭാഗ്യം ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല

അവിടവിടായ് ചെറുതായ് ദ്രവിചിട്ടുണ്ട്

ചെപ്പിന്റെ ഏറ്റവും മുകളിൽ

കഴിഞ്ഞു പോയ കലാലയത്തിന്റെ

മധുവൂറും ഓര്മകള്

എന്നെ നോക്കി പുഞ്ചിരിക്കുന്നു

 മനസ്സ് പൊടുന്നനെ തിരിച്ചു പോയി

ആ കലാലയത്തിന്റെ ഓര്മകളിലേക്ക്

ചിരിച്ചും കളിച്ചും

കൂട്ടരോടൊത്തു ഒരുപാടു നടന്നു

അവിടോരോ മൂലയിലും തങ്ങി നില്ക്കുന്നുണ്ട്

ഇപ്പോഴും ഞങ്ങൾ തൻ

നിശ്വാസത്തിന്റെ ബാക്കി പത്രങ്ങള

മായാതെ മറയാതെ ...........

Thursday, October 10, 2013

കളഞ്ഞ് പോയ സ്വരങ്ങള്..............


ഇന്നും വ്യക്തമായൊരു ഉത്തരം കിട്ടാത്ത ചോദ്യം

എന്തിന് വേണ്ടി

വരദാനമായി സറ്വേശ്വരന് തന്ന സ്വരങ്ങളെ

സപ്ത സ്വരങ്ങളെ

ഹൃസ്വ കാലമെങ്കിലും ഞാന് നഷ്ടപ്പെടുത്തി

എന് കണ്ടത്തില് നിന്നുതിറ്ന്ന് വീണവ

എന്റെ സ്വപ്നങ്ങളും ആശകളും ആയിരുന്നു

ചപല മോഹങ്ങളും വ്യറ്ത്ഥമാം ചാപല്യങ്ങളും

എന്നിലെ സംഗീതത്തെ പലപ്പോഴും തോല്പ്പിച്ചിരുന്നോ

അറിയില്ല

കാലത്തിന്റെ ഒഴുക്കറിയാതെ

ഒപ്പം തുഴഞ്ഞെത്താന് മറന്ന് പോയി ഞാന് പലപ്പോഴും

ആ തിരകളില് ഉലഞ്ഞാടുമ്പോള്

അറിഞ്ഞതില്ല ഞാന് അകന്ന് പോവതെന്തൊക്കെയെന്ന്

എന്നെ ഞാനാക്കിയ

എന്നിലെ എന്നെ തൊട്ടുണറ്ത്തിയ

എന്റെ സ്വരങ്ങള്
എന്നില് നിന്ന്

പതിയെ മംഗളം പാടി വിട്ടകലാന് തുടങ്ങിയിരുന്നു

സ്വരങ്ങളും
മനസ്സിലെ വറ്ണങ്ങളും

നഷ്ടപ്പെടാന് തുടങ്ങിയിരുന്നു

സ്വരങ്ങള് മന്ത്രങ്ങളാക്കാന്

ആദ്യമായെന് ഹൃത്തിനോട് മൊഴിഞ്ഞ ഗുരു നാധനെയും

തൊട്ടുണറ്ത്തിയ ഹാറ്മോണിയപ്പെട്ടിയും­

മനസ്സ് മറന്ന് തുടങ്ങിയിരുന്നു

ഏതോ ഒരു വലയത്തിനുള്ളില്ദിക്കറിയാതെ

എന്തൊക്കെയോ
പിറു പിറുത്തൊരു ഭ്രാന്തനെപ്പോലെ

രാത്രിയുടെ ഏഴാം യാമത്തില് പോലും
ഞാന് അലഞ്ഞു

വികാരങ്ങളെല്ലാം മരവിച്ച മനസ്സ്

പ്രക്ഷുഭ്ദമായ ഒരു കടല് പോലെ ആയി മാറിയിരുന്നു

ശപിക്കപ്പെട്ട
ആ ദിനങ്ങളെ

മനസ്സ് സ്വയം മണ്ണിട്ട് മൂടി

ഇനി പാടണം
സ്വരങ്ങളെ ഇനിയും തലോടണം

മനസ്സിലെ ചിത്ര ശലഭങ്ങള് ഇനിയും പറക്കണം

ഏഴു സ്വരങ്ങളും
എന് കണ്ഠത്തിലൂടിനിയും വഴങ്ങണം

ഗണ നാഥനെ പ്രകീറ്ത്തിച്ച്

ഇനിയും പാടണം
ആ സ്തുതി ഗീതങ്ങള്

മൃദു പാണി
സരസ്വതീ ദേവി

വിളങ്ങണം
എന് സ്വരങ്ങളില്

കളഞ്ഞ് പോയ
സ്വരങ്ങളെ

ഇനിയും തൊട്ടുണറ്ത്തുമ്പോ

മനസ്സിലെ വറ്ണങ്ങള്ക്ക് നിറം കൂടും...

ഒരു കൂരയ്ക്ക് കീഴില്................



