Monday, June 29, 2015

ഓറ്മകള് ....

ഞങ്ങളെ വിട്ടുപോയ എന്റെ ഇളയമ്മയുടെ സ്മരണയ്ക്ക് മുന്നില്
നിദ്രയെനിക്കിപ്പോള്
മെത്ത വിരിക്കാറില്ല ഇടയ്ക്ക് വന്നുപോയിരുന്ന
സ്വപ്നങ്ങള് തന് തേര് എന്നെയിപ്പോള് തേടി വരാറില്ല 
കാലം കവറ്ന്നെടുത്ത
ഇളയമ്മയുടെ ഓറ്മകള്
തുള്ളികളായി
മനസ്സിലും കവിളിലും
ഒലിച്ചിറങ്ങുമ്പോള്
മനസ്സില് കത്തി നില്ക്കുന്നത്
പുഞ്ചിരിക്കുന്നൊരാ മുഖം മാത്രം
സ്നേഹത്തോടെയെന്നും ശാസിക്കുന്ന
ഇളയമ്മ തന് മുഖം
നിനച്ചിരിക്കാത്ത വേളയില്
പൊടുന്നെനെ തിരിച്ചെടുത്തപ്പോള്
ഈശന് അറിഞ്ഞു കാണില്ല
ഓറ്ത്തു കരയുന്ന കണ്ണുകളൊന്നും
ഇനിയില്ല എന്നറിഞ്ഞുകൊണ്ട്
ചിതയില് അഗ്നി പടറ്ത്തുമ്പോള്
പിടഞ്ഞൊരുള്ളം പൊഴിച്ച
കണ്ണുനീറ്ത്തുള്ളികള്
ചുവന്നതായിരുന്നു
മായാതെ നില്ക്കുന്നൊരായിരം
ഓറ്മകള്ക്ക് മുന്നില്
കണ്ണീരില് ചാലിച്ച പ്രാറ്ത്ഥനയോടെ...
ദീപക് ദേവദാസ്....

No comments:

Post a Comment