Sunday, October 21, 2012

സ്നേഹദീപം

ഈ മഴ.........
---------------------------
രാഗാറ്ദ്രമായ ഈ മഴ പലതും എന്നെ ഓറ്മിപ്പിക്കുന്നു
ഇറ്റി വീഴുന്ന ഓരോ മഴത്തുള്ളിയിലും അകലെയെങ്ങോ പോയ് മറഞ്ഞ
ഇനിയൊരിക്കലും വരാത്ത
എന് ബാല്യം ഞാന് കാണുന്നു
ജനിച്ചു വീണ മണ്ണും മണവും
മമ ചിത്തത്തില് ഒളിഞ്ഞിരിപ്പുണ്ട്
ഈ മഴയിലൂടെ ഞാനത് കാണുന്നു
ബാല്യമാരംഭിച്ച പിത്രഗ്രഹം മുതല്
...

ഇന്നീ നിമിഷം വരെ പച്ചപ്പരവതാനി വിരിച്ച വയല്പ്പരപ്പിലൂടെ തോളില് കുഞ്ഞു ബാഗും അതില് നിറയെ സ്വപ്നങ്ങളുമേറി വിദ്യാലയാങ്കണത്തില് പോവുന്ന ഞാന്
പുത്തന് കൂട്ടുകാരും സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പതിവായെന്നും തേടി വരാറുള്ള ശകാരങ്ങളും കുസ്റുതി കാട്ടുമ്പോള് അകലെ നിന്ന് വടിയുമായോടിയെത്തുന്ന മാഷിനെയും
ഈ മഴ എന്നെ ഓറ്മിപ്പിക്കുന്നു
ഇന്ന് ഞാനിവിടെ ഇവിടെയീ പാതയില് എങ്ങോ കളഞ്ഞുപോയ എന്
ബാല്യത്തിന് മധുരിക്കും സ്മരണകള്
ഈ മഴയില് ഞാന് തേടുന്നു....

No comments:

Post a Comment