ജന്മ ജന്മാന്തരങ്ങളോളം
ഒരു കൊച്ചു കൂരയ്ക്ക് കീഴില്
ഒരായിരം സ്വപ്നങ്ങള്ക്ക്പിറവി നല്കി
നമുക്ക് രാപാറ്ക്കാം
അറ്ക്ക രശ്മികള്
കണ് പീലികളെ തലോടും മുന്നെ
തമ്മില് അങ്ങോട്ടും ഇങ്ങോട്ടും നോക്കി
ഒരു സുദിനം ആരംഭിക്കാം
താല്പര്യമില്ലെങ്കിലു­ം തള്ളി നീ എന്നെ
കുളിക്കാന് പ്രേരിപ്പിക്കുമ്പോ
ഒരു കൊച്ചു കുഞ്ഞിന് വെമ്പലോടെ ഞാന് മടി കാട്ടാം
ഒടുവില് തൂവാലയാല് നീ അടുക്കുമ്പോ
പതിയെ എന്നിലേക്ക് വലിച്ചടുപ്പിക്കാം
കുളിയ്ക്കൊടുവില് ആ തൂവാലയാല്
നീ എന് മുടിയിഴകളെ തലോടുമ്പോള്
പതിയെ നിന് അധരങ്ങളില് ചുമ്പിക്കാം
പിന്നെ എല്ലാം ഒരു തത്രപ്പാട് രണ്ട് പേറ്ക്കും
ആ പരക്കം പാച്ചലിനിടയില്
നീ നിന് വിയറ്പ്പ് ചേറ്ത്തൊരുക്കിയപ്രാതല്
ഒരുമിച്ചിരുന്ന്കഴിക്കാം
ഒരു തുണ്ട് ദോശ നീ എന്
വായേല് വച്ച് തരുമ്പോ
ഒരു കൊച്ചു കുഞ്ഞെന്ന പോലെ
ആ വിരല് ഞാന് പതിയെ കടിക്കാം
ഒടുവില് എടുപിടിയാലെ ഒക്കെയൊരുക്കി ഒരുമിച്ചിറങ്ങുംമുന്നെ
അവള് തന് നെറ്റിത്തടത്തില്
ഒരു ചുടു ചുമ്പനം
തിരക്കേറിയ ജോലിക്കിടയിലും
ഒരു വിളി
നീ ചോറുണ്ടോടീ....?
മറുപടിയായൊന്ന് മൂളും അവള്
ആ മൂളല് കേട്ടാലറിയാം മധുരമായൊരു നുണയാണതെന്ന്
ഒടുവില് ജോലി കഴിഞ്ഞ്
അവള് തന് കാര്യാലയത്തിന് മുന്നില്
അവളെ കാത്ത് നില്ക്കുമ്പോള്
തനിയെ തോന്നും
ഒരു വല്യ നിധിയാണവളെന്ന്
വാടിയ തണ്ട് പോലെ
തളറ്ന്ന് ബൈക്കിന്റെ പിറകില് കയറുമ്പോള് തന്നെ
അവളുടെ തല എന്റെ ചുമലില് ചാഞ്ഞിട്ടുണ്ടാവും
തിരക്കേറിയ റോഡിലൂടെ പോവുമ്പോള്
അവള് തന് കൈകള് എന്നെ ചുറ്റി പിണയും
പാവം ബൈക്ക് യാത്ര പേടിയാണവള്ക്ക്
വീടിന്റെ ഉമ്മറത്തേക്ക് കയറി
വാതില് തുറക്കുന്ന നിമിഷം പാവം സോഫയില്
വീണ് പോവും
അവള്ക്കറിയാം
ഒരു ചായ എനിക്ക് പതിവാണെന്ന്
വയ്യാതെയാ സോഫ വിട്ടെഴുന്നേല്ക്കും മുന്നെ
തഴഞ്ഞവളെ അതില് തന്നിരുത്തി അടുക്കളയിലേക്ക്ഞാന് പോവും
ആവി പറക്കുന്ന ചായയുമായ് അടുത്തെത്തുമ്പോ
ചുണ്ടില് ഒരു പുഞ്ചിരിയോടെ അവളെന്നെ നോക്കും
ഒരുമിച്ചിരുന്നാചായ കുടിക്കുമ്പോ
മാറില് തല ചായ്ച്ച് ഞങ്ങള് അല്പം പ്രണയിക്കും
വല്ലാതെ പ്രണയാതുരനായി
എന് ചെയ്ത്തുകള്
അതിര് കടക്കുമ്പോ
സ്നേഹത്തോടൊരു നോട്ടത്താലൊന്ന്ശാസിച്ചവള് എഴുന്നേറ്റ് പോവും
കുളി കഴിഞ്ഞ്
ഒരിത്തിരി നേരം ഒരുമിച്ചിരിക്കും
പതിയെ അവള് തന് കണ്ണ് വെട്ടിച്ച്
കുപ്പിയെടുക്കാന് തുടങ്ങുമ്പോ പിടി കൂടും അവള്
ഒരു കുഞ്ഞിനെ പോല് ഞാന് വാശി പിടിക്കും
ഒന്നെന്ന ധാരണയില് സമ്മതിക്കും
പിന്നീട് അടുക്കളയാണ് ഞങ്ങടെ ലോകം
അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് കൂടി
ഞങ്ങള് ഒരുമിച്ച് ഉണ്ടാക്കും എല്ലാം
ശേഷം ഒരുമിച്ചിരുന്ന്കഴിക്കും
എല്ലാ ജോലിയും കഴിഞ്ഞ്
ഒരുമിച്ചിരുന്നല്പം ടിവി കാണും
പരസ്പരം കൈ കോറ്ത്ത് ഞങ്ങള് പ്രണയിക്കും
പതിവ് പോലെ
പ്രണയ ത്വരയാല് ഞാന്
അതിര് കടക്കുമ്പോ അവള് ശാസിക്കാറില്ല
എന്റ ഇഷ്ടാനിഷ്ടങ്ങളെഅവള്ക്കല്ലാതെ
മറ്റാറ്ക്ക് മനസ്സിലാക്കാനാവും
സ്വപ്നങ്ങളെയും പ്രതീക്ഷകളെയും
പതിവ് പോലെ താലോലിച്ച്
ഒരു പുലരിക്കുള്ള കാത്തിരിപ്പോടെ
ഞങ്ങള് നിദ്രയിലേക്ക് തെന്നി വീഴും...
ഒഴുകി വന്നത് മറ്റേതോ 

