Saturday, July 5, 2014

മൌനം....


മൌനം മറയാക്കി ഞാന്
എന്നില് തന്നെ മറയവെ
ഒരായിരമാവറ്ത്തിയെന് മനം
എന്നോട് തന്നെ മൊഴിഞ്ഞു
ആരാഞ്ഞു പഴകിയൊരാ സമസ്യതന്
ഉത്തരം കിട്ടാതെയെന്
ഹൃത്തിലാകെയൊരു നൊമ്പരം നിറഞ്ഞു
നിശബ്ദതയുടെ താഴ്വാരങ്ങളില്
എന്നെ ഉറ്റുനോക്കും മുഖങ്ങളില്
നിരാശ പടറ്ത്തി അലയുന്നതെന്തേ
ആത്മാവിന്റെ പോലും കലമ്പലുകളില്ലാതെ
ഇത്ര നിശബ്ദമായി
പറഞ്ഞു പഴകിയ വാക്കുകള് തന് മറവില്
ഞാന് സ്വയം ഒളിച്ചു പാറ്ക്കുന്നു
എന്നെ ഉറ്റുനോക്കും നേത്രങ്ങളിലെ പ്രണയത്തെ
മൌനത്താല് കീറിമുറിച്ച്
നടന്ന് നീങ്ങുന്നു
ശബ്ദങ്ങള് ശൂന്യതയില്
മുങ്ങി താഴുന്നത് അറിഞ്ഞിട്ടും
അറിയാത്തപോലെ
തോന്നലുകളുടെ തടവറയില്
ഇനിയും വാഴണം
കാഴ്ചകളുടെ ഇത്തിരി വെട്ടത്തിലെങ്കിലും
എന്നെയും വരച്ചു ചേറ്ക്കൂ എന്ന്
പറയുന്ന മുഖങ്ങളെ
അന്ധകാരത്തിന് പുതപ്പിനാല് മൂടി
ഞാന് ഈ മൌനത്തിലലിഞ്ഞു ചേരുന്നു.....
ദീപക് ദേവദാസ്......


നീല മിഴികള് ....


ഇനിയൊരു കവിതയെന്നുള്ളില്
പിറക്കുമ്പോള്
വരികളായി കൂടെ 
നീയും പിറക്കണം
നിശ്വാസ ഗന്ധത്തില്
താളമുണ്ടാവനം
വാക്കുകള് സ്വപ്നത്തിന്
തൂലികയാവണം
ഒടുവിലാ കവിതയൊരു
പൂർണതയിലെതുമ്പോള്
തന്ത്രികള് മീടുവാൻ
കൂടെ നീ വേണം
ഇന്നോളം കാണാത്ത
സ്വപ്ന കഥയിലെ
പാതി മയക്കതിലെന്നും
ഞാന് കാണുന്ന
നീല മിഴിയുള്ള രാജകുമാരി
ഒരുനാലീതെരിനു
ചാരത്തിരിക്കാന്
അറ്റമില്ലാതൊരു
ആകാശ വീധിയില്
കൂടെ നടക്കാന്
കൂടെ ഇരിക്കാന്
മറനീക്കിയോരുനാളില് വരുമെന്നതറിയാം...


                                                                                ദീപക് ദേവദാസ് ....




                                                                                                 ദീപക് ദേവദാസ് ....

ചന്ദനക്കുറി ……………………


നീ അന്നെന് നെറ്റിതടത്തില്
നിന് വിരലാല് തൊട്ടു തന്ന ചന്ദനക്കുറി
അതില് നിന് നെടുവീര്പ്പും
നിന് തേങ്ങലുമുണ്ടായിരുന്നു
അത് ചാലിക്കാൻ
നീ എടുത്ത ജല കണികകള്
നിന് കണ്ണിൽ നിന്നിറ്റി വീണ
കണ്ണുനീര് തുള്ളികലാണെന്ന്
ഒരു നെടുവീര്പ്പോടെ ഞാന്
തിരിച്ചറിയുന്നു പ്രിയേ
അന്ന് നീ എനിക്കായൊഴുക്കിയ കണ്ണുനീര്
മമ ചിത്തതിലൊരു മുറിവായി
അവസാന ശ്വാസം വരെ എന്നിലുണ്ടാവും
അതിന്റെ നോവ് പേറി
ഞാന് പതിയെ നടന്നു നീങ്ങുന്നു
തിരിഞ്ഞു നോക്കില്ല ഞാന്
നിന് ഇമകളില് ഒരു നൂറു സ്വപ്നങ്ങളുമായി
നിന് മോഹങ്ങളുടെ താഴ്വരയില്
ഒരു കുഞ്ഞു പൂക്കാലവുമായി
ഇനി ഞാൻ വരില്ല
നടന്നു നീങ്ങുമ്പോള് ഞാൻ അറിയുന്നു
എനീക്കായ് മിടിക്കുന്ന നിന് ഹൃദയത്തെ
അതെന് നിശ്വാസത്തോട് ചേർത്ത് വയ്ക്കാന്
ഉള്ളിലോരുപാട് കൊതിക്കുന്നു
എന്നിരുന്നാലും എല്ലാമെന്നില് കുഴിച്ചു മൂടി
നിറഞ്ഞ കണ്ണുകളോടെ ഞാൻ
നീ നിന് കണ്ണീരിനാല് തീർത്ത മഴയില്
നടന്നു നീങ്ങുന്നു
ദീപക് ദേവദാസ്.....