ഇന്നും വ്യക്തമായൊരു ഉത്തരം കിട്ടാത്ത ചോദ്യം
എന്തിന് വേണ്ടി
വരദാനമായി സറ്വേശ്വരന് തന്ന സ്വരങ്ങളെ
സപ്ത സ്വരങ്ങളെ
ഹൃസ്വ കാലമെങ്കിലും ഞാന് നഷ്ടപ്പെടുത്തി
എന് കണ്ടത്തില് നിന്നുതിറ്ന്ന് വീണവ
എന്റെ സ്വപ്നങ്ങളും ആശകളും ആയിരുന്നു
ചപല മോഹങ്ങളും വ്യറ്ത്ഥമാം ചാപല്യങ്ങളും
എന്നിലെ സംഗീതത്തെ പലപ്പോഴും തോല്പ്പിച്ചിരുന്നോ
അറിയില്ല
കാലത്തിന്റെ ഒഴുക്കറിയാതെ
ഒപ്പം തുഴഞ്ഞെത്താന് മറന്ന് പോയി ഞാന് പലപ്പോഴും
ആ തിരകളില് ഉലഞ്ഞാടുമ്പോള്
അറിഞ്ഞതില്ല ഞാന് അകന്ന് പോവതെന്തൊക്കെയെന്ന്
എന്നെ ഞാനാക്കിയ
എന്നിലെ എന്നെ തൊട്ടുണറ്ത്തിയ
എന്റെ സ്വരങ്ങള്
എന്നില് നിന്ന്
പതിയെ മംഗളം പാടി വിട്ടകലാന് തുടങ്ങിയിരുന്നു
സ്വരങ്ങളും
മനസ്സിലെ വറ്ണങ്ങളും
നഷ്ടപ്പെടാന് തുടങ്ങിയിരുന്നു
സ്വരങ്ങള് മന്ത്രങ്ങളാക്കാന്
ആദ്യമായെന് ഹൃത്തിനോട് മൊഴിഞ്ഞ ഗുരു നാധനെയും
തൊട്ടുണറ്ത്തിയ ഹാറ്മോണിയപ്പെട്ടിയും
മനസ്സ് മറന്ന് തുടങ്ങിയിരുന്നു
ഏതോ ഒരു വലയത്തിനുള്ളില്ദിക്കറിയാതെ
എന്തൊക്കെയോ
പിറു പിറുത്തൊരു ഭ്രാന്തനെപ്പോലെ
രാത്രിയുടെ ഏഴാം യാമത്തില് പോലും
ഞാന് അലഞ്ഞു
വികാരങ്ങളെല്ലാം മരവിച്ച മനസ്സ്
പ്രക്ഷുഭ്ദമായ ഒരു കടല് പോലെ ആയി മാറിയിരുന്നു
ശപിക്കപ്പെട്ട
ആ ദിനങ്ങളെ
മനസ്സ് സ്വയം മണ്ണിട്ട് മൂടി
ഇനി പാടണം
സ്വരങ്ങളെ ഇനിയും തലോടണം
മനസ്സിലെ ചിത്ര ശലഭങ്ങള് ഇനിയും പറക്കണം
ഏഴു സ്വരങ്ങളും
എന് കണ്ഠത്തിലൂടിനിയും വഴങ്ങണം
ഗണ നാഥനെ പ്രകീറ്ത്തിച്ച്
ഇനിയും പാടണം
ആ സ്തുതി ഗീതങ്ങള്
മൃദു പാണി
സരസ്വതീ ദേവി
വിളങ്ങണം
എന് സ്വരങ്ങളില്
കളഞ്ഞ് പോയ
സ്വരങ്ങളെ
ഇനിയും തൊട്ടുണറ്ത്തുമ്പോ
മനസ്സിലെ വറ്ണങ്ങള്ക്ക് നിറം കൂടും...
No comments:
Post a Comment