Monday, June 29, 2015

മരണം....

മരണം....
ഭൂമിയ്ക്കുമേല്
ചെയ്തതും പറഞ്ഞതുമെല്ലാം ഒരു നാള്
ഇവിടെ അവശേഷിപ്പിച്ചു യാത്രയാകാം
സ്മരിക്കുന്നവര് തന് കവിളിലൂടെ
ഓര്മകള് ഒലിച്ചു ഇറങ്ങുമ്പോള്
അകലെ അകലേയ്ക്ക് മാഞ്ഞു പോവാം
ബന്ധമോ ബന്ധനങ്ങളോ ഇല്ലാതെ
ഒരായുസ്സ് പോടുന്നെനെ
ഒരു പിടി ചാരമായ് മാറിയാല്
ആശയും നിരാശയും
അഗ്നിപാടെ വിഴുങ്ങിയാല്
പതിയെ മംഗളം പാടിയകലാം
അങ്ങ് ദൂരെ ആകാശ സീമയില്
മേഘ പാളികല്ക്കിടയില് ഒളിഞ്ഞിരിക്കാം
ഒടുവിലൊരു നാളാ മേഘ ശകലങ്ങള്
മഴയായി ഭൂമിയില് പെയ്തിറങ്ങുമ്പോ
ദേഹമില്ലെങ്ങിലും ഒരിറ്റു കണ്ണുനീരായി
ഭൂമിയില് അലിഞ്ഞു ചേരാം
ജന്മം ഒന്നൂടെ ഉണ്ടെങ്കില് ഈ ഭൂമിയില്
ഒരാവര്ത്തി കൂടെ ജനിച്ചു വീഴാം
ദീപക് ദേവദാസ്.....

No comments:

Post a Comment