Tuesday, September 17, 2013

മുത്തശ്ശി..........

 ഹായ് കൂട്ടുകാരേ... ഒത്തിരി നാളായി എഴുതാത്തെ... എന്റ മനസ്സില് നിന്നുതിറ്ന്നു വീഴുന്ന അക്ഷരങ്ങള് അവ എന് സ്വപ്നങ്ങളും പ്രതീക്ഷകളും അനുഭവങ്ങളുമാകുന്നു...

അകലെയെങ്ങോ കണ് പാറ്ത്ത്

ആ വീടിന് ഉമ്മറക്കോലായില്

ഒരനാഥയെ പോലെയെന്നും

ചടഞ്ഞു കൂടിയിരിക്കുമാ മുത്തശ്ശി

ചുറ്റും എല്ലാരും ഉണ്ടെന്നാലും

കേവലം ഒരനാഥയെപ്പോലെ

എന്നും

ഓരോ തവണയെന് കണ്ണുകളാല്

ഞാന്

ആ വീടിന് ഉമ്മറത്തേക്ക് പായിക്കുമ്പോഴും

ചുണ്ടില് ഒരു

ചെറു പുഞ്ചിരിയോടെന്നെ

നോക്കുന്ന ആ മുഖം

കാലം എനിക്ക് നഷ്ടപ്പെടുത്തിയ

എന് മുത്തശ്ശിതന്

മധുരിക്കും സ്മരണകള്

മമ ഹൃത്തില് ഇന്നുമുണ്ടൊരു ചെപ്പില്.....

No comments:

Post a Comment