തീരത്തു നിന്നായിരുന്നു എങ്കിലും 

ആ വൃക്ഷം ഇന്നും 

ഇലകള് പൊഴിക്കുന്നു

വേരൂറ്ന്ന് കയറിയ

പഴയ മണ്ണിന്റെ ഓറ്മയില്

അതിന്റെ വ്യതിയാനങ്ങള്ക്ക് തലകുനിച്ച്

ആ വൃക്ഷം ഇന്നും ഇല പൊഴിക്കുന്നു

ഋതു ഭേദങ്ങളെ അനുസരിച്ച്

മഞ്ഞിനും മഴയ്ക്കു വെയിലിനും വഴിയൊരുക്കി

അവയ്ക്ക് സ്വാഗത ഗാനമോതി

ആ വൃക്ഷം ഇന്നും
ഇല പൊഴിക്കുന്നു

ഓരോ ചില്ലകളിലും

പ്രത്യാശ തന് നാമ്പുകള് വളറ്ത്തി

അതില് സ്വപ്നങ്ങളെ താലോലിച്ച്

ആ വൃക്ഷം ഇന്നും ഇല പൊഴിക്കുന്നു...
മറയില്ലാതെ നിന് 
ഉള്ളം തുറന്ന് 

സ്വയം ഒന്ന് ചിരിക്കാന് നിനക്കാവാറുണ്ടോ 

നിന്റെ മനസ്സിന് ചുറ്റും

ഭേദിക്കാനാവാത്ത ഒരു മതില് ഇല്ലേ

കരിമ്പുക നിന്റെ ഹൃദയം

പൂറ്ണമായി മറച്ചു കളഞ്ഞോ

നിന്റെ കണ്ണുകളില് ഇപ്പോഴും

തിളക്കം നീ സൂക്ഷിക്കാറുണ്ടോ

വാക്കുകളുടെ മുന എന്നും നീ

മൂറ്ച്ച കൂട്ടാറുണ്ടോ

അന്യന്റെ കണ്ണുനീര് നിന്നെ ത്രസിപ്പിക്കാറില്ലേ

ആ കണ്ണുനീറ്ക്കണങ്ങള് നിനക്ക് ഊറ്ജം തറാറില്ലേ

അധ്വാനം എന്താണെന്ന് നീ അറിഞ്ഞോ

സറ്വവും അന്ധകാരത്തില് മുങ്ങുമ്പോള്

കിടപ്പറയിലെ ചെയ്ത്തുകള്ക്കൊടുവില്
മാത്രമല്ലേ

വിയറ്പ്പിന്റെ മാധുര്യം
നീ അറിയാറുള്ളു

നിന്നെ നോക്കുന്ന കണ്ണുകളില്

എന്നും
കാമം കാണാനല്ലേ നിനക്കിഷ്ടം

ചെയ്ത് കൂട്ടിയ പാപങ്ങള്

കണ്ണുനീരില് കഴുകിക്കളയാം എന്നാണോ

ഒരു മനുഷ്യന്
എന്ന് പറയാന്

നിന്നില് എന്തുണ്ട്

ഒന്ന് തിരിഞ്ഞ് നോക്ക്

പിന്നിട്ട പാതകളില്

അനുഗ്രഹ വാക്കുകള് കൂടെ ഉണ്ടായിരുന്നോ

അതോ ശാപങ്ങള് തീറ്ത്ത
മുള് പാതയിലൂടെ ആയിരുന്നോ യാത്ര

ഒരു യാഥാറ്ത്ഥ്യം തിരിച്ചറിയു നീ

കേവലം ഒരു മനുഷ്യനാണ് നീ

നീ പോലും അറിയുന്നില്ല

പരിധികളാലും

പരിമിധികളാലും

ചുറ്റപ്പെട്ട
ഒരു ജന്മം ആണ് നിന്റേത്

കാരണം നീ ഒരു മനുഷ്യനാണ്.....

Wednesday, September 18, 2013

ഓണമൊക്കെ അടിച്ചു പൊളിക്കുന്നില്ലെ കൂട്ടരെ.... പൂവിട്ട് കോടി ഉടുത്തു അങ്ങനെ അങ്ങനെ അല്ലെ... എന്തായാലും എല്ലാവറ്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്...

ഇന്നലകള് പറയാതിരുന്നത്....



വാനില് ലക്ഷ്യമില്ലാതെ

വിഹരിക്കുന്ന പക്ഷികളെ

ഒരുപാട് കണ്ടിരുന്നു

അവയ്ക്കോരോന്നിനും
പറയാനുണ്ടായിരുന്നു

ഒരു കൂട്ടം

അതിന് കാതോറ്ക്കാന്

എന്നിലെ ഞാന് ഒരുക്കമായിരുന്നോ...?

അറിയില്ല

എങ്കിലും
സൂര്യന് അസ്തമിക്കുന്ന സന്ധ്യകളില്

അവ എന്നെ കൊതിപ്പിച്ചിരുന്നു

ഒരാവറ്ത്തിയെങ്കിലും

ആ ഗഗന നീലിമയില്

ചിറകടിച്ചുയരാന് കൊതിച്ചിരുന്നു

ആ വയല്പ്പരപ്പില്

കണ്ണും നട്ടിരിക്കുമ്പോള്

പതിയെ വന്ന്

തലോടാറുള്ള കാറ്റിനും

എന്തോ പറയാനുണ്ടായിരുന്നോ

അതായിരുന്നോ അതെന്നെ തലോടാറ്

അതിന് ചെവിയോറ്ക്കാന്

ഞാന് തയ്യാറായിരുന്നോ

അല്ല ആയിരുന്നില്ല....

എന്നിലെ ഞാന്
അത് ചെവിയോറ്ത്തില്ല

ഇന്ന് അതൊക്കെ എനിക്ക് ഇന്നലകളാണ്

എനിക്ക് മാത്രമോ ...?

അല്ല

കാലം ഒരു വില്ലനായ് നില കൊള്ളും വരെ

ഇന്നലെകള് ഇന്നലകള് തന്നെയാണ്

ഒന്ന് കാതോറ്ത്താല് കേള്ക്കാം

അന്ന് നാം കേള്ക്കാതെ പോയത്

അതല്ലെങ്കില്
ഇന്നലകള് പറയാന് മറന്നത്.........

തിരുവോണം...........



മണ്ണിലും മനസ്സിലും,

ഒരായിരം സ്വപ്നങ്ങളുടെ
പൂക്കള് വിടറ്ത്തി,

ഓണക്കാലം വന്നെത്തി,

സറ്വ വ്യഥകളകറ്റി ചിങ്ങം പിറക്കാറായി, `

ഒരായിരം ഓണപ്പറവകള് പാറിനടന്നു,

അത്തം പിറന്നാല് മുറ്റം നിറഞ്ഞാല്,

തൃക്കാക്കരയപ്പനെ എഴുന്നള്ളിക്കാന്,

മണ്ണും മണ്ണും മനസ്സും ഒരുങ്ങി,

ഓണപ്പറവകള്
പാറിനടന്നു,

ഓണത്തിന് കഥ പാടി നടന്നു,

നന്മയുടെ വെണ്മ വാരി വിതറി,

തുമ്പപ്പൂക്കള് കണ്ണു തുറന്നു,

തൊടിയില് വിരിഞ്ഞ പൂവുകളില്,

തുള്ളിപ്പറക്കുന്നു ഓണത്തുമ്പികള്,

പൂവിളിപാടി പൂക്കളിറുക്കാന്,

കുട്ടികള് വട്ടികളുമായി ഇറങ്ങാറായി,

തുമ്പ പിച്ചി മുക്കുറ്റി തെച്ചി,

പൂവുകള് കൊണ്ട് വട്ടി നിറയും,

നാട്ടില് പുലികളിറങ്ങി,

പിറകെ
അവയെ പിടിക്കാന് വേട്ടക്കാരും,

ഓണത്തല്ലും വള്ളം കളിയും,

ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും,

ഓണത്തപ്പനു കാഴ്ചകളായി മാറും,

മാവേലി മന്നനെ വരവേല്ക്കാനായി,

തിരുവോണം പുലരുന്ന മാത്രയില്,

പൂക്കള് പൂവിളിയോതും........

ഇതൊരു തീ തന്നെയാ.........



ചില്ലിട്ട കൂടിനുള്ളില്

വളരെ മനോഹരമായ്

നിര നിരയായ് വച്ചിരിക്കുന്നു

ചില കുപ്പികളിലെ ദ്രാവകത്തിന് ചുവപ്പ് നിറം

മറ്റു ചിലതിന് നിറമേ ഇല്ല

സൂര്യന് മറ നീക്കിയെത്തും മുന്പേ

പല മുഖങ്ങള്

പരിചിതമായതും അല്ലാത്തവയും

ഇതിനു വേണ്ടി കാത്തിരിക്കാറുണ്ട്

അങ്ങനൊരു നാളാരോ

നാവു കുഴഞ്ഞ് മൊഴിഞ്ഞത് കേട്ടു ഞാന്

ഒറ്റ വലിക്ക് തീറ്ക്കണം

തീ പോലെയാണിതെന്ന്

ഒരിത്തിരി നേരം ഞാന് മനസ്സിരുത്തി

ശരിയാ ശരിക്കും തീ തന്നെ

നാഡീ ഞരമ്പുകള് മാത്രമല്ല

ആ തീയില്
മറ്റു പലതും ദഹിച്ചു പോവാറുണ്ട്

കുടുംബ ബന്ധങ്ങള് തന് അടിത്തറ പോലും

ഈ അഗ്നി ചാമ്പലാക്കാറുണ്ട്

ശരിയാ ഇതൊരു തീ തന്നെയാ........

ഒരു ഓണക്കാലത്തിന്റെ ഓറ്മയ്ക്ക്........

