Monday, June 29, 2015

സ്വപ്നങ്ങള്....

വാക്കുകളില് ഞാനറിഞ്ഞത്
കൌതുകം നിറഞ്ഞ പ്രണയമായിരുന്നില്ല
പകരം പതിഞ്ഞു പോയ വദനമായിരുന്നു
വാക്കുകളെ നന്നായൊരുക്കി
പറഞ്ഞത് മോഹങ്ങളായിരുന്നില്ല 
മറിച്ച് ജീവിതമായിരുന്നു
മൌനത്താല് മറ ഒരുക്കി
അകന്നു നിന്നപ്പോള്
മറന്നതും പ്രണയത്തെ ആയിരുന്നില്ല
ദൂരെക്കണ്ട വിരഹത്തിന്റെ
നിഴലിനെ ആയിരുന്നു
ഒടുവില മനസ്സിന്റെ പടികള്
ഓരോന്നും കയറി വന്നപ്പോള്
ചേര്ത് വച്ചത് സ്വപ്നങ്ങള് ആയിരുന്നില്ല
മറിച്ച് വിശ്വാസമായിരുന്നു
മൌനത്തിനു മറക്കുള്ളില്
ഒളിച്ചു വച്ച പ്രണയവും സ്നേഹവും
ഞാനിതാ നിനക്കേകുന്നു
ചേര്ത് വയ്ക്കാമിനിയവ ഹൃത്തില്
ഒരായുഷ്ക്കാലം മുഴുവനും ഉറപ്പോടെ ....
ദീപക് ദേവദാസ്....

No comments:

Post a Comment