Sunday, November 23, 2014

മനസ്സിലെ മുറിപ്പാടുകൾ ......

എന്റെ സ്വപ്നങ്ങളിൽ ഇന്ന് നിറക്കൂട്ടുകളില്ല  
ചായം പൂശിയ ഓര്മകളില്ല
 ചേർത്ത് താലോലിക്കാനും
 തഴുകാനും
നിറം മങ്ങിയ ഇത്തിരി
 നൊമ്പരങ്ങൾ മാത്രം
 ഓരോ തവണ അവ
മനസ്സിന്റെ ഓർമ്മചെപ്പിൽ നിന്നു പുറതെക്കൊഴുകുമ്പോൾ  ആകെയൊരു നനവ്‌ പടരുന്നത്‌ 
ഞാൻ അറിയാറുണ്ട്
കവിളിലൂടെ ആ നൊമ്പരങ്ങൾ കണ്ണീർതുള്ളികളായ് ഒലിച്ചിറങ്ങുമ്പോ ഞാൻ ഓർക്കും അവ്യക്തമായ പലതും ഒരു മിന്നായം പോലെ
ഓടി മറയുന്ന മുഖങ്ങളിൽ
 കാലം പലതും എഴുതി വച്ചിട്ടുണ്ടായിരുന്നു
ആകെ നനച്ചു കൊണ്ട് അന്നൊരുനാൾ  മഴ പെയ്തിരുന്നു
 അറിയാതെ ആ മഴയിൽ
  ഞാനും നനഞ്ഞുപോയി  പോടുന്നെനെ മഴതുള്ളികൾക്ക് പകരം കണ്നുനീർ തുള്ളികൾ വച്ച് നീട്ടി
 ആ മഴ പെയ്തു തോർന്നു അവസാനത്തെ മഴത്തുള്ളിയും മണ്ണിൽ  വീണു ഇല്ലാതാവുന്നത്
 ഒരു നൊമ്പരത്തോടെ
ഞാൻ നോക്കി നിന്ന് 
ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു
ആ മഴയെ
 ഒരിക്കലെന്റെ  കണ്ണുകളിൽ
 കണ്ണീർ പടർത്തി
 അത് മണ്ണിലലിഞ്ഞു ചേർന്നു
ഇനി ഒന്നൂടെ നനയാൻ എനിക്ക് വയ്യ അതിൽ നിന്ന് ഞാൻ ഒരുപാടകന്നു  ഞാൻ എന്നെ അടർത്തി  മാറ്റി ...



ദീപക് ദേവദാസ് ....

Friday, November 21, 2014

ഒരുപാട് കാലങ്ങൾക്കു  ശേഷം ഹൃദയ സ്പർശിയായ  ഒരു അനുഭവ കഥ വായിച്ചു തീർത്തു രവീന്ദർ സിങ്ങ്  എഴുതിയ i too had a love story കേവലം വാക്കുകളുടെ വരമ്പുകൾക്കു ഉള്ളിലൂടെ പറഞ്ഞൊതുക്കാൻ  കഴിയുമോ എന്ന് അറിയില്ല അനശ്വര പ്രണയത്തിന്റെ തുടിപ്പുകൾ ഈ പുസ്തകത്തിൽ  അങ്ങോളം ഇങ്ങോളം എനിക്ക് കാണാൻ സാധിച്ചു പരസ്പരം ശരീരങ്ങൾ കൂട്ടി മുട്ടിച്ചു ഇന്ന് പലരും കാണിക്കുന്ന ആഭാസത്തരമല്ല  നല്ല അന്തസ്സുള്ള പ്രണയം ഒരു ദുരന്ത പര്യവസായി ആയതു കൊണ്ടാവാം വായിച്ച താളുകളിലെവിടെയൊക്കെയോ  കണ്ണുനീരിന്റെ നനവ്‌ പതിഞ്ഞ പോലെ
ഒരുപാട് ദിവസങ്ങള് ആയി ഓരോ സ്കൂളുകളില് പരീക്ഷ ഡ്യൂട്ടി ആയി ഓടി നടക്കുന്നു പുതിയ പുതിയ സ്കൂളുകൾ അദ്ധ്യാപകർ  കുട്ടികൾ  ഇത്തരം തിരക്കുകളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നത് കൊണ്ടാവാം നൊമ്പരപ്പെടുത്തുന്ന പല ഓർമകളും  എന്നെ വേട്ടയാടാത്തത്‌ ഒന്നിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ല ഈ തിരക്കുകളായിരിക്കാം  പല നൊമ്പരങ്ങളെയും അകറ്റി നിരത്തുന്നത്  .....

