Tuesday, September 17, 2013

സ്വരങ്ങള്........



മനസ്സിന്റെ ഇടതൂറ്ന്ന പാതയില്,

അങ്ങിങ് ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന,

വള്ളിപ്പടറ്പ്പിലൂടെ,

ഒരു നൂറോറ്മകള് ഓടി വന്നു,

മഴത്തുള്ളി പോലെ....

മനസ്സിലെ സ്വരങ്ങളും,

അതുതന് ആരോഹണവരോഹങ്ങളും,

പെയ്തിറങ്ങിയ ബാല്യം...

ഉള്ളിലൊരിത്തിരി സംഗീതം,

ഏതോ
ചെപ്പിലൊളിച്ചിരി പ്പുണ്ടെന്നതോറ്മിപ്പിച്ച,

ആ ഗുരു തുല്യനെയും,

അവറ് തന് വാക്കുകളെയും,

കേവലം സ്വരങ്ങള്ക്കുമപ്പുറം,

നുകരാനൊരുപാടുള്ളൊരു മധു പാത്രമാണ്,

അനാദിയാം സംഗീതമെന്നോതിയപ്പോള്,

രാഗവും ഭാവവും തൊട്ടറിയാന്,

തുടങ്ങിയൊരാ യാത്ര,

പാതി വഴിയില് നിന്നുവെങ്കിലും,

ഇന്നുമെന് കണ്ഠത്തില്,

നിന്നുതിറ്ന്നു വീഴും സ്വരങ്ങളെ,

ഞാനെന് നെഞ്ചിലേറ്റി സ്നേഹിക്കുന്നു,

എന്തെന്നാലുതിറ്ന്ന് വീഴുന്നൊരാ സ്വരങ്ങള്,

അവ എന്റെ സ്വപ്നങ്ങളും,

പ്രതീക്ഷകളും വേദനകളുമാവുന്നു...

No comments:

Post a Comment