 ഒരു ഓണക്കാലത്തിന്റെ ഓറ്മയ്ക്ക്........

കുഞ്ഞുനാളില് ആരോ

ചൊല്ലിപ്പടിപ്പിച്ചതാണെന്നുള്ളില്

ഓണമെന്നാല് കൂട്ടരോടൊത്ത്

മതി വരുവോളം തൊടിയിലോടാനും

പൂ പറിക്കാനും

ഇലയാല് കുമ്പിള് തീറ്ത്തതില് പൂവിറുത്തിടാനും

ഒടുവിലതിനാല് പൂക്കളം തീറ്ക്കാനും

ഊഞ്ഞാലിലാടാനും ഒടുവിലെന് കുഞ്ഞു വയറ് വിശക്കുമ്പോള്

ഓടിയുമ്മറക്കോലായില് നിര നിരയായിരുന്ന്

തൂശനിലയില് ആവോളം ഉണ്ണാനും

ഉള്ളൊരു നല്ല നാളെന്ന്

ആ നാളുകളില് പൂക്കള്

ഹൃത്തിലും പൂവിടാറുണ്ടായിരുന്നു

ഇന്നവയ്ക്ക് മണവും നിറവും

നഷ്ടപ്പെട്ടിരിക്കുന്നു..............

Tuesday, September 17, 2013

ഒടുവില് ഞാനും ഞെരിഞ്ഞമരുന്നു....

 ഒടുവില് ഞാനും ഞെരിഞ്ഞമരുന്നു....

തൂവെള്ള മൊട്ടില് നിന്നുണരാന്,

തുടങ്ങുന്ന മാത്രയില്,

കാത്തിരിപ്പാണ് ഞാന് ,

ആരാലോ ഞെരിഞ്ഞമരപ്പെടാന് ,

എന്നില് നിന്നൊഴുകുന്ന,

സുഗന്ധമാം നദി തന്നില്

നീരാടുവാന് ആരേലും എത്തുന്നതും കാത്ത്,

ഒരു ഞൊടിയിടയ്ക്കുള്ളില് ,

എല്ലാം ഭദ്രം,

എന്റെ മൃദുവാം മേനിയില്,

പാപക്കറ പുരണ്ട കൈകളാല്,

സ്പറ്ശിച്ചെന്നെ,

എന് ഞെട്ടില് നിന്നടറ്ത്തി മാറ്റാന്,

മാലപോല് കോറ്ത്തെന്നെ,

മുടിയില് ചൂടാന്,

കല്യാണ പന്തലുകളില്,

എനിക്കായ് സ്ത്രീ ജനങ്ങള് തമ്മില്,

കോറ്ക്കുന്നതിന് പോലും ഞാന്,

സാക്ഷിയായിട്ടുണ്ട്,

മധുവിധു രാത്രികളില്,

കിടക്കയ്ക്ക് അഴകേകാന്,

ഒടുവില് മണവും
നിറവും നഷ്ടപ്പെട്ട്,

ഞെരിഞ്ഞമരാന്,

മുടിയില് ചൂടിയവരാല് തന്നെ,

എടുത്തെറിയപ്പെടാന്,

മധുവിധു രാത്രികളില്,

ഇരു ചറ്മങ്ങള്ക്കിടയില് ഞെരിഞ്ഞമരാന്,

എല്ലാറ്റിനുമൊടുവില്,

മണ്ണിലേക്കലിഞ്ഞു ചേരാന്,

ഇനിയുമൊരുപാടാവറ്ത്തികള്,

ഈ ഭൂവില് പിറവി കൊള്ളാന്..........

ഇനിയെങ്കിലും തിരിച്ചറിയൂ...

 ഇനിയെങ്കിലും തിരിച്ചറിയൂ...

കേവലം വാക്കുകളിലൂടെ ,

അലങ്കരിക്കപ്പെടേണ്ടതാണോ സ്ത്റീത്വം,

മാന്യതയുടെ മൂടുപടമണിഞ്ഞ്,

പെണ്ണിനെയും അവള്തന് പവിത്റതയെയും,

കപട വാക്കുകളാല് വറ്ണിക്കുകയും,

അന്തി മയങ്ങുമ്പോള് ,

നെഞ്ചിലെ ചൂടുപറ്റി ഉറങ്ങാന്,

കാമമെന്തെന്ന് പോലുമറിയാത്ത പെണ് കിടാങ്ങളെ,

കിടപ്പറയില് കശക്കിയെറിയുന്നവന്,

മാത്രമായിപ്പോയിരിക്കുന്നു ഇന്ന് പുരുഷന്,

രക്തബന്ധം പോലും,

കാമാഗ്നിയില് ചുട്ടെരിച്ച് ,

നിന്റെ ഈ പോക്ക് എങ്ങോട്ട് ,

നിയമ സംഹിതകളും മാധ്യമപ്പടയും,

കണ്ണടച്ചു നില്ക്കുമ്പോ,

പുരുഷന് അവന്റെ  ഈ

തേറ്വാഴച തുടരുന്നു ,

ഒരു പെണ്ണിന്റെയെങ്കിലും,

കണ്ണീര് വീഴാതൊരു നാള് ,

കടന്നു പോയിരുന്നെങ്കില്,

പുരുഷാ ഒന്നോറ്ക്കുക നീ ,

നാളെ മറ്റൊരുവന് സ്വന്തമാവേണ്ടവളെ,

ഇന്ന് നീ നിന് കാമാഗ്നിയില് ദഹിപ്പിക്കുന്നെങ്കില്,

ഒരുനാള് നിനക്ക് സ്വന്തമാവേണ്ടവള്,

മറ്റൊരുത്തനാല് കശക്കിയെറിയപ്പെടും,

ഇനിയെങ്കിലും തിരിച്ചറിയൂ...

മുത്തശ്ശി..........

 ഹായ് കൂട്ടുകാരേ... ഒത്തിരി നാളായി എഴുതാത്തെ... എന്റ മനസ്സില് നിന്നുതിറ്ന്നു വീഴുന്ന അക്ഷരങ്ങള് അവ എന് സ്വപ്നങ്ങളും പ്രതീക്ഷകളും അനുഭവങ്ങളുമാകുന്നു...

അകലെയെങ്ങോ കണ് പാറ്ത്ത്

ആ വീടിന് ഉമ്മറക്കോലായില്

ഒരനാഥയെ പോലെയെന്നും

ചടഞ്ഞു കൂടിയിരിക്കുമാ മുത്തശ്ശി

ചുറ്റും എല്ലാരും ഉണ്ടെന്നാലും

കേവലം ഒരനാഥയെപ്പോലെ

എന്നും

ഓരോ തവണയെന് കണ്ണുകളാല്

ഞാന്

ആ വീടിന് ഉമ്മറത്തേക്ക് പായിക്കുമ്പോഴും

ചുണ്ടില് ഒരു

ചെറു പുഞ്ചിരിയോടെന്നെ

നോക്കുന്ന ആ മുഖം

കാലം എനിക്ക് നഷ്ടപ്പെടുത്തിയ

എന് മുത്തശ്ശിതന്

മധുരിക്കും സ്മരണകള്

മമ ഹൃത്തില് ഇന്നുമുണ്ടൊരു ചെപ്പില്.....

