ഒരു ഓണക്കാലത്തിന്റെ ഓറ്മയ്ക്ക്........
കുഞ്ഞുനാളില് ആരോ
ചൊല്ലിപ്പടിപ്പിച്ചതാണെന്നുള്ളില്
ഓണമെന്നാല് കൂട്ടരോടൊത്ത്
മതി വരുവോളം തൊടിയിലോടാനും
പൂ പറിക്കാനും
ഇലയാല് കുമ്പിള് തീറ്ത്തതില് പൂവിറുത്തിടാനും
ഒടുവിലതിനാല് പൂക്കളം തീറ്ക്കാനും
ഊഞ്ഞാലിലാടാനും ഒടുവിലെന് കുഞ്ഞു വയറ് വിശക്കുമ്പോള്
ഓടിയുമ്മറക്കോലായില് നിര നിരയായിരുന്ന്
തൂശനിലയില് ആവോളം ഉണ്ണാനും
ഉള്ളൊരു നല്ല നാളെന്ന്
ആ നാളുകളില് പൂക്കള്
ഹൃത്തിലും പൂവിടാറുണ്ടായിരുന്നു
ഇന്നവയ്ക്ക് മണവും നിറവും
നഷ്ടപ്പെട്ടിരിക്കുന്നു..............
കുഞ്ഞുനാളില് ആരോ
ചൊല്ലിപ്പടിപ്പിച്ചതാണെന്നുള്ളില്
ഓണമെന്നാല് കൂട്ടരോടൊത്ത്
മതി വരുവോളം തൊടിയിലോടാനും
പൂ പറിക്കാനും
ഇലയാല് കുമ്പിള് തീറ്ത്തതില് പൂവിറുത്തിടാനും
ഒടുവിലതിനാല് പൂക്കളം തീറ്ക്കാനും
ഊഞ്ഞാലിലാടാനും ഒടുവിലെന് കുഞ്ഞു വയറ് വിശക്കുമ്പോള്
ഓടിയുമ്മറക്കോലായില് നിര നിരയായിരുന്ന്
തൂശനിലയില് ആവോളം ഉണ്ണാനും
ഉള്ളൊരു നല്ല നാളെന്ന്
ആ നാളുകളില് പൂക്കള്
ഹൃത്തിലും പൂവിടാറുണ്ടായിരുന്നു
ഇന്നവയ്ക്ക് മണവും നിറവും
നഷ്ടപ്പെട്ടിരിക്കുന്നു..............
No comments:
Post a Comment