Wednesday, September 18, 2013

ഇതൊരു തീ തന്നെയാ.........



ചില്ലിട്ട കൂടിനുള്ളില്

വളരെ മനോഹരമായ്

നിര നിരയായ് വച്ചിരിക്കുന്നു

ചില കുപ്പികളിലെ ദ്രാവകത്തിന് ചുവപ്പ് നിറം

മറ്റു ചിലതിന് നിറമേ ഇല്ല

സൂര്യന് മറ നീക്കിയെത്തും മുന്പേ

പല മുഖങ്ങള്

പരിചിതമായതും അല്ലാത്തവയും

ഇതിനു വേണ്ടി കാത്തിരിക്കാറുണ്ട്

അങ്ങനൊരു നാളാരോ

നാവു കുഴഞ്ഞ് മൊഴിഞ്ഞത് കേട്ടു ഞാന്

ഒറ്റ വലിക്ക് തീറ്ക്കണം

തീ പോലെയാണിതെന്ന്

ഒരിത്തിരി നേരം ഞാന് മനസ്സിരുത്തി

ശരിയാ ശരിക്കും തീ തന്നെ

നാഡീ ഞരമ്പുകള് മാത്രമല്ല

ആ തീയില്
മറ്റു പലതും ദഹിച്ചു പോവാറുണ്ട്

കുടുംബ ബന്ധങ്ങള് തന് അടിത്തറ പോലും

ഈ അഗ്നി ചാമ്പലാക്കാറുണ്ട്

ശരിയാ ഇതൊരു തീ തന്നെയാ........

No comments:

Post a Comment