Tuesday, November 18, 2014

  നേരം ഒരുപാട് വൈകിയെന്നു തോന്നുന്നു കൂട്ടുകാരോട് സൊറ പറഞ്ഞിരുന്നു അൽപ നേരം ബാക്കി നേരം വെറുതെ ഇരുന്നു ഇപ്പൊ എന്തോ കുറച്ചായിട്ടു  പഴയ പോലെ എഴുതാൻ പറ്റാറില്ല ചിന്തകൾക്കൊന്നും പഴയ പോലെ ഓജസ്സില്ല സങ്കൽപ്പിച്ചെടുക്കാൻ  മനസ്സ് വഴങ്ങി തരാത്ത  പോലെ ചിലപ്പോ വല്ലാതെ ചിന്തകൾക്ക്  ചൂട് പിടിക്കും ചിലപ്പോ ശാന്തമായ കടല് പോലെ എന്റെ സ്വത്വത്തെ എനിക്ക് കൈമോശം വരുന്നതാണോ അതോ ........

Sunday, November 16, 2014

ഇന്ന് വൃശ്ചികം ഒന്ന് ആയോണ്ട് എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ  പോയി പ്രാർഥിച്ചു പ്രസാദം വാങ്ങി പോന്നു വൃശ്ചികം ഒന്ന് ആയതു കൊണ്ട്   മാത്രമാണ് കുളിച്ചതെന്നും അമ്പലത്തിൽ പോയതെന്നും ഇതിനു അർത്ഥമില്ല കേട്ടോ ഹ ഹ
  ഈ ആഴ്ച നാട്ടിൽ  പോവാൻ പറ്റിയില്ല ഇന്നലെയും ഇന്നും കൊയിലാണ്ടി സ്കൂളും താമരശ്ശേരി സ്കൂളും പുതിയ asap  ബാച്ചിന്റെ orientation ഡ്യൂട്ടി ആയിരുന്നു ..അലക്കാനുള്ളവ കൂട്ടിയിട്ടിട്ടുണ്ട് ഇനി ഇപ്പൊ നാളെ രാവിലെ നേരത്തെ എഴുന്നേറ്റു അലക്കാം ..ചിലപ്പോ അലക്കാനും ഫുഡ്‌ ഉണ്ടാക്കാനുമൊക്കെ നല്ല താല്പര്യം ആയിരിക്കും ചിലപ്പോ വട്ടു പിടിക്കും രണ്ടു ദിവസങ്ങൾ ആയി ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് നേരം വെളുക്കും മുന്നേ ഇറങ്ങി ഓടുന്നു അതോണ്ട് നാളെ നേരം വൈകുന്ന വരെ കെടന്നു സുഗായിട്ടു  ഒരങ്ങണം
ദീപക് ദേവദാസ്

Saturday, November 15, 2014

കടും ചായങ്ങൾ...

 ഞാനൊരു ചിത്രം വരച്ചു
 ശ്വാസവും ജീവനും
സ്വപ്നവും
 ചേർത്തൊരു  ചിത്രം
 പുഞ്ചിരി ചാലിച്ചതിൽ
 ചായം പൂശാൻ
  നിറക്കൂട്ടുകൾ
  ഞാൻ മറ്റൊരാൾക്ക്‌  നല്കി
അതെന്റെ തെറ്റ്
കടും നിറങ്ങൾ
അയാൾ എന്റെ ചിത്രത്തിൽ
 വാരി തൂവി
സ്തബ്ധനായി നോക്കി നിൽക്കാനേ  കഴിഞ്ഞുള്ളൂ
ചിത്രത്തെ കടും നിറങ്ങൾ
  മറച്ചു കളഞ്ഞു
കണ്ണീർ  തുള്ളികൾ കൊണ്ട് ഞാനവയെ
 മായ്ച്ചു കളയാൻ ശ്രമിച്ചു
 വരച്ച കാൻവാസ്  ആകെ കുതിർന്നു  അപ്പോഴും ഒരു നേർത്ത  പുഞ്ചിരിയോടെ
അയാളെന്റെ നേരെ
കണ്ണുകൾ  പായിച്ചു
 എന്നെയതു ദഹിപ്പിച്ചു കളഞ്ഞു നിറക്കൂട്ടുകൾ ഞാൻ
  തിരികെ വാങ്ങിച്ചു
അത് ഞാൻ ദൂരെ കളഞ്ഞു അർഹിക്കാത്തത്‌ കൊടുത്തത്
എന്റെ തെറ്റ്
  വരച്ച ചിത്രം
 എന്റെ മനസ്സില് എനിക്ക്
 വളരെ  വലുതായിരുന്നു
 കടും നിറങ്ങൾ 
അതിൽ തൂവിയപ്പോൾ
  അത് ഞാൻ മറന്നു കളഞ്ഞു 
ഒരുപാട് വേദനയോടെ  ......