എന് മിഴിത്തണലില്......



എന് മിഴിത്തണലില് എന്നും,

നനുത്ത ഇളം കാറ്റേറ്റ്,

തൂ മഞ്ഞിന് തലോടലില്,

ഒരു നൂറു ജന്മം നിനക്ക് രാപാറ്ക്കാം,

ഈ മിഴികളില് നീ

എന്നും സുരക്ഷിതമാവും,

കണ്പീലികള് നിനക്ക് തലോടലാവും,

എന് കണ്ണുനീറ് നിന് ജീവജലമാവും,

ഉതിറ്ന്നു വീഴുന്ന ഓരോ കണ്ണുനീറ് തുള്ളിയിലും,

നിന് ജീവാംശം ഉണ്ടാവും,

കണ്ണുകളില് അഗ്നിയായ് നീ പടരുമ്പൊ,

ഞാന് തൊട്ടറിയുന്നു ,

ജീവാത്മാവും പരമാത്മാവും,

വറ്ണ ശബളമായ ഒരു ലോകം,

നിനക്ക് ചുറ്റുമുണ്ട്,

അതില് സ്വച്ഛന്ദം വിഹരിക്കാം,

നിനക്ക് എന് കണ്ണുകള് വഴി കാട്ടും,

ഈ മിഴിത്തണലില് നിനക്കെന്നും രാപ്പാറ്ക്കാം....

സ്വരങ്ങള്........



മനസ്സിന്റെ ഇടതൂറ്ന്ന പാതയില്,

അങ്ങിങ് ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന,

വള്ളിപ്പടറ്പ്പിലൂടെ,

ഒരു നൂറോറ്മകള് ഓടി വന്നു,

മഴത്തുള്ളി പോലെ....

മനസ്സിലെ സ്വരങ്ങളും,

അതുതന് ആരോഹണവരോഹങ്ങളും,

പെയ്തിറങ്ങിയ ബാല്യം...

ഉള്ളിലൊരിത്തിരി സംഗീതം,

ഏതോ
ചെപ്പിലൊളിച്ചിരി പ്പുണ്ടെന്നതോറ്മിപ്പിച്ച,

ആ ഗുരു തുല്യനെയും,

അവറ് തന് വാക്കുകളെയും,

കേവലം സ്വരങ്ങള്ക്കുമപ്പുറം,

നുകരാനൊരുപാടുള്ളൊരു മധു പാത്രമാണ്,

അനാദിയാം സംഗീതമെന്നോതിയപ്പോള്,

രാഗവും ഭാവവും തൊട്ടറിയാന്,

തുടങ്ങിയൊരാ യാത്ര,

പാതി വഴിയില് നിന്നുവെങ്കിലും,

ഇന്നുമെന് കണ്ഠത്തില്,

നിന്നുതിറ്ന്നു വീഴും സ്വരങ്ങളെ,

ഞാനെന് നെഞ്ചിലേറ്റി സ്നേഹിക്കുന്നു,

എന്തെന്നാലുതിറ്ന്ന് വീഴുന്നൊരാ സ്വരങ്ങള്,

അവ എന്റെ സ്വപ്നങ്ങളും,

പ്രതീക്ഷകളും വേദനകളുമാവുന്നു...

വിടപറയാനൊരുങ്ങുമ്പോള് ____________________

 ഒരുപാടെഴുതിയിട്ടുണ്ട് ,അത്യാവശ്യം എഴുതിയ കവിതകള് എനിക്കാവും പോലെ ഈണം നല്കി പാടിയിട്ടുമുണ്ട്, എന്നാലും ഞാനെഴുതിയ ഈ കവിതയോളം ഹൃദയ സ്പറ്ശിയായി മറ്റൊരു കവിതയും എനിക്ക് തോന്നിയിട്ടില്ല, ഉള്ളിലൊരുപാട് കരഞ്ഞു കൊണ്ടാണ് അന്ന് ആ വേദിയില് ഞാന് ഈ കവിത പാടിയത്....


ഒരു മാത്ര കൂടി ഞാന് ഓറ്ത്തുവയ്ക്കട്ടെയോ,

ഹൃത്തിലീയോറ്മ്മകള് ഒന്നു കൂടെ,

ആവില്ലിനിയാ വീണ തന് തന്ത്രികള്,

കൂട്ടിയിണക്കുവാന് ശ്രുതി ചേറ്ത്തു പാടുവാന്,

നിനച്ചിരിക്കാതെ പെയ്തൊരീ മഴയില്,

അടിമുടി നനഞ്ഞതൊരോറ്മയാവും,

ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,

ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ,

ഇനിയെനിക്കാവില്ലയീ മഴത്തുള്ളികള്,

തൊട്ട് തലോടുവാന് ചേറ്ത്തൊന്നു വയ്ക്കുവാന്,

ആശയുണ്ടേറെയെന്നുള്ളിലീ തേന് മഴ,

തോരാതിരുന്നെങ്കിലെന്ന് മാത്രം,

കഴിയില്ലയെന്നിരുന്നാലുമീയോറ്മകള്, മായ്ച്ചു കളയുവാന്,

മറ തീറ്ത്തു വയ്ക്കുവാന്,

ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്,

ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ...

മഴ.................



മഴയുടെ ചെറുകമ്പികള്‍ മീട്ടി നീ,

ആദ്യമായി പാടിയാരാവില്‍,

ഒരുനേര്‍ത്ത താരാട്ടുപാട്ടിന്‍ ശീലുമായി,

കുളിരായി പെയ്തൊരാരാവില്‍,

ഒരു നീര്‍ത്ത് ഗദ്ഗദം ഉള്ളിലൊതുക്കി,

ആ പാട്ടേറ്റു ഞാന്‍ പാടി,

ഇന്നീ വഴിയില്‍  വരിമറന്ന്പാട്ടിന്‍,

തുടര്‍ച്ചക്കായി കാതൊര്‍ത്തിരുന്നു.................

കാത്തിരിപ്പ്... ............... .......


മണ്ണുപോലെ ഇന്നീ മനസ്സും ഒരുപാട് മഴ നനയുന്നു,
മഞ്ഞുതുള്ളികള് ഇറ്റിറങ്ങും പോലെ ഹൃത്തിലൊരു മഞ്ഞു മഴ, ഇടവപ്പാതിയുടെ,

ഇടിമുഴക്കത്തിപ് പൊട്ടിമുളക്കുന് ന,

കൂണുകള്‍ പോലെ,

ജൂണ് മാസത്തിലെ ഈ തണുത്ത പ്രഭാതത്തില്‍, ആഗ്രഹങള്‍

സമാധിയില്‍ നിന്നും പുറത്തു വെരുന്നു,

അവ ചിത്ര ശലഭങള്‍ പോലെ,

മൊഹത്തിന്‍റെ അതിര്‍‌വരമ്പുകള ്‍ കടന്ന് പറന്നകലുന്നു,

തണുപ്പ് സൂചിപൊലെ തുളച്ചുകയറിയപ്പ ൊള്‍,

പുതപ്പിനുള്ളിലെ ക്ക് ചുരുണ്ട് കയറിയഎന്നെ വീട്ട്,

ഉറക്കം പൊയിക്കഴിഞിരിക് കും,

പിന്നെ നിശയുടെ ബാക്കിയുള്ള യാമങളില്‍,

എന്‍റെ കൂട്ടിനായ് സ്വപ്നങള്‍ വന്നെത്തും,

ആ സ്വപ്നങളില്‍ ഒക്കെയും,

ഒരു അവ്യെക്ത്മായ മുഖം ഞാന്‍ കാണുന്നു,

ആ അവ്യെതയാണ് എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന ്നതും,

ആ മുഖം ആള്‍കൂട്ടത്തി്ന ിടയില്‍ ഞാന്‍ തിരഞുകൊണ്ടീരിക് കുന്നു,

കണ്ടെത്താമെന്ന പ്രെതിക്ഷയോടെ.. ............

