വാനില് ലക്ഷ്യമില്ലാതെ
വിഹരിക്കുന്ന പക്ഷികളെ
ഒരുപാട് കണ്ടിരുന്നു
അവയ്ക്കോരോന്നിനും
പറയാനുണ്ടായിരുന്നു
ഒരു കൂട്ടം
അതിന് കാതോറ്ക്കാന്
എന്നിലെ ഞാന് ഒരുക്കമായിരുന്നോ...?
അറിയില്ല
എങ്കിലും
സൂര്യന് അസ്തമിക്കുന്ന സന്ധ്യകളില്
അവ എന്നെ കൊതിപ്പിച്ചിരുന്നു
ഒരാവറ്ത്തിയെങ്കിലും
ആ ഗഗന നീലിമയില്
ചിറകടിച്ചുയരാന് കൊതിച്ചിരുന്നു
ആ വയല്പ്പരപ്പില്
കണ്ണും നട്ടിരിക്കുമ്പോള്
പതിയെ വന്ന്
തലോടാറുള്ള കാറ്റിനും
എന്തോ പറയാനുണ്ടായിരുന്നോ
അതായിരുന്നോ അതെന്നെ തലോടാറ്
അതിന് ചെവിയോറ്ക്കാന്
ഞാന് തയ്യാറായിരുന്നോ
അല്ല ആയിരുന്നില്ല....
എന്നിലെ ഞാന്
അത് ചെവിയോറ്ത്തില്ല
ഇന്ന് അതൊക്കെ എനിക്ക് ഇന്നലകളാണ്
എനിക്ക് മാത്രമോ ...?
അല്ല
കാലം ഒരു വില്ലനായ് നില കൊള്ളും വരെ
ഇന്നലെകള് ഇന്നലകള് തന്നെയാണ്
ഒന്ന് കാതോറ്ത്താല് കേള്ക്കാം
അന്ന് നാം കേള്ക്കാതെ പോയത്
അതല്ലെങ്കില്
ഇന്നലകള് പറയാന് മറന്നത്.........
No comments:
Post a Comment