Tuesday, September 17, 2013

ഇനിയെങ്കിലും തിരിച്ചറിയൂ...

 ഇനിയെങ്കിലും തിരിച്ചറിയൂ...

കേവലം വാക്കുകളിലൂടെ ,

അലങ്കരിക്കപ്പെടേണ്ടതാണോ സ്ത്റീത്വം,

മാന്യതയുടെ മൂടുപടമണിഞ്ഞ്,

പെണ്ണിനെയും അവള്തന് പവിത്റതയെയും,

കപട വാക്കുകളാല് വറ്ണിക്കുകയും,

അന്തി മയങ്ങുമ്പോള് ,

നെഞ്ചിലെ ചൂടുപറ്റി ഉറങ്ങാന്,

കാമമെന്തെന്ന് പോലുമറിയാത്ത പെണ് കിടാങ്ങളെ,

കിടപ്പറയില് കശക്കിയെറിയുന്നവന്,

മാത്രമായിപ്പോയിരിക്കുന്നു ഇന്ന് പുരുഷന്,

രക്തബന്ധം പോലും,

കാമാഗ്നിയില് ചുട്ടെരിച്ച് ,

നിന്റെ ഈ പോക്ക് എങ്ങോട്ട് ,

നിയമ സംഹിതകളും മാധ്യമപ്പടയും,

കണ്ണടച്ചു നില്ക്കുമ്പോ,

പുരുഷന് അവന്റെ  ഈ

തേറ്വാഴച തുടരുന്നു ,

ഒരു പെണ്ണിന്റെയെങ്കിലും,

കണ്ണീര് വീഴാതൊരു നാള് ,

കടന്നു പോയിരുന്നെങ്കില്,

പുരുഷാ ഒന്നോറ്ക്കുക നീ ,

നാളെ മറ്റൊരുവന് സ്വന്തമാവേണ്ടവളെ,

ഇന്ന് നീ നിന് കാമാഗ്നിയില് ദഹിപ്പിക്കുന്നെങ്കില്,

ഒരുനാള് നിനക്ക് സ്വന്തമാവേണ്ടവള്,

മറ്റൊരുത്തനാല് കശക്കിയെറിയപ്പെടും,

ഇനിയെങ്കിലും തിരിച്ചറിയൂ...

No comments:

Post a Comment