സ്വപ്നങ്ങള്.......



ആ മരച്ചില്ലയില് കൂടൊന്നു തീറ്ക്കാന്,

ഒരു കുഞ്ഞു പക്ഷി പറന്നു വന്നു,

സ്വപ്നങ്ങള് കൊണ്ടതിന് മേല്ക്കൂര തീറ്ത്തു,

ഒരിത്തിരി മോഹങ്ങള് തൂണുകളായി,

സ്നേഹത്താല് വാറ്ത്തതില് മെത്തയൊരുക്കി,

ആ കുഞ്ഞു പക്ഷി പറന്നു പോയി,

അകലെയൊരു ചില്ലയില് മഴകൊണ്ടിരിക്കും,

ഇണ തന് കണ്ണുകള് ഈറനണിഞ്ഞു,

നാഥന്റെ കൊക്കില് തന്,
കൊക്കുകള് ചേറ്ത്തവള്,

നനഞ്ഞൊരാ ചിറകുകള് ആഞ്ഞു കുടഞ്ഞു,

ചിറകടിച്ചവരങ്ങ് പൊങ്ങി പറന്നു,

മേഘങ്ങളവരെ വാരിപ്പുണറ്ന്നു,

ഒത്തിരി നേരം പറന്നതിനൊടുവില്,

ആ കുഞ്ഞു കൂടിന്റെ മുന്നിലെത്തി,

സ്നേഹത്താല് തീറ്ത്തൊരാ കൂടിനകത്ത്,

സ്നേഹത്തോടിന്ന് വസിച്ചിടുന്നു.......

Monday, June 10, 2013


കാമപ്പുക..........


സറ്വ വ്യാപിയായ പുക, 


കണ്ണും മനസ്സും മറച്ചിരിക്കുന്നു, 


ആ പുകമറയ്ക്കുള്ളിലൂടെ, 


അവ്യക്തമായ പല രൂപങ്ങള്, 


എന്നാലും കൈകളില് നേത്രങ്ങളെന്ന പോല്, 


അവന് സദാസമയം, 


ആ കരങ്ങളാല് തേടിക്കൊണ്ടേയിരിക്കുന്നു, 


ഒരിറ്റു വെള്ളമോ ഒരു തരി അന്നമോ അല്ല, 


കാമം അത് മാത്രമാണ് ലക്ഷ്യം, 


കുഞ്ഞു ബാഗേന്തി, 


സ്കൂളില് പോവുന്ന പിഞ്ചോമനകളില്, 


തീവണ്ടി യാത്രകളില്, 


പ്രാരാബ്ദങ്ങള് പേറി പോവുന്ന പാവം വീട്ടമ്മമാരില്, 


പ്രായമായ മുത്തശ്ശിമാരില് പോലും, 


അവന് കാണുന്നത്, 


വാത്സല്യമോ ബഹുമാനമോ ആദരവോ അല്ല, 


കാമം മാത്രം, 


എയറ്ക്കണ്ടീഷന് ചെയ്ത, 


നെറ്റ് കഫേ ക്യാബിനുകളില്, 


പുക നിറഞ്ഞ റൂമിന്റെ ഇടനാഴികളില്, 


അവന് തേടുന്നതൊന്ന് മാത്രം, 


കാമം കാമം കാമം, 


വലിച്ചു കീറിയ ഉടയാടകളും, 


കടിച്ചു വീറ്ത്ത ചുണ്ടുകളും, 


ചോരയൊലിക്കുന്ന കാലുകളും, 


അവന്റെ നേത്രങ്ങളില്, 


സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നു, 


ഈ ലോകമിനിയെങ്ങോട്ട്, 


ഉത്തരമില്ല ഈ ചോദ്യത്തിന്.....

എന്റെ ഹ്രിദയം.......


മനോഹരമായിരുന്നു എന്റെ ഹ്രിദയം,


ഒരു പളുങ്കുശില്പം പോലെ,


സ്നേഹമാകുന്ന പ്രകാശത്തില്‍,


അതു വെട്ടിത്തിളങ്ങിയിരുന്നു,


ഒടുവില്‍ ഞാന്‍ സ്നേഹം,


പകുത്തു നല്‍കിയവരാല്‍ത്തന്നെ,


അതു വലിച്ചെറിയപ്പെട്ടു,


പൊട്ടിച്ചിതറപ്പെട്ട ഹ്രിദയം,


കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു,


ആര്‍ക്കോ വേണ്ടി,


ആരുടെയോ വരവും പ്രതീക്ഷിച്ചു,


പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം,


ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയി,


തറയില്‍ ചിതറിക്കിടന്നു,


കടന്നു വന്നവരാല്‍ പിന്നെയും,


നിര്‍ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു,


അപ്പോഴും കരഞ്ഞില്ല,


കണ്ണുകള്‍ തുളുമ്പിയില്ല,

പലരും കൌതുകപൂര്‍വ്വം കയ്യിലെടുത്തെങ്കിലും,


തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം 


ആര്‍ക്കുവേണം,


വീണ്ടും ഇരുളില്‍ ഉപേക്ഷിക്കപ്പെട്ടു,


വരും ഒരുന്നാള്‍ ആരെങ്കിലും,


ഈ പൊട്ടിയ കഷ്ണങ്ങള്‍ ചേര്‍ത്തുവെയ്ക്കാന്‍,


അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും,


ഈ വഴി വരുന്നവര്‍ക്കായി,


അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാനായി,


അവസാനമിടിപ്പ് നില്‍ക്കും വരെയും......

ഈ പുഴ.........