ദീപക് ദേവദാസ്...

Thursday, November 13, 2014

ഒരു തല വാചകം ചേർക്കാൻ പറ്റിയില്ല വരികളിലും വരികള്ക്കിടയിലെ അക്ഷരങ്ങളിലും ഒരുപാട് അർഥങ്ങൾ മറഞ്ഞിരിക്കുന്ന പോലെ ....വരികളിലൂടെ എനിക്ക് എന്നെ കാണാം എന്റെ മനസ്സ് കാണാം എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വേദനകളും കാണാം ....

 ഒരിക്കൽ ഒരു ചെടിയിൽ
 ഒരു ചുവന്ന പൂ വിരിഞ്ഞു 
അന്ന് പോടുന്നെനെ പെയ്ത മഴയിൽ  കിളിർത്തു പൊങ്ങിയ ഒരു ചെടി മൊട്ടിട്ടത് പതിയെ വിരിഞ്ഞു
കടും ചുവപ്പ് 
ഞാൻ അല്പം നീരൊഴിച്ചു
 മേല്ലെയത് വളർന്നു
  നല്ല മണമുള്ള ഒരു ചുവന്ന പുഷ്പം അതിനു ഞാൻ തടമൊരുക്കി
 വേലി പാകി
 അതിൽ തലോടി
 ഒരിത്തിരി സ്വപ്‌നങ്ങൾ കണ്ടു പോടുന്നെനെ ഒരിക്കൽ
 മുള്ള് കൊണ്ടെന്റെ കൈകളിൽ അത് ചുവന്ന രക്തത്തുള്ളികൾ പടര്ത്തിയപ്പോൾ
  ഞാൻ അറിഞ്ഞു
 അതൊരു ചുവന്ന
പനിനീർ  പുഷ്പമായിരുന്നെന്നു
 വീണ്ടും അതിനെ തലോടാൻ
 എനിക്ക് പേടിയായിരുന്നു
 ഒരുപക്ഷെ ഇനി അതെന്നിൽ
 വലിയ മുറിവുകൾ  ഉണ്ടാക്കിയാലോ ഒരിത്തിരി വേദനയോടെ
ഒരിറ്റു കണ്ണുനീർ  ചേർത്ത്
 ഞാൻ അതിനെ അടർത്തി മാറ്റുന്നു .....



. ദീപക് ദേവദാസ് ........

Wednesday, November 12, 2014

എന്റെ പ്രിയപ്പെട്ട ചങ്ങാതിക്ക് വേണ്ടി ഉറ്റ സുഹൃത്തിനു വേണ്ടി വെറുതെ നാല് വരികൾ കുത്തിക്കുറിച്ചപ്പോൾ അത് ഇങ്ങനെ ഇത്രത്തോളം ആവും എന്ന് ഞാൻ നിരീചില്ല്യാട്ടോ ....ഹ ഹ ഹ ...



                                                                                                             ദീപക് ദേവദാസ്....

ഇപ്പൊ ഒരു ഫോട്ടോ എടുത്തു താടാ എന്ന് പറഞ്ഞാൽ അനിയൻ എന്നെ കൊല്ലും...എട്ടനെപ്പോഴും ഇതിന്റെ പ്രാന്താണോ എന്നൊരു ചോദ്യോം കാണും.....




                                                                                                               ദീപക് ദേവദാസ്....

ഈ കഴിഞ്ഞ ഓണക്കാലത്തിന്റെ ഓര്മയ്ക്ക്...



                                                                                                         ദീപക് ദേവദാസ്...

ഒരു പരീക്ഷാ കാലത്തിന്റെ ഓര്മയ്ക്ക്.....




                                                                                                ദീപക് ദേവദാസ്...

ഈ വരികളോട് തോന്നിയ പ്രണയം മാത്രം ...മറ്റൊന്നും തെറ്റിദ്ധരിക്കല്ലേ കൂട്ടുകാരെ...


