ആ മരച്ചില്ലയില് കൂടൊന്നു തീറ്ക്കാന്,
ഒരു കുഞ്ഞു പക്ഷി പറന്നു വന്നു,
സ്വപ്നങ്ങള് കൊണ്ടതിന് മേല്ക്കൂര തീറ്ത്തു,
ഒരിത്തിരി മോഹങ്ങള് തൂണുകളായി,
സ്നേഹത്താല് വാറ്ത്തതില് മെത്തയൊരുക്കി,
ആ കുഞ്ഞു പക്ഷി പറന്നു പോയി,
അകലെയൊരു ചില്ലയില് മഴകൊണ്ടിരിക്കും,
ഇണ തന് കണ്ണുകള് ഈറനണിഞ്ഞു,
നാഥന്റെ കൊക്കില് തന്,
കൊക്കുകള് ചേറ്ത്തവള്,
നനഞ്ഞൊരാ ചിറകുകള് ആഞ്ഞു കുടഞ്ഞു,
ചിറകടിച്ചവരങ്ങ് പൊങ്ങി പറന്നു,
മേഘങ്ങളവരെ വാരിപ്പുണറ്ന്നു,
ഒത്തിരി നേരം പറന്നതിനൊടുവില്,
ആ കുഞ്ഞു കൂടിന്റെ മുന്നിലെത്തി,
സ്നേഹത്താല് തീറ്ത്തൊരാ കൂടിനകത്ത്,
സ്നേഹത്തോടിന്ന് വസിച്ചിടുന്നു.......
No comments:
Post a Comment