എന് കണ്ണില് നിന്നുതിറ്ന്നു വീണൊരായിരം മുത്തു മണികള്, 

അലിഞ്ഞ് ചേറ്ന്നിട്ടുണ്ടീ പുഴയില്, 

അന്നുമിന്നും ഈ മണല്ത്തരികളിലോരോന്നിലും, 

എന് കണ്ണുനീരിനുപ്പ് കലറ്ന്നിട്ടുണ്ട്, 

താണ്ടി വന്ന ഓരോ പാതയിലും, 

എനിക്കായ് കാത്തു നിന്നത്, 

പരു പരുക്കന് പടികളും, 

മുള് വേലികളുമായിരുന്നു, 

ആത്മാവിലൊരുപാട് രക്തം പൊടിഞ്ഞിട്ടുണ്ടന്ന് തൊട്ടേ, 

അകലെയൊരു മരുപ്പച്ച കൊതിച്ച്, 

മരുഭൂമിയില് നടന്നടുക്കുന്ന പഥികനെപ്പോല്, 

ഇന്നുമീ യാത്ര തുടരുന്നു ഞാന്, 

ഈ അന്ധകാരത്തില് ഒരു തിരി വെട്ടം കാണും വരെ, 

ഈ യാത്ര തുടറ്ന്നു പോവും, 

മരിക്കാത്തൊരു മനസ്സും, 

മുറിവുണങ്ങാത്തൊരാത്മാവുമായ്, 

പാവം പഥികനിനിയും, 

താണ്ടണം ഒരുപാട് കാതം, 

മുന്നോട്ട് മുന്നോട്ട് മുന്നോട്ട്......

മനസിലെ മാലാഖ......



ഒരുമിച്ചിരിക്കാം ഒരൊത്തിരി നേരം,

ഒരായിരം ഓര്‍മയില്‍ ഒന്നായി മാറാം,

ഇന്നലെ നീ കണ്ട സ്വപ്നകഥയിലെ,

നായകനായ്‌ ഞാന്‍ ആനന്ദമേകാം,

വള്ളിക്കുടിലിലെ ഓമനമൊട്ടുകള്‍,

പൂവായി മാറുന്ന കണ്ടോണ്ടിരിക്കാം,

നീലാകാശത്തെ പഞ്ഞിമേഘങ്ങള്‍,

മഴയായി പെയ്യുന്നതോര്‍ത്തോണ്ടിരിക്കാം,

നീ ചുടുചുംബനമേകുന്ന മാത്രയില്‍,

മയില്‍പ്പീലിയായ്‌ മാറാം,

നിന്നെ തഴുകിയുണര്‍ത്താം,

നിന്‍ ചുടുനിശ്വാസം മേനിയെ പുല്‍കുമ്പോള്‍,

തേനരുവിയായ്‌ മാറാം,

നിന്നിലേക്കൊഴുകാം,

കാട്ടിലും മേട്ടിലും കുന്നിന്‍ ചെരുവിലും,

ഒരുമിച്ചു ചെല്ലാം ഒരുമിച്ചിരിക്കാം,

ചില്‍ചിലം വെക്കുന്ന കിളികളെ കാണാം,

ധന്‍ ധനം വെക്കുന്ന മയിലിനെ കാണാം,

കാട്ടിലെ നനുത്ത പുല്‍പ്പായമെത്തയില്‍,

ഒരുമിച്ചുറങ്ങാം ഒരുമിച്ചെണീക്കാം,

മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത്‌,

മഞ്ഞുതുള്ളികള്‍കൊണ്ടു ഞാന്‍ മാലയൊരുക്കാം,

മഴക്കാറുമാനത്തു കാണുന്ന ‍മാത്രയില്‍,

മഴവില്ലു കൊണ്ടു ഞാന്‍ നിന്നെയൊരുക്കാം,

കണ്ണിലും കണ്ണിലും നോക്കിയിരിക്കാം,

ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു പിടിക്കാം,

ആലിംഗനങ്ങളില്‍ നമ്മെ മറക്കാം,

ഒന്നായി മാറാം പിന്നെ ഒരുമിച്ചു മരിക്കാം.......

വെളിച്ചം........


ഇനിയൊരു പുലരി വിരിയുമ്പോഴുമുണ്ടാവണം, 

ആ കണ്ണുകളില് ഒരു നൂറു സ്വപ്നങ്ങള്, 

തളിരിടാന് വെമ്പുന്ന ഒരായിരം പ്രതീക്ഷകള്, 

താണ്ടാനുണ്ടൊരുപാട് കാതമിനിയും മുന്നോട്ട്, 

മിഴികളൊരായിരമാവറ്ത്തി നിറഞ്ഞേക്കാം, 

ഉള്ളമേറെ തകറ്ന്നേക്കാം, 

എന്നിരുന്നാലുമതൊക്കെ മുന്നോട്ടുള്ള ചവിട്ട് പടികളാവണം, 

ഓടി തളരുമ്പോ ഓറ്ക്കണമാ സ്വപ്നങ്ങള് ഒന്നു കൂടെ,

കാലിടറുമ്പോ സ്മരിക്കണം, 

ആ പ്രതീക്ഷകളൊക്കെയും, 

മൊഴിയണം തന്നോട് തന്നൊരു നൂറു വട്ടം, 

ഇതൊക്കെ എനിക്ക് വേണ്ടി, 

എനിക്ക് ചുറ്റുമുള്ള മുഖങ്ങള്ക്ക് വേണ്ടി, 

എന്നില് വിശ്വാസമറ്പ്പിച്ചവറ്ക്ക് വേണ്ടി,

എന്നെയൊരുപാട് സ്നേഹിക്കുന്നവറ്ക്ക് വേണ്ടി, 

വിരിയട്ടെ ഒരായിരം പൂ മൊട്ടുകള് ഇനിയും, 

പുത്തന് സ്വപ്നങ്ങളുടെ ഒരായിരം പൂ മൊട്ടുകള്.

അറിയൂ നീ...


നീയറിഞ്ഞില്ലയെന്‍

 മനസ്സിന്റെ പൂമരം

പൂത്തതും നിനക്കായ് തുടിച്ചു നിന്നതും

നീയറിഞ്ഞില്ലയെന്‍

ഹൃദയത്തിന്‍ ശംഖുപുഷ്പം

വിടര്‍ന്നതും നിനക്കായ് തേന്‍ നിറച്ചതും 

നീ തൊട്ട ശിലയന്നു ഗന്ധര്‍വനായതും

പൂത്തിരുവാതിര തീരാതിരുന്നതും

മാകന്ദ ഗന്ധം മരിക്കാതിരുന്നതും

രാത്രി മഴയന്നു തോരാതിരുന്നതും 

നിന്‍ സ്നേഹമുല്ല തന്‍ വല്ലിപ്പടര്‍പ്പിന്റെ

പ്രണയ ശ്വാസങ്ങളില്‍ 

ഇഴപിരിഞൊട്ടിയ സ്വപ്നകൂപങ്ങളില്‍

ഇന്നുമീ നേരങ്ങള്‍ നിന്റെ കണ്‍പീലികള്‍

തേടി നടക്കുന്ന ഗന്ധര്‍വ യാമങ്ങള്‍ 

നിന്റെ കൈവെള്ളകള്‍..മോഹങ്ങള്‍

പേറുന്ന തൂവല്‍ കിടക്കകള്‍ 

നിന്റെ കാല്‍വിരലുകള്‍ 

ഓര്‍മ്മകള്‍

പൂവിടും ചെമ്പകത്തണ്ടുകള്‍

എന്നിട്ടുമെന്തേ നീ

മോഹത്തിന്‍ ദര്‍ഭമുനകള്‍ പറിചെറിഞ്ഞിടുന്നു

പ്രണയത്തിന്‍ ഗര്‍ഭഭിത്തികള്‍ തകര്‍ത്തിടുന്നു

ജന്മാന്തരങ്ങളായ് നമ്മളില്‍ നിറയുന്ന

ചെമ്പകപ്പൂമണം അകറ്റിടുന്നു

അറിയൂ നീയോമനേ

നിന്റെ പൂമ്പാറ്റകള്‍

തേടുന്ന പൂക്കള്‍ 

വിടരുന്നയാരാമം ഇതു തന്നെയെന്ന്‍..