മ ാധ്യമപ്പടയും തല പെരുപ്പിച്ചു ബുദ്ധി ജീവികളും അലറി വിളിക്കുന്നു പോലും നമ്മുടെ സ്വന്തം കൊച്ചിയിൽ നടന്ന kiss of love   പരിപാടിക്ക് എതിരായിട്ടു ...ഒരു ഭാര്യയ്ക്കും ഭർത്താവിനും അല്ലെങ്കിൽ ഒരു കാമുകനും കാമുകിയ്ക്കും അല്ലെങ്കിൽ ഒരു സഹോദരനും സഹോദരിക്കും ഒരുമിച്ചു യാത്ര ചെയ്യാനും അല്ലെങ്കിൽ ഒന്ന് കൈ ചേർത്ത് പിടിച്ചു നടക്കാനും പറ്റാത്തൊരു അവസ്ഥ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ  ഉണ്ടായപ്പോ ഒരു കൂട്ടം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഇങ്ങനെയൊരു കൈ വിട്ട കളിക്ക് ഒരുങ്ങിയത്തിൽ ഒരു തെറ്റും പറയാനില്ല സ്വകാര്യത മറയില്ലാതെ പൊതുമദ്യതിൽ  ചെയ്തതിനെ ന്യായീകരിക്കുകയല്ല എന്നിരുന്നാലും ഇങ്ങനൊരു പ്രകടനതിലേക്ക് പുതിയ തലമുറയെ കൊണ്ടെത്തിച്ചത് ഈ ദുഷിച്ച സമൂഹം തന്നെയാ അത് കൊണ്ട് തന്നെ വിമർഷിക്കനൊ കുരിശിൽ കയറ്റാനും ഒന്നും മാന്യതയുടെ മൂട് പടം ധരിച്ചവരൊന്നും മെനക്കെടേണ്ട .....


                                                                                            ദീപക് ദേവദാസ്....
iലbജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട് പഠനം അമ്മ അച്ഛൻ അനിയൻ ജോലി അങ്ങനെ എല്ലാം ...pg കഴിഞ്ഞു ഈശ്വരൻ  സഹായിച്ചു വേറെ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ  ഒരു b.ed അല്ലെങ്കിൽ  ഒരു m.phil ചെയ്യണം ...asap തുടരണം ഒരു പങ്കാളിയെ സ്വയം കണ്ടെത്തണം എന്നായിരുന്നു ആഗ്രഹം ഒരു ചെറിയ കുടുംബത്തിലെ വിദ്യാഭ്യാസമുള്ള ഒരു പാവം നാടൻ പെണ്‍കുട്ടിയെ സ്വയം   കണ്ടെത്തി പൊന്നും പണവും ഒന്നും വാങ്ങിക്കാതെ നല്ല രീതിയിൽ വിവാഹം ചെയ്യണം എന്നായിരുന്നു ആഗ്രഹം അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് വീട്ടുകാര് പക്ഷെ അത്തരം ആഗ്രഹങ്ങളൊക്കെ ഞാൻ വേണ്ടാന്ന് വച്ചു ഇന്നിപ്പോ എന്റെ വീട്ടുകാരും എന്റെ പഠനവും എന്റെ ജോലിയും മാത്രമേ എന്റെ മുന്നിലുള്ളൂ  എഴുതി പൂർത്തിയാവാത്ത ഒരു കവിത പോലെ പ്രാസമൊക്കാത്ത അക്ഷരങ്ങൾ  പോലെ ഞാൻ ആ ആഗ്രഹങ്ങളൊക്കെ മായ്ച്ചു കളഞ്ഞു വീട്ടുകാര് കണ്ടെത്തുന്ന ഒരു കുട്ടിയെ സ്വീകരിച്ചേക്കാം  എന്നൊരു തീരുമാനത്തിൽ എത്തിയിട്ട് വളരെ കുറച്ചു നാളുകൾ  ആയിട്ടെ ഉള്ളു എനിക്ക് വേണ്ടി എന്തും നല്ലതേ അവർ  തിരഞ്ഞെടുക്കു എന്ന് എനിക്ക് വിശ്വാസമുണ്ട്‌ എന്നെ വേഗം കെട്ടിക്കണം എന്ന് വീട്ടുകാരും കുടുംബക്കാരും ആദ്യമേ തീരുമാനിച്ചിട്ടുണ്ട് പോലും എന്റെ കുടുംബത്തിലെ തന്നെ ഒരു കുട്ടിയുമായി എന്റെ ഉറപ്പു നടത്താൻ ഉള്ള ഒരു ഗൂഡാലോചന നടക്കുന്നുണ്ട് എന്നൊരു കാര്യം ഈയിടെ ഞാൻ അറിഞ്ഞു ആ അതൊക്കെ എന്തോ ആവട്ടെ നിർത്തി വച്ച സംഗീത പഠനം തുടരണം എഴുതിയ രചനകൾ  ഒരു കുഞ്ഞു ബുക്ക്‌ ആക്കണം ആ അങ്ങനെ അങ്ങനെ പോവുന്നു എന്റെ ഈ ജീവിത സ്വപ്‌നങ്ങൾ അപ്പോൾ തല്കാലം നിര്ത്തുന്നു കൂട്ടരേ .......

                                                                                                    ദീപക് ദേവദാസ്....