Wednesday, September 18, 2013

തിരുവോണം...........



മണ്ണിലും മനസ്സിലും,

ഒരായിരം സ്വപ്നങ്ങളുടെ
പൂക്കള് വിടറ്ത്തി,

ഓണക്കാലം വന്നെത്തി,

സറ്വ വ്യഥകളകറ്റി ചിങ്ങം പിറക്കാറായി, `

ഒരായിരം ഓണപ്പറവകള് പാറിനടന്നു,

അത്തം പിറന്നാല് മുറ്റം നിറഞ്ഞാല്,

തൃക്കാക്കരയപ്പനെ എഴുന്നള്ളിക്കാന്,

മണ്ണും മണ്ണും മനസ്സും ഒരുങ്ങി,

ഓണപ്പറവകള്
പാറിനടന്നു,

ഓണത്തിന് കഥ പാടി നടന്നു,

നന്മയുടെ വെണ്മ വാരി വിതറി,

തുമ്പപ്പൂക്കള് കണ്ണു തുറന്നു,

തൊടിയില് വിരിഞ്ഞ പൂവുകളില്,

തുള്ളിപ്പറക്കുന്നു ഓണത്തുമ്പികള്,

പൂവിളിപാടി പൂക്കളിറുക്കാന്,

കുട്ടികള് വട്ടികളുമായി ഇറങ്ങാറായി,

തുമ്പ പിച്ചി മുക്കുറ്റി തെച്ചി,

പൂവുകള് കൊണ്ട് വട്ടി നിറയും,

നാട്ടില് പുലികളിറങ്ങി,

പിറകെ
അവയെ പിടിക്കാന് വേട്ടക്കാരും,

ഓണത്തല്ലും വള്ളം കളിയും,

ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും,

ഓണത്തപ്പനു കാഴ്ചകളായി മാറും,

മാവേലി മന്നനെ വരവേല്ക്കാനായി,

തിരുവോണം പുലരുന്ന മാത്രയില്,

പൂക്കള് പൂവിളിയോതും........

No comments:

Post a Comment