Tuesday, September 17, 2013

ഒടുവില് ഞാനും ഞെരിഞ്ഞമരുന്നു....

 ഒടുവില് ഞാനും ഞെരിഞ്ഞമരുന്നു....

തൂവെള്ള മൊട്ടില് നിന്നുണരാന്,

തുടങ്ങുന്ന മാത്രയില്,

കാത്തിരിപ്പാണ് ഞാന് ,

ആരാലോ ഞെരിഞ്ഞമരപ്പെടാന് ,

എന്നില് നിന്നൊഴുകുന്ന,

സുഗന്ധമാം നദി തന്നില്

നീരാടുവാന് ആരേലും എത്തുന്നതും കാത്ത്,

ഒരു ഞൊടിയിടയ്ക്കുള്ളില് ,

എല്ലാം ഭദ്രം,

എന്റെ മൃദുവാം മേനിയില്,

പാപക്കറ പുരണ്ട കൈകളാല്,

സ്പറ്ശിച്ചെന്നെ,

എന് ഞെട്ടില് നിന്നടറ്ത്തി മാറ്റാന്,

മാലപോല് കോറ്ത്തെന്നെ,

മുടിയില് ചൂടാന്,

കല്യാണ പന്തലുകളില്,

എനിക്കായ് സ്ത്രീ ജനങ്ങള് തമ്മില്,

കോറ്ക്കുന്നതിന് പോലും ഞാന്,

സാക്ഷിയായിട്ടുണ്ട്,

മധുവിധു രാത്രികളില്,

കിടക്കയ്ക്ക് അഴകേകാന്,

ഒടുവില് മണവും
നിറവും നഷ്ടപ്പെട്ട്,

ഞെരിഞ്ഞമരാന്,

മുടിയില് ചൂടിയവരാല് തന്നെ,

എടുത്തെറിയപ്പെടാന്,

മധുവിധു രാത്രികളില്,

ഇരു ചറ്മങ്ങള്ക്കിടയില് ഞെരിഞ്ഞമരാന്,

എല്ലാറ്റിനുമൊടുവില്,

മണ്ണിലേക്കലിഞ്ഞു ചേരാന്,

ഇനിയുമൊരുപാടാവറ്ത്തികള്,

ഈ ഭൂവില് പിറവി കൊള്ളാന്..........

No comments:

Post a Comment