ഇതു മാത്രമെന്ന്‍...

രാഗാറ്ദ്രമായ ഈ മഴ....


ഇന്നലെവരെ മഴയെന്നതൊരോറ്മയായിരുന്നു, 

എന്നാല് ഇന്നെനിക്കതൊരോറ്മയല്ല 

ഇരുണ്ടു കൂടിയ കാറ്മേഘങ്ങളെ, 

ഇന്നലെ വരെ കൊതിയോടെ നോക്കിയിരുന്നു, 

ഇന്നീ മഴയില് നനയുമ്പോള് മനസാകെ കുളിരുന്നു, 

ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളികള്ക്കും, 

ഒരുപാട് പറയാനുള്ളത് പോലെ, 

ഒരു പക്ഷേ അതെന്നെ പഴി പറയുന്നതാവാം, 

അല്ലെങ്കില് കളിയെന്തോ മൊഴിയുന്നതാവാം, 

പുതുമഴ നനഞ്ഞീ കിളികളും ചെടികളും, 

എന്തോ രഹസ്യം പറയുന്നതാവാം, 

പെയ്തു വീഴട്ടെയീ മഴയിനിയുമൊരുപാട്, 

പലവുരിയെന്നമ്മയെന്നോട് മൊഴിഞ്ഞാലും, 

കുടയെ കയ്യില് കരുതാറേ ഇല്ല ഞാന്,

അതുകൊണ്ട് തന്നെയീ മഴയെന്നുമെന്നെ, 

അടിമുടിയെന്നും നനയ്ക്കാറുമുണ്ട്, 

എന്നിരുന്നാലമീ മഴയെയൊരുപാട് ഞാന്, 

എന്നുടെ ചിത്തത്തില് സ്നേഹിച്ചിടുന്നു...

ഈ മഴയൊരോറ്മ.....


ബാല്യത്തിന്റെ ചവിട്ടുപടികള്, 


ഓരോന്നായ് ഓടിക്കയറുമ്പോളും, 

ഈ മഴ കൂടെയുണ്ടായിരുന്നു, 


പിതൃ ഗ്രഹത്തിലോരോ മുക്കിലും,


ഈ മഴയില് കുതിറ്ന്ന എന്നെ പാദസ്പറ്ശമേറ്റിരുന്നു, 


ഓരോ തവണ കരയുമ്പോഴും, 


എന് കണ്ണുനീറ് തുള്ളികളില് ഈ മഴ ചേറ്ന്നിരുന്നു, 


നനഞ്ഞ് കുതിറ്ന്നൊടുവില്, 


അമ്മതന് സാരിത്തുമ്പില്, 

ചേറ്ന്നു നില്ക്കുമ്പോള്, 

ഈ മഴ എന്നെ നോക്കി ചിരിച്ചിരുന്നു, 


തോളില് കുഞ്ഞുബാഗുമേന്തി,


 വയല് വരമ്പിലൂടോടുമ്പോള്, 

ഈ മഴ ഒരുപാടെന്നെ നനച്ചിരുന്നു, 


ഒരിക്കലും തോരാതെയീ മഴ എന്നും കൂടെയുണ്ടായിരുന്നെങ്കില്,


ഓരോ മഴയും എന്നെയൊരുപാട് ദൂരേക്ക് കൊണ്ടുപോവുന്നു, 


കഴിഞ്ഞുപോയ, 


ഇനി തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ,


 മധുരിക്കുന്ന ഓറ്മകളിലേക്ക്, 

തോരാതിക്കട്ടെ ഈ മഴ ഒരിക്കലും.......
ഒരുപാടുള്ളിലുണ്ടായിരുന്നങ്കിലും, 

ഉള്ളു തുറന്നു മൊഴിയാനായില്ലതൊന്നും, 


ഒത്തിരി നേരമെന് കണ്മുന്നിലുണ്ടായിരുന്നെങ്കിലും


കണ്ടതില്ല ഞാനതിനെ, 


തെറ്റ്........


കണ്ടുവെങ്കിലും നടിച്ചു ഞാന് കാണാത്ത പോല്, 


ഇതു പോല് വീണ്ടുമൊരു സമാഗമം, 


എന്നന്വറ്ത്തമാവുമെന്നതറിയില്ലെനിക്ക്, 

ഇനിയെന്ന് എന്നൊരുപാട് വട്ടം എന്നുള്ളം ആരാഞ്ഞുവെങ്കിലും,


കഴിഞ്ഞതില്ലൊന്നുമപ്പോള്, 


പതിയെ അകലാന് തുടങ്ങുമ്പോ, 


ഇമ ചിമ്മാതെ നോക്കി ഞാനൊരുപാട്, 


ഒരു നൂറുവട്ടമിനിയും കണ്മുന്നിലെത്തുവാന് ആശിച്ച്, 


കാലചക്രം ഇനിയുമൊരുപാടാവറ്ത്തി നീങ്ങണം, 


അതുവരെയാ ആരാമത്തില് പൂക്കള് വിരിഞ്ഞില്ലെങ്കില്, 


അതുവരെയൊ മലറ്വാടിയാരും സ്വന്തമാക്കിയില്ലെങ്കില്, 


ഉണ്ടെന് ഹൃത്തിലൊരിത്തിരിയാശ, 


ആ വാടിയിലൊരു പൂവായ് വിരിയാന്, 


വീണ്ടുമൊരു കണ്ടുമുട്ടലിനായ് കാത്തിരിപ്പോടെ...

ഒരു വിളിപ്പാടകലെ ഒന്നു പെയ്യാന് വിതുമ്പി നില്ക്കുന്നു എന്റെ മഴ...........

ഒരു വിളിപ്പാടകലെ ഒന്നു പെയ്യാന് വിതുമ്പി നില്ക്കുന്നു എന്റെ മഴ...........

മഴത്തുള്ളികള്‍........................


ഒരു നിമിഷമെങ്കിലും നിന്നിട്ട് പോവു, 


ഒന്നു ഞാന് നിന്നെ തലോടിടട്ടെ, 


ഇടിച്ചു കുത്തി നീ,


 പെയ്തു വീഴുമ്പോള്,

 ഒരുപാട് നിന്നെ ഞാന് നോക്കിയില്ലെ, 

കുഞ്ഞു കരങ്ങളാല്,


 നിന്നെ തലോടുവാന് ഒത്തിരിയീ ഞാന് കൊതിച്ചതല്ലേ,

ഒരു നിമിഷം ഒന്ന് നിന്ന് പോകു, 


എന് ഹൃത്തിലൊന്നങ്ങ് പെയ്